ജൂബിലി പ്രൊഡക്‌ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.

ജൂബിലി പ്രൊഡക്‌ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂബിലി പ്രൊഡക്‌ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൂബിലി പ്രൊഡക്‌ഷൻസ് നിർമിച്ച അവസാന ചിത്രം മോഹൻലാൽ അഭിനയിച്ച ‘പവിത്രം’ ആയിരുന്നു. പത്മരാജൻ സംവിധാനം ചെയ്ത ‘കരിയിലക്കാറ്റു പോലെ’ എന്ന സിനിമ നിർമിച്ച വിശുദ്ധി ഫിലിംസിന്റെ തങ്കച്ചൻ വഴിയാണ് പവിത്രം എന്നിലേക്കെത്തിയത്. പവിത്രത്തിന്റെ കഥ കേട്ട് ഇഷ്ടപ്പെട്ട ലാൽ തങ്കച്ചനു ഡേറ്റ് കൊടുക്കുകയായിരുന്നു. പി.ബാലചന്ദ്രനായിരുന്നു തിരക്കഥ. സംവിധാനം ടി.കെ.രാജീവ് കുമാറും. വിതരണം ഏറ്റെടുത്ത ജൂബിലി സ്വന്തം സിനിമകൾ ചെയ്യുന്നതുപോലെ തന്നെയാണ് ഈ സിനിമയും നിർമിച്ചത്.

1994 ഫെബ്രുവരി ഒന്നിന് സിനിമ റിലീസ് ചെയ്തപ്പോൾ മികച്ച ഗാനങ്ങളുമൊക്കെയായി നല്ല അഭിപ്രായം നേടിയെങ്കിലും ഉദ്ദേശിച്ച രീതിയിൽ കലക്‌ഷനുണ്ടായില്ല. ‘മണിച്ചിത്രത്താഴ്’ റിലീസായിട്ട് അപ്പോൾ മൂന്നാഴ്ചയേ ആയിരുന്നുള്ളു. അതു കൂടുതൽ കലക്‌ഷൻ നേടിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു. തിരൂരിലെ ഖയാം എന്ന തിയറ്ററിൽ പവിത്രം എട്ടു ദിവസം മാത്രമേ പ്രദർശിപ്പിച്ചുള്ളു. അതെനിക്ക് ഒരു ഷോക്കായിരുന്നു. വലിയ തിരക്കിനിടയിൽനിന്ന് മോഹൻലാൽ ഡേറ്റ് നൽകി 60 ലക്ഷം രൂപയോളം മുടക്കി നിർമിച്ച സിനിമയാണ്. നല്ല കഥയും മികച്ച താരനിരയും.

ADVERTISEMENT

ഈ സംഭവം മാനസികമായി എനിക്കു വലിയ വിഷമമുണ്ടാക്കി. നഷ്ടം സഹിക്കാനായി എന്തിനിങ്ങനെ സിനിമയെടുക്കണം എന്ന ചിന്ത ഉണ്ടായി. ആ ചിന്ത കൂടി വന്നപ്പോൾ സിനിമാ നിർമാണം നിർത്താനുള്ള തീരുമാനം ഞാനെടുത്തു. 1975ൽ ജൂബിലി പിക്ചേഴ്സിലൂടെ സിനിമ വിതരണത്തിനെടുത്തു തുടങ്ങിയ യാത്രയുടെ അവസാനം. കോട്ടയത്തെ രാജമഹാൾ, സ്റ്റാർ തിയറ്ററുകൾ കുട്ടിക്കാലത്ത് നൽകിയ സിനിമാക്കാഴ്ചകളിൽ നിന്നാണ് എന്റെ സിനിമാ താൽപര്യം തുടങ്ങിയത്. മുതിർന്നപ്പോൾ സിനിമയിലേക്കു പോകണമെന്ന ആഗ്രഹത്തിലേക്ക് എത്തിച്ചതും ഈ താൽപര്യമാണ്. ഡിന്നി ഫിലിംസ് എന്ന വിതരണ സ്ഥാപനത്തിൽ ഫിലിം റപ്രസന്റേറ്റീവ് ആയി ജോലി തുടങ്ങിയതും ആലുവയിൽ തിയറ്റർ വാടകയ്ക്ക് എടുത്തു നടത്തിയതും പിന്നീടു സ്വന്തമായി വിതരണവും നിർമാണവും നടത്തിയതുമെല്ലാമായി ഓർമകളുടെ ഒരു വലിയ സിനിമാസ്കോപ് പ്രവാഹം ആ ദിവസം എന്റെ മനസ്സിലേക്കു വന്നു.

സിനിമാ നിർമാണം നിർത്താൻ ഞാനെടുത്ത തീരുമാനം കൃത്യസമയത്ത് ആയിരുന്നുവെന്നു പലരും പിന്നീട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉചിതമായ തീരുമാനമായിരുന്നുവെന്ന് എനിക്കും തോന്നിയിരുന്നു. പക്ഷേ, എല്ലാ തീരുമാനങ്ങളും അങ്ങനെ ആയിരുന്നോ എന്നു പിന്നീടു പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ഒന്നു പാളിയിരുന്നെങ്കിൽ കൈവിട്ടു പോകാമായിരുന്ന പല തീരുമാനങ്ങളും ഈ യാത്രയിൽ ഉണ്ടായിട്ടുണ്ട്. ഭാഗ്യവും ദൈവാനുഗ്രഹവും മാത്രമായിരുന്നു അപ്പോൾ തുണയായി ഉണ്ടായിരുന്നത്.

നിറക്കൂട്ടുമായി ഒരു പറക്കൽ

ജൂബിലിയുടെ സൂപ്പർ ഹിറ്റുകളിൽ പലതിന്റെയും അഭിഭാജ്യഘടകമായിരുന്നു തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫും സംവിധായകൻ ജോഷിയും. മലയാളത്തിലെ സിനിമാക്കഥകളുടെ ശൈലി തന്നെ മാറ്റിയെഴുതിയ ഡെന്നിസ് ആദ്യമായി തിരക്കഥ എഴുതിയതും ജൂബിലിക്കു വേണ്ടിയായിരുന്നു. ജോഷി സംവിധാനം ചെയ്ത് 1985ൽ പുറത്തിറങ്ങിയ ‘നിറക്കൂട്ട്’ ആയിരുന്നു ആ സിനിമ. 45 ദിവസം കൊണ്ടാണ് നിറക്കൂട്ടിന്റെ ഷൂട്ടിങ്ങും എഡിറ്റിങ്ങുമെല്ലാം പൂർത്തിയാക്കി റിലീസിനു തയാറാക്കിയത്. വലിയ വെല്ലുവിളി ഏറ്റെടുത്താണ് ആ ഷൂട്ടിങ് പൂർത്തിയാക്കിയത്.

ADVERTISEMENT

സുന്ദരനായ മമ്മൂട്ടി എന്നത് അന്നത്തെ മമ്മൂട്ടി സിനിമകളുടെയെല്ലാം വലിയൊരു വിജയഘടകമായിരുന്നു. പക്ഷേ, ‘നിറക്കൂട്ട്’ പ്ലാൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ മമ്മൂട്ടിയുടെ ലുക്ക് വ്യത്യസ്തമായിരിക്കണമെന്നു ജോഷിയും ഡെന്നിസ് ജോസഫും തീരുമാനിച്ചിരുന്നു. ജയിൽ പുള്ളിയായി അഭിനയിക്കുന്നതുകൊണ്ട് മുടി പറ്റെ വെട്ടി കുറ്റിത്താടി വച്ചുള്ള ഒരു പരുക്കൻ രൂപമാണ് ആലോചിച്ചത്. ഈ പരുക്കൻ വേഷത്തിൽ മമ്മൂട്ടി അഭിനയിക്കുമോയെന്നു ഞങ്ങൾ സംശയിച്ചെങ്കിലും മമ്മൂട്ടിയും അതിനോടു വലിയ താൽപര്യമാണ് കാട്ടിയത്.

‘നിറക്കൂട്ട്’ സിനിമ കൊല്ലത്ത് ഷൂട്ടിങ് ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരുന്നത് ബാലു മഹേന്ദ്രയുടെ യാത്ര എന്ന സിനിമയിലാണ്. യാത്രയുടെ ഷൂട്ടിങ് ബാംഗ്ലൂരിലായിരുന്നു. അവിടെനിന്നു കൊല്ലത്ത് വന്ന മമ്മൂട്ടിയെ കണ്ടു ഞങ്ങളെല്ലാം ഞെട്ടിപ്പോയി. ഞങ്ങൾ ആലോചിച്ച അതേ ലുക്കിലാണ് അദ്ദേഹം യാത്രയിലും. അതോടെ എനിക്കും ജോഷിക്കുമൊക്കെ ടെൻഷനായി. പ്രേക്ഷകർ ആദ്യം കാണുന്ന ലുക്ക് ഏതാണോ അതിനോടായിരിക്കും കൂടുതൽ താൽപര്യം കാണിക്കുക എന്നതായിരുന്നു കാരണം. ‘യാത്ര’ റിലീസ് ചെയ്യുന്നതിന് മുൻപു നിറക്കൂട്ട് റിലീസ് ചെയ്യുക മാത്രമായിരുന്നു പ്രശ്നത്തിനു പരിഹാരം. അങ്ങനെ സിനിമ പുറത്തിറക്കണമെങ്കിൽ ചുരുങ്ങിയ സമയമേയുള്ളു. ഷൂട്ടിങ് ഉൾപ്പെടെ നാൽപ്പത്തിയഞ്ചു ദിവസം കൊണ്ടു എല്ലാ ജോലികളും തീരണം. മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു.

നിറക്കൂട്ടിന്റെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ തന്നെ മമ്മൂട്ടിയുടെ ഈ വ്യത്യസ്തമായ ലുക്ക് വച്ച് ഒരു പോസ്റ്റർ പുറത്തിറക്കി വലിയ പ്രചാരം നൽകി. അതതു ദിവസം ഷൂട്ടുചെയ്യുന്ന ഫിലിം പെട്ടികൾ അപ്പപ്പോൾ തന്നെ മദ്രാസിലേക്ക് അയച്ചു കൊടുത്ത് പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളും ആരംഭിച്ചു. പ്രോസസിങ് കഴിഞ്ഞാലുടനെ എഡിറ്റർ ശങ്കുണ്ണിയേട്ടനെക്കൊണ്ട് ആ ഷോട്ടുകളെല്ലാം എഡിറ്റ് ചെയ്തു കൊണ്ടുമിരുന്നു.

സെൻസറിങ് ഡേറ്റ് കിട്ടിയപ്പോഴാണ് അടുത്ത പ്രശ്നം. പതിനാലു റീലുകളുള്ള സിനിമയുടെ 13 റീലുകൾ മാത്രമാണ് അപ്പോൾ പ്രിന്റ് ചെയ്തു കിട്ടിയത്. സെൻസറിങ് നടക്കുന്നതിന്റെ അടുത്തദിവസം സിനിമയുടെ റിലീസും തീരുമാനിച്ചിരുന്നു. സെൻസറിങ് തിരുവനന്തപുരത്താണ് നടക്കുന്നത്. ഞാൻ മദ്രാസിലും നിൽക്കുന്നു. വെളുപ്പിന് അഞ്ചേമുക്കാലിനാണ് അന്നു മദ്രാസിൽനിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനം. മൂന്നു മണി കഴിഞ്ഞിട്ടും പതിന്നാലാമത്തെ റീൽ പ്രിന്റ് ചെയ്ത് കിട്ടിയില്ല. ബാക്കിയുള്ള റീലുകളുമായി ഞാൻ വിമാനത്താവളത്തിൽ എത്തി. സെൻസർ ബോർഡിനെ പതിമൂന്ന് റീലുകൾ കാണിച്ചിട്ട് കൈയും കാലും പിടിച്ച് ലാസ്റ്റ് റീൽ ഡബിൾ പോസിറ്റീവ് കാണിച്ചു സർട്ടിഫിക്കറ്റ് വാങ്ങാമെന്നായിരുന്നു ആലോചന. അതു നടക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും ഒന്നു ശ്രമിക്കാം എന്ന ധൈര്യത്തിലായിരുന്നു ആ യാത്ര.

ADVERTISEMENT

വിമാനത്താവളത്തിൽ എത്തി കുറച്ചു കഴിഞ്ഞപ്പോൾ എനിക്കവിടെ ഒരു ഫോൺ വന്നു. പതിനാലാമത്തെ റീൽ കൂടി പ്രിന്റ് ചെയ്തു കിട്ടിയെന്നും അതു കാറിൽ കൊടുത്തു വിട്ടെന്നുമായിരുന്നു ഫോൺ. അപ്പോഴാണ് ഒരു അനൗൺസ്മെന്റും കേട്ടത്.

‘മിസ്റ്റർ ജോയി തോമസ്, ദിസ് ഈസ് ലാസ്റ്റ് ആൻഡ് ഫൈനൽ കോൾ...

ഇനി ചെന്നില്ലെങ്കിൽ വിമാനം കാത്തുനിൽക്കില്ല. സെക്യൂരിറ്റി ഏരിയയും കടന്നു വിമാനത്തിന് അടുത്തെത്തണം. തൊട്ടടുത്ത നിമിഷത്തിലെങ്കിലും ആ റീൽ വന്നില്ലെങ്കിൽ ഡബിൾ പോസിറ്റീവുമായി പോവുകയേ നിർവാഹമുള്ളു. ഞാൻ വിമാനത്തിന്റെ അടുത്തേക്കു നടക്കാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങളുടെ മദ്രാസ് മാനേജർ ഗോപാലകൃഷ്ണൻ റീലുമായി ഓടിവരുന്നതു കണ്ടു. ഞാൻ എന്റെ കയ്യിലുള്ള ഡബിൾ പോസിറ്റീവ് ഫിലിം കാൻ തിരിച്ചു കൊടുക്കുന്നു. ഗോപാലകൃഷ്ണൻ കൊണ്ടുവന്ന റീൽ വാങ്ങുന്നു. എല്ലാം... ഒരു നിമിഷത്തിൽ നടന്നു.

ഞാൻ ഓടി വിമാനത്തിന് അടുത്ത് എത്തിയപ്പോഴേക്കും പക്ഷേ ലാഡർ നീക്കം ചെയ്തിരുന്നു. എല്ലാ പ്രതീക്ഷകളും തകർന്നു പോയല്ലോയെന്ന് ആ നിമിഷത്തിൽ ആലോചിച്ചെങ്കിലും വിമാനത്താവള അധികൃതർ എനിക്കുവേണ്ടി കനിഞ്ഞു. ഒരു യാത്രക്കാരൻ കൂടിയുണ്ടെന്ന് അനൗൺസ് ചെയ്തതോടെ ലാഡർ വീണ്ടും വിമാനത്തിന്റെ ഡോറിനരികിലേക്കു ചേർത്തു വച്ചു.

കയ്യിൽ ഫിലിം കാനുമൊക്കെയായി ഞാൻ സീറ്റിൽ ചെന്നിരുന്നപ്പോഴാണ് തൊട്ടടുത്ത് ഉണ്ടായിരുന്ന ആളെ ശ്രദ്ധിച്ചത്. തമിഴ് നടൻ വിജയകാന്ത്. വിജയകാന്തും ഞാനും തമ്മിൽ ആ യാത്രയ്ക്കിടയിൽ സൗഹൃദത്തിൽ ആയി. ആ ദിവസം തിരുവനന്തപുരത്ത് ‘നിറക്കൂട്ട്’ സിനിമയുടെ സെൻസറിങ് ആണെന്നും നാളെ റിലീസ് ഫിക്സ് ചെയ്തിരിക്കുകയാണെന്നുമൊക്കെ പറഞ്ഞപ്പോൾ വിജയകാന്ത് അദ്ഭുതപ്പെട്ടു പോയി.

തിരുവനന്തപുരത്തു കൃത്യസമയത്ത് എത്തി സെൻസറിങ് നടത്തി പിറ്റേദിവസം തന്നെ റിലീസ് ചെയ്തു. പടം സൂപ്പർ ഹിറ്റായിരുന്നു. എട്ടു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ‘യാത്ര’ യും റിലീസായി. നിറക്കൂട്ടിന്റെ ആദ്യത്തെ എട്ടു ദിവസത്തെ കലക്‌ഷൻ റെക്കോർഡായിരുന്നു. മമ്മൂട്ടിയുടെ ആ പുതിയ ലുക്ക് ആളുകളിൽ അത്രമാത്രം സ്വാധീനം ചെലുത്തി. ‘യാത്ര’യാണ് ആദ്യം റിലീസ് ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ ഇത്ര വലിയ വിജയം നിറക്കൂട്ടിന് ലഭിക്കുമായിരുന്നുവെന്ന് തോന്നുന്നില്ല. ഞങ്ങൾ ഏറ്റെടുത്ത വലിയ റിസ്ക്കിന്റെ പ്രതിഫലം തന്നെയായിരുന്നു ആ വിജയം.

മോഹൻലാൽ സൂപ്പർസ്റ്റാർ

സംവിധായകൻ ശശികുമാർ സാറിന്റെ അസോഷ്യേറ്റ് ആയി പ്രവർത്തിച്ചിരുന്ന കാലം മുതൽ അടുത്ത സുഹൃത്തായിരുന്നു തമ്പി കണ്ണന്താനം. രണ്ടു സിനിമകൾ സ്വതന്ത്രമായി സംവിധാനം ചെയ്തതിനു ശേഷമാണ് ‘രാജാവിന്റെ മകൻ’ എന്ന സിനിമയുമായി തമ്പി വരുന്നത്. ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ഷാരോൺ പിക്ചേഴ്സിന്റെ ബാനറിൽ തമ്പി തന്നെയാണ് ആ ചിത്രം പ്രഖ്യാപിച്ചതെങ്കിലും ജൂബിലി പ്രൊഡക്‌ഷൻസ് വഴിയായിരുന്നു നിർമാണം. അതുകൊണ്ടാണ് ജൂബിലി പ്രൊഡക്‌ഷൻസ് അവതരിപ്പിക്കുന്ന ഷാരോൺ പിക്ചേഴ്സ് എന്ന ബാനർ വന്നത്.

ഒരു പ്രമുഖനായ രാഷ്ട്രീയ നേതാവും ഒരു അബ്കാരി കോൺട്രാക്ടറും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയായിരുന്നു രാജാവിന്റെ മകൻ. ഒരു ഇംഗ്ലിഷ് നോവലിന്റെ ചുവടുപിടിച്ചായിരുന്നു ഡെന്നിസ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ചിത്രത്തിൽ മമ്മൂട്ടിയെ നായകനാക്കാനാണ് ആദ്യം ഞങ്ങൾ തീരുമാനിച്ചത്. എന്നാൽ ആ സമയത്താണ് ഐ.വി.ശശിയുടെ ‘അതിരാത്രം’ എന്ന സിനിമ വന്നത്. അതിലെ മമ്മൂട്ടിയുടെ കഥാപാത്രവും രാജാവിന്റെ മകനിലെ നായക വേഷവും തമ്മിൽ സാമ്യം ഉണ്ടായിരുന്നത് കൊണ്ടു മോഹൻലാലിലേക്കു മാറി.

1986 ജൂലൈ 15–ന് റിലീസായ രാജാവിന്റെ മകൻ സൂപ്പർ ഹിറ്റായിരുന്നു. ലാൽ അതോടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് ഉയർന്നു. മലയാള സിനിമയുടെ ഒരു കാലഘട്ടത്തെയും ഈ സിനിമ മാറ്റിമറിച്ചു. അധോലോക നായകനും അബ്കാരിയുമായ നെഗറ്റീവ് ഷെയ്ഡുള്ള നായകൻ മലയാളത്തിൽ ആദ്യമായിരുന്നു. രാജാവിന്റെ മകന്റെ വിജയത്തെ തുടർന്നു ജൂബിലിയുടെ അടുത്ത ചിത്രവും തമ്പി കണ്ണന്താനത്തെക്കൊണ്ടു സംവിധാനം ചെയ്യിപ്പിക്കുവാൻ തീരുമാനിച്ചു.

ഭൂമിയിലെ രാജാക്കന്മാർ എന്ന സിനിമയുടെ ആശയം കിട്ടുന്നതു ഇന്ദിരാഗാന്ധിയും പഞ്ചാബിലെ ഖലിസ്ഥാൻ വിഘടനവാദികളുടെ നേതാവായ ഭിന്ദ്രൻവാലയും തമ്മിലുള്ള പ്രശ്നങ്ങളിൽ നിന്നാണ്. തിരുവനന്തപുരമായിരുന്നു ലൊക്കേഷൻ. അന്നു മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനാണ് ഷൂട്ടിങ്ങിന് ആവശ്യമായ അനുമതികൾ ലഭിക്കാൻ സഹായിച്ചത്.

സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന മെഴ്സിഡീസ് 350 കാർ തിരുവല്ലയിലെ എന്റെ സുഹൃത്തായ കുവൈത്ത് കുഞ്ഞിന്റേതായിരുന്നു. ഈ സിനിമ സെൻസറിങ്ങിന് എത്തിയപ്പോൾ ചില പ്രതിസന്ധികളുണ്ടായി. മോഹൻലാൽ വാളുമായി വന്നു മുഖ്യമന്ത്രിയെ വെട്ടിക്കൊല്ലുന്ന രംഗം അനുവദിക്കാൻ ആവില്ലെന്നായിരുന്നു ബോർഡിന്റെ നിലപാട്. തിരുവനന്തപുരത്തു തടഞ്ഞപ്പോൾ ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചു. അവിടെയും സിനിമ തടയുകയാണുണ്ടായത്. ഞങ്ങൾ ആകെ കുഴഞ്ഞു. എന്തു ചെയ്യണമെ ന്ന ആലോചനയിലായി. പിന്നെയുള്ളത് ഡൽഹിയിലെ ട്രൈബ്യൂണലാണ്. അങ്ങനെ സിനിമ ഡൽഹിയിലേക്ക് അയച്ചു. രണ്ടു മാസക്കാലം ഈ സിനിമയുടെ പ്രദർശനാനുമതിക്കായി എനിക്കു ഡൽഹിയിൽ താമസിക്കേണ്ടിവന്നു.

നാഷനൽ ഫിലിം ഡവലപ്മെന്റ് കോർപറേഷനിലുണ്ടായിരുന്ന പരമേശ്വരൻ സാർ ഈ സിനിമയ്ക്കായി ഒത്തിരി സഹായം ചെയ്തിട്ടുണ്ട്. അന്ന് അദ്ദേഹം ഫിലിം ഫെസ്റ്റിവലിന്റെ ഡപ്യൂട്ടി ഡയറക്ടറായിരുന്നു. ട്രൈബ്യൂണലിലെ ജഡ്ജി സിനിമ കണ്ട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതൊരു സാങ്കൽപിക കഥയാണ്, ഇതു കണ്ടു ആരും മുഖ്യമന്ത്രിയെ കൊല്ലാനൊന്നും പോകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒന്നുരണ്ട് ചെറിയ ഭാഗം മാത്രം ഒഴിവാക്കി ചിത്രത്തിന് ഒടുവിൽ അനുമതി ലഭിച്ചു.

1987 മേയ് 27ന് ആണ് ചിത്രം റിലീസ് ചെയ്യാൻ കഴിഞ്ഞത്. നല്ല വിജയമായിരുന്നു. റിലീസ് വൈകാതെ കൃത്യസമയത്ത് തിയറ്ററിൽ എത്തിയിരുന്നുവെങ്കിൽ കുറച്ചു കൂടി വലിയ വിജയം ആകേണ്ടിയിരുന്ന സിനിമ ആയിരുന്നു ഭൂമിയിലെ രാജാക്കന്മാർ.

ഡൽഹി യാത്ര നൽകിയ ന്യൂഡൽഹി

ജൂബിലിയുടെ സിനിമകൾ പലതും സൂപ്പർഹിറ്റായിരുന്ന സമയം. ഡൽഹിയിലും, കൊൽക്കത്തയിലും ബെംഗളൂരുവിലുമൊക്കെ സിനിമകൾ പ്രദർശിപ്പിച്ചിരുന്ന ഇന്ത്യൻ എയർലൈൻസിലെ പർച്ചേസ് മാനേജരായിരുന്ന അഗസ്റ്റിൻ വഴി ഞങ്ങൾക്കൊരു ഡൽഹി യാത്രയ്ക്ക് അവസരം ലഭിച്ചു. ഡൽഹിയിലെ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ ജൂബിലിയുടെ സിനിമകളുടെ ഒരാഴ്ചത്തെ പ്രദർശനവും സ്വീകരണവുമായിരുന്നു പരിപാടി. ഞാൻ, ജോഷി, മമ്മൂട്ടി, ഡെന്നിസ് ജോസഫ്, ജയനൻ വിൻസെന്റ് എല്ലാവരും കൂടി ഡൽഹിക്കു പോയി.

ഡൽഹി പശ്ചാത്തലമാക്കി ഒരു സിനിമയെടുക്കണം എന്ന ആശയം ആ യാത്രയിലാണ് ഉണ്ടായത്. ഡൽഹിയിൽനിന്ന് മടങ്ങിയെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഡെന്നിസ് ഒരു സിനിമയുടെ ത്രെഡ് പറഞ്ഞു. അതായിരുന്നു ‘ന്യൂഡൽഹി’.

English Summary:

Film Producer Jubilee Joy in memory of his career