വോട്ട് ചെയ്ത് തിരഞ്ഞെടുത്ത കമ്മിറ്റി തന്നെ ‘അമ്മ’ സംഘടനയിൽ തിരിച്ചു വരണമെന്ന് ധർമജൻ ബോൾഗാട്ടി. കമ്മിറ്റിയിൽ ഉള്ളവർ പോലും ആരോപണ വിധേയരാണ്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് അടക്കമുള്ളവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ധർമജൻ മാധ്യമങ്ങളോടു പറഞ്ഞു. ‘‘ഞങ്ങൾ ശക്തരാണ്. ‘അമ്മ’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോട്ട് ചെയ്ത് തിരഞ്ഞെടുത്ത കമ്മിറ്റി തന്നെ ‘അമ്മ’ സംഘടനയിൽ തിരിച്ചു വരണമെന്ന് ധർമജൻ ബോൾഗാട്ടി. കമ്മിറ്റിയിൽ ഉള്ളവർ പോലും ആരോപണ വിധേയരാണ്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും സിദ്ദിഖ് അടക്കമുള്ളവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും ധർമജൻ മാധ്യമങ്ങളോടു പറഞ്ഞു.

‘‘ഞങ്ങൾ ശക്തരാണ്. ‘അമ്മ’ സംഘടനയ്ക്ക് ഒരു ശക്തികുറവും ഇല്ല. ആരോപണം വന്നപ്പോൾ എല്ലാവരും രാജിവച്ചു പോയന്നെ ഒള്ളൂ. തിരഞ്ഞെടുത്ത കമ്മിറ്റി തിരിച്ചുവരണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നത്.  രണ്ടാമതൊരു തിരഞ്ഞെടുപ്പെന്നു പറയുന്നത് പൈസ ചെലവുള്ള കാര്യമാണ്. 

ADVERTISEMENT

കമ്മിറ്റിയിൽ ഉള്ളവർ പോലും ആരോപണ വിധേയരാണ്. ആരും ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ? സംഘടന ഉണ്ടാക്കിയാൽ മാത്രം പോര, അതിൽ സജീവമായി പ്രവർത്തിക്കുന്ന ആളുകളും േവണമല്ലോ. സിനിമയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പോലും വിളിച്ചാൽ കിട്ടുന്ന ഒരാളായിരുന്നു ഇടവേള ബാബു. അങ്ങനെ പ്രവർത്തിക്കാൻ സന്നദ്ധത ഉള്ളവർ വരണം. പഴയ കമ്മിറ്റി തന്നെ തിരിച്ചുവരണം.

നമ്മളൊക്കെ വോട്ട് ചെയ്തത് വെറുതെ അല്ലല്ലോ? സിദ്ദിഖ് ഇക്ക അടക്കമുള്ളവരെ തിരിച്ചു കൊണ്ടുവരണം. എത്രയോപേർ ആരോപണ വിധേയരമായി കേരള രാഷ്ട്രീയത്തിലുണ്ട്. അവരെയൊന്നും അങ്ങനെ പുറത്താക്കിയിട്ടില്ലല്ലോ.’’–ധർമജന്റെ വാക്കുകൾ.

English Summary:

Dharmajan Bolgatty Demands 'Amma' Organization Reinstate Accused Members