താരങ്ങളുടെ സ്റ്റൈൽ വരുന്ന വഴി; പുതിയ ട്രെൻഡുകൾ
ബോക്സ് ഓഫിസ് വിജയത്തിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയെ വഴി നടത്തുകയാണ് മോളിവുഡ്. കഴിഞ്ഞ ഒൻപതു മാസത്തിനിടെ 100 കോടി ക്ലബ്ബിൽ 5 സിനിമകൾ. വൻ ബജറ്റിൽ ഒരുങ്ങുന്ന ബോളിവുഡിനും കഴിയാതെ പോയ ഈ നേട്ടം ഇന്ത്യൻ സിനിമാ രംഗത്ത് മലയാളത്തെ ‘ഗ്ലാമർ’ ബ്രാൻഡ് ആക്കിക്കഴിഞ്ഞു. ദേശീയതലത്തിൽ മലയാള സിനിമ പുതിയ ‘മെയ്ക്കോവർ’ നേടുമ്പോൾ നമ്മുടെ താരങ്ങളുടെ ‘ലുക്ക്’ എത്രത്തോളം മാറിയിട്ടുണ്ട്? സിനിമയ്ക്കു പുറത്ത് വേറിട്ട ‘ഗ്ലാമർ’ ഐഡന്റിറ്റി മലയാള താരങ്ങൾക്കുണ്ടോ? മോളിവുഡിന്റെ ഫാഷൻ ഡീകോഡ് ചെയ്തു നോക്കിയാലോ !

‘ഗ്ലാമറിന് ഇത്രേം ഗ്ലാമർ ഉണ്ടോ ?’ ഓരോ തവണയും മെഗാസ്റ്റാർ മമ്മൂട്ടിയുടെ സമൂഹമാധ്യമ പോസ്റ്റുകൾ വൈറൽ ആകുമ്പോൾ കമന്റ് സെക്‌ഷനിൽ കൂട്ടപ്പൊരിച്ചിലാണ്. ‘പുതിയ ട്രെൻഡ് അറിയണമെങ്കിൽ ഇവിടെ വന്നു നോക്കിയാൽ മതി’ എന്നാണ് ആരാധകരിലൊരാൾ കുറിച്ചത്. ഏതാനും ദിവസം മുൻപ് മമ്മൂട്ടി പങ്കുവച്ച ചിത്രം ഈ കമന്റ് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്നതായി. രാജ്യാന്തര ഫാഷനിൽ മെൻസ് വെയറിൽ ശ്രദ്ധനേടുന്ന ‘വൈഡ് ലൈഗ് ജീൻസ്’ വെറ്റ് ടീഷർട്ടിനൊപ്പം പെയർ ചെയ്താണ് മമ്മൂട്ടിയുടെ പുതിയ ലുക്ക്. സിനിമയിൽ മാത്രമല്ല, സ്റ്റൈലിങ്ങിലും പുതുമ ഏറ്റെടുക്കാൻ അദ്ദേഹം തയാർ.
ഇത്രയേറെ ഫാഷൻ സെൻസുള്ള, ട്രെൻഡുകളെക്കുറിച്ച് അപ്ഡേറ്റ് ആയ മറ്റൊരു താരമില്ലെന്നു കോസ്റ്റ്യൂം ഡിസൈനർമാരും സ്റ്റൈലിസ്റ്റുമാരും ഒരേസ്വരത്തിൽ പറയുന്നു. ഓവർസൈസഡ് ഫിറ്റ്, ത്രീഫോർത്ത് സ്‌ലീവുള്ള ഷർട്ട് എന്നിങ്ങനെ വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങൾക്കും മമ്മൂട്ടി മടിക്കാറില്ല. ഉപയോഗിക്കുന്ന വസ്ത്ര ബ്രാൻഡുകളുടെയും ആക്സസറികളുടെയും കാര്യത്തിൽ കണിശതയും കൃത്യതയും.
എന്നാൽ അഭിനയത്തിന്റെ കാര്യത്തിലെന്ന പോലെ ഫാഷന്റെ കാര്യത്തിലും ഫ്ലെക്സിബിലിറ്റി ആണ് മോഹൻലാലിന്റെ പ്രത്യേകത. ലക്ഷുറി വാച്ചുകളും ആക്സസറികളും സ്വന്തം ശേഖരത്തിലുണ്ടെങ്കിലും വസ്ത്രങ്ങളിൽ വലിയ നിർബന്ധബുദ്ധിയില്ല. ഏതു വസ്ത്രവും ഏതു സ്റ്റൈലും ധരിക്കും, വലിയ പരീക്ഷണങ്ങളില്ല എന്നു മാത്രമല്ല, ഒരു വലിയ താരത്തിന് േവണ്ടുന്ന ‘ക്ലാസി’ സ്റ്റൈൽ തിരഞ്ഞെടുപ്പിനായി ശ്രദ്ധവയ്ക്കുന്നുമില്ല.
സ്വന്തം സ്റ്റൈൽ; ശ്രദ്ധയോടെ
ബോളിവുഡ് താരങ്ങളെപ്പോലെ ഒട്ടേറെ റെഡ് കാർപറ്റ് ഇവന്റുകളിൽ മലയാളതാരങ്ങൾക്ക് പങ്കെടുക്കേണ്ടി വരുന്നില്ല . അതേസമയം മാറിയ സിനിമാ പ്രചാരണ പരിപാടികളും വിശാലമായ വിപണിയും വിദേശ നഗരങ്ങളിലുൾപ്പെടെയുള്ള വേദികളും താരസാന്നിധ്യം ആവശ്യപ്പെടുന്നുണ്ട്. ഇത്തരം പരിപാടികൾക്കായി ശ്രദ്ധാപൂർവം ഒരുങ്ങുന്നവരാണ് മലയാള താരങ്ങളും. സിനിമയുടെ പ്രമോഷൻ വേദികളിൽ അതത് സിനിമയുടെ പശ്ചാത്തലവുമായി ചേർന്നു പോകുന്ന ലുക്കിൽ തന്നെ പ്രത്യക്ഷപ്പെടാനും അവർ ശ്രദ്ധിക്കുന്നു. പുതിയ ചിത്രം ‘ബോഗെയ്ൻവില്ല’യുടെ പ്രചാരണ വേദികളിൽ നടൻ കുഞ്ചാക്കോ ബോബൻ എത്തുന്നത് വെസ്റ്റേൺ ലുക്കിലാണ്. എആർഎം സിനിമയ്ക്കു വേണ്ടിയുള്ള വേദികളിൽ ടൊവിനോ തോമസ് ഷർട്ട്, മുണ്ട്, കുർത്ത കോംബിനേഷനുകളാണ് തിരഞ്ഞെടുത്തത്. അതേസമയം ‘തല്ലുമാല’യുടെ വേദികളിൽ കൂറെക്കൂടി ഫങ്കിയായുള്ള വസ്ത്രങ്ങളിലാണ് എത്തിയത്. വസ്ത്രത്തിൽ മാത്രമല്ല ആക്സസറികളിലും കൃത്യത പുലർത്തുന്നയാളാണ് നടൻ ആസിഫ് അലി. അതേസമയം ഏതു വേദിയിലും സ്വന്തമായ സ്റ്റൈൽ സ്റ്റേറ്റ്മെന്റ് പുലർത്തുന്നവരാണ് പൃഥ്വിരാജും ദുൽഖർ സൽമാനും. ദേശീയ തലത്തിൽ കുറെക്കൂടി ശ്രദ്ധ ലഭിക്കുന്നവരായതിനാൽ ഇവരുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പിലും സ്റ്റൈലിങ്ങിലും ഇതു പ്രതിഫലിക്കുന്നു.
‘‘സൈലന്റ് ആയി ഡ്രസ് ചെയ്യുന്നയാളാണ് നടൻ സൂര്യ, അതേസമയം രൺവീർ സിങ്ങിന്റെ സ്റ്റൈൽ ലൗഡ് ആണ്. സെൽഫ് ടേസ്റ്റ് ആണ് പ്രധാനം. പഴ്സനൽ സ്റ്റൈൽ വരുന്നത് അങ്ങനെയാണ്. കഴിഞ്ഞ 5 വർഷത്തെ കാര്യം നോക്കിയാൽ ആ രീതിയിൽ ഒരു ട്രാൻസിഷൻ സ്റ്റേജിലാണ് മലയാളതാരങ്ങൾ’’ കോസ്റ്റ്യൂം ഡിസൈനർ സുജിത്ത് സുധാകരൻ പറയുന്നു.
റെന്റൽ അല്ല; പണം സ്വന്തം പോക്കറ്റിൽനിന്ന്
വൻബജറ്റിൽ സിനിമകളൊരുങ്ങുന്ന ബോളിവുഡിലെ താരങ്ങളുടെ ഫാഷൻ പക്ഷേ ‘റെന്റൽ’ ആണ്. സ്വന്തം വസ്ത്രത്തിൽ പൊതുവേദിയിലെത്തുന്ന സെലിബ്രിറ്റികൾ വിരളം. ഓരോ ചടങ്ങിലേക്കായി പഴ്സനൽ സ്റ്റൈലിസ്റ്റിന്റെ സേവനം തേടുകയാണ് അവർ ചെയ്യുക. വസ്ത്രവും മറ്റും സ്റ്റൈലിസ്റ്റ് പലരിൽ നിന്നായി ‘ശേഖരിക്കും’. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളിൽ ഈ ബ്രാൻഡുകൾക്ക് ക്രെഡിറ്റ് നൽകുന്ന ‘കൊളാബറേഷൻ’ രീതിയാണ് ബോളിവുഡിന്റെ പകിട്ടിനു പിന്നിൽ.
പക്ഷേ മോളിവുഡ് പൂർണമായും ഈ വഴിയിലല്ല. നായക നടൻമാർക്ക് ഇത്തരം ബ്രാൻഡ് കൊളാബറേഷനുള്ള അവസരങ്ങൾ വിരളം. സ്വന്തം വസ്ത്രം പണം ചെലവഴിച്ചു വാങ്ങാനും കസ്റ്റമൈസ് ചെയ്തെടുക്കാനുമാണ് അവർക്ക് താൽപര്യം. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ‘നവരാത്രി ആഘോഷ’ പരിപാടിയിലേക്ക് ടൊവിനോ തോമസ് ധരിച്ചത് കസ്റ്റം മെയ്ഡ് ലിനൻ കുർത്ത സെറ്റ് ആണ്. ഇതൊരുക്കിയ ഡിസൈനർ രേവതി ഉണ്ണിക്കൃഷ്ണൻ പറയുന്നു, ‘‘കംഫർട്ടും വ്യത്യസ്തതയും നോക്കി വസ്ത്രം തിരഞ്ഞെടുക്കുന്നയാളാണ് ടൊവിനോ. അദ്ദേഹത്തിന്റെ ആവശ്യം പറഞ്ഞ് നമ്മുടെ നിർദേശം കൂടി ചോദിച്ചാണ് ഔട്ഫിറ്റ് ചെയ്തെടുക്കുന്നത്.’’
ഡിസൈനറും സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായ സുരജ് എസ്.കെ പറയുന്നതിങ്ങനെ ‘‘വസ്ത്രങ്ങൾ സ്വന്തമായി വാങ്ങാൻ താൽപര്യമുള്ളവരാണ് നടൻമാർ. സ്റ്റൈലിങ്ങിന്റെ കാര്യത്തിൽ സെലക്ടീവാണ് ആസിഫ് അലിയും ടൊവിനോയും. ഫാഷൻ ഫോളോ ചെയ്ത്, എക്സ്പെരിമെന്റ് ചെയ്യുന്നവരാണ് അവർ. കുറെക്കൂടി ലൗഡ് ഫാഷനാണ് നീരജ് മാധവിന്റേത്. മെൻസ് സ്കർട്ട് വരെയുള്ള അടിപൊളി വാർഡ്റോബാണ്. 62 ജോടി ഷൂസുണ്ട്. നൂറിൽ കൂടുതൽ ജാക്കറ്റുകളുണ്ട്. പത്തുമുപ്പത് ക്യാപ്സും ബാഗ്സും ഉണ്ട്. നല്ല രീതിയിൽ ഒരു ലുക്ക് പുൾഓഫ് ചെയ്യാൻ കഴിയുന്നയാളാണ്.’’
ഷോപ്പിങ് ദുബായിൽ; ബജറ്റും മുഖ്യം
ബ്രാൻഡ് നോക്കി വസ്ത്രം വാങ്ങുന്നവരാണ് നടന്മാരിൽ ഏറെപ്പേരും. ഷോപ്പിങ് കൂടുതലും ബെംഗളൂരു, ദുബായ് നഗരങ്ങളിലാണ്. സാറ മുതൽ അർമാനി വരെയുള്ള ലക്ഷുറി ബ്രാൻഡുകളോട് പ്രിയം. വസ്ത്രം വാങ്ങാൻ ചിലപ്പോഴെല്ലാം പഴ്സനൽ സ്റ്റൈലിസ്റ്റുകളുടെ സഹായവും തേടുന്നവരുണ്ട്. ധരിക്കുന്ന വസ്ത്രവും വാച്ചും ഷൂസുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നതിനാൽ ഇതെല്ലാം ബ്രാൻഡ്ഡ് ആയിരിക്കേണ്ട സാഹചര്യവുമുണ്ട്. വാച്ച്, ഗ്ലാസ്, ഷൂ എന്നിങ്ങനെയുള്ള ആക്സസറികളിൽ പണം മുടക്കാൻ മടിയില്ലെങ്കിലും സ്റ്റൈലിങ്ങിനും വസ്ത്രങ്ങൾക്കും വലിയ രീതിയിൽ പണം ചെലവിടാൻ നടൻമാർക്ക് താൽപര്യമില്ല.
നായികമാരെത്തേടി കൊളാബറേഷൻ
ഒട്ടേറെ ലോക്കൽ ബ്രാൻഡുകളും ബുത്തീക്കുകളുമുള്ളതിനാൽ ബോളിവുഡിലേതു പോലെ ‘കൊളാബറേഷൻ രീതി’യിലാണ് ഏറിയപങ്കും നടിമാരുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ. ഇവന്റുകൾക്കും ഫോട്ടോ ഷൂട്ടിനുമായി സെലിബ്രിറ്റി സ്റ്റൈലിസ്റ്റുമായി ചേർന്ന് മികച്ച വസ്ത്രങ്ങൾ സോഴ്സ് ചെയ്യാനും വേറിട്ട ലുക്ക് സ്വന്തമാക്കാനും അവർ ശ്രമിക്കുന്നു. സ്വകാര്യചടങ്ങുകൾക്കും യാത്രകൾക്കും വരെ കൊളാബറേഷനുകളിലൂടെ വസ്ത്രങ്ങൾ കണ്ടെത്തി, ഉപയോഗ ശേഷം അവ തിരികെ കൊടുക്കുന്നവരുമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെ സാന്നിധ്യം കൂടിയുള്ളതിനാൽ വസ്ത്രങ്ങളിലും മറ്റും ‘എക്സ്ക്ലൂസിവിറ്റി’ ഉറപ്പുവരുത്തണമെന്നത് ഇവർക്കു വെല്ലുവിളിയാണ്.
അതേസമയം ലോക്കൽ ബ്രാൻഡുകളുമായി കൊളാബറേറ്റ് ചെയ്യാൻ മുൻനിര നായികമാരെ കിട്ടുന്നില്ലെന്ന സ്ഥിതിയുണ്ട്. പാർവതി തിരുവോത്ത്, ഐശ്വര്യ ലക്ഷ്മി, കല്യാണി പ്രിയദർശൻ എന്നിവർക്ക് പാൻ ഇന്ത്യൻ താരങ്ങളെന്ന ശ്രദ്ധ ലഭിക്കുന്നതിനാൽ തിരഞ്ഞെടുക്കുന്നത് മുൻനിര സ്റ്റൈലിസ്റ്റുകളെയാണ്. ലക്ഷുറി ബ്രാൻഡുകളും മുൻനിര ഡിസൈനർമാരുടെ വസ്ത്രങ്ങളും ഇവർക്കു ലഭ്യമാണ്. പൊന്നിയിൻ സെൽവൻ ചിത്രത്തിനുശേഷം ഐശ്വര്യ ലക്ഷ്മിയുടെ സ്റ്റൈലിങ് തുടർച്ചയായി ചെയ്യുന്നത് ഏക ലഖാനി ഉൾപ്പെടെയുള്ള ശ്രദ്ധേയ ബോളിവുഡ് സ്റ്റൈലിസ്റ്റുകളാണ്.
ഫാഷൻരംഗത്തു സ്വാധീനം ചെലുത്താൻ കഴിയുന്നവരിൽ മുൻനിരയിലുള്ളത് നടിയും ഇൻഫ്ലൂവൻസറുമായ അഹാന കൃഷ്ണകുമാറാണ്. അഹാന ധരിക്കുന്ന വസ്ത്രങ്ങളും തിരഞ്ഞെടുക്കുന്ന നിറങ്ങളും വിപണിയിലും ഹിറ്റ് ആണ്. അടുത്തിടെ കുടുംബത്തിലെ കല്യാണച്ചടങ്ങിലെ ലുക്ക് ശ്രദ്ധിക്കപ്പെട്ടതോടെ ‘അഹാന പിങ്ക്’, ‘അഹാന സാരി’ എന്നിവ തേടി കടകളിലെത്തുന്നവരുണ്ട്.