ആ ഏരിയയിലുള്ളവരെല്ലാം സുപ്രിയയെക്കുറിച്ചാണ് പറഞ്ഞത്: അറിയാക്കഥ വെളിപ്പെടുത്തി ആർജെ ബാലാജി
സുപ്രിയ മേനോനും താനും കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചു വളർന്നവരായിരുന്നുവെന്ന് നടനും സംവിധായകനുമായ ആർജെ ബാലാജി. ആ സുപ്രിയയാണ് മലയാളം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന് അറിഞ്ഞത് ഈ അടുത്ത കാലത്താണെന്നും ബാലാജി വെളിപ്പെടുത്തി. ‘സൊര്‍ഗവാസല്‍’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍

സുപ്രിയ മേനോനും താനും കുട്ടിക്കാലത്ത് ഒന്നിച്ചു കളിച്ചു വളർന്നവരായിരുന്നുവെന്ന് നടനും സംവിധായകനുമായ ആർജെ ബാലാജി. ആ സുപ്രിയയാണ് മലയാളം സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന് അറിഞ്ഞത് ഈ അടുത്ത കാലത്താണെന്നും ബാലാജി വെളിപ്പെടുത്തി. ‘സൊര്‍ഗവാസല്‍’ എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ സിനിമാ വികടനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘‘എന്റെ ചെറുപ്പകാലത്ത് ഞാന്‍ തിരുവാണ്‍മിയൂരില്‍ ആയിരുന്നു. ഞങ്ങളുടെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ ആണ് സുപ്രിയയും കുടുംബവും താമസിച്ചിരുന്നത്. ഞങ്ങളെല്ലാം 96ല്‍ ഫ്‌ളാറ്റിലെ ന്യൂ ഇയര്‍ പരിപാടിക്കെല്ലാം ഫാഷന്‍ ഷോ കളിച്ചു നടന്നവരാണ്. റാംപ് വാക്ക് ചെയ്യുമ്പോൾ, ‘ഹേയ് എന്റെ മകന്‍ നന്നായി ചെയ്തു, എന്റെ മകള്‍ നന്നായി ചെയ്തു’ എന്നൊക്കെ ഞങ്ങള്‍ മാതാപിതാക്കൾക്ക് അഭിമാനമുണ്ടാക്കുന്ന തരത്തില്‍ ചെയ്തിരുന്നു.
ഫ്‌ളാറ്റിന് താഴെ ഞങ്ങള്‍ ബാറ്റ്്മിന്‍ എല്ലാം കളിക്കുമായിരുന്നു. പെട്ടന്നൊരിക്കല്‍ സുപ്രിയ ജേര്‍ണലിസം പഠിച്ചു, ന്യൂസ് റിപ്പോര്‍ട്ടര്‍ ആയെന്നും കേട്ടു. ആ ഏരിയയില്‍ എല്ലാവരും സുപ്രിയയെ കുറിച്ചായിരുന്നു സംസാരിച്ചത്. റിപ്പോര്‍ട്ടര്‍ എന്നാല്‍ വലിയ എന്തോ ജോലിയാണ് എന്ന് അപ്പോള്‍ കരുതി. അത് കണ്ടാണ്, ഞാനും ജേര്‍ണലിസം കോഴ്‌സ് എടുത്ത് പഠിച്ചത്.
പിന്നീട് ഈ അടുത്ത കാലത്താണ്, അന്ന് ഞങ്ങളോടൊപ്പം ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന സുപ്രിയയാണ് ഇന്ന് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ എന്ന് അറിയുന്നത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയാണെന്ന് അറിയാമായിരുന്നു. പക്ഷേ അന്ന് ഞങ്ങള്‍ക്കൊപ്പം കളിച്ചുവളര്‍ന്ന സുപ്രിയ തന്നെയാണ് ഈ സുപ്രിയ എന്ന്, അന്ന് ഞങ്ങളോടൊപ്പം ഫ്‌ളാറ്റിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോ കാണിച്ചപ്പോഴാണ് അറിയുന്നത്.’’–ബാലാജി പറഞ്ഞു.