സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് മീന ഗണേഷ്. സിനിമകളിൽ അവർ പകർന്നാടിയ കൊച്ചുരംഗങ്ങളിലെ പ്രകടനങ്ങളിലൂടെ ആ മുഖവും ശബ്ദവും സംസാരശൈലിയും മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞു. ഏതു ഭാവവും കയ്യടക്കത്തോടെ തിരശ്ശീലയിൽ പകർന്നാടി. ഒടുവിൽ, 81–ാം വയസ്സിൽ മടക്കം. ഭർത്താവിന്റെ

സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് മീന ഗണേഷ്. സിനിമകളിൽ അവർ പകർന്നാടിയ കൊച്ചുരംഗങ്ങളിലെ പ്രകടനങ്ങളിലൂടെ ആ മുഖവും ശബ്ദവും സംസാരശൈലിയും മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞു. ഏതു ഭാവവും കയ്യടക്കത്തോടെ തിരശ്ശീലയിൽ പകർന്നാടി. ഒടുവിൽ, 81–ാം വയസ്സിൽ മടക്കം. ഭർത്താവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് മീന ഗണേഷ്. സിനിമകളിൽ അവർ പകർന്നാടിയ കൊച്ചുരംഗങ്ങളിലെ പ്രകടനങ്ങളിലൂടെ ആ മുഖവും ശബ്ദവും സംസാരശൈലിയും മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞു. ഏതു ഭാവവും കയ്യടക്കത്തോടെ തിരശ്ശീലയിൽ പകർന്നാടി. ഒടുവിൽ, 81–ാം വയസ്സിൽ മടക്കം. ഭർത്താവിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കലാകാരിയാണ് മീന ഗണേഷ്. സിനിമകളിൽ അവർ പകർന്നാടിയ കൊച്ചുരംഗങ്ങളിലെ പ്രകടനങ്ങളിലൂടെ ആ മുഖവും ശബ്ദവും സംസാരശൈലിയും മലയാളികളുടെ ഹൃദയത്തിൽ പതിഞ്ഞു. ഏതു ഭാവവും കയ്യടക്കത്തോടെ തിരശ്ശീലയിൽ പകർന്നാടി. ഒടുവിൽ, 81–ാം വയസ്സിൽ മടക്കം. ഭർത്താവിന്റെ മരണശേഷം ജീവിക്കാനുള്ള ഇഷ്ടം കൈവിട്ടു പോയെന്ന് അവർ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്. അവസാന കാലത്ത് മക്കൾ ഉണ്ടായിരുന്നെങ്കിലും ‘അമ്മ’യിൽ നിന്നു ലഭിച്ചിരുന്ന ‘കൈനീട്ടം’ വലിയ ആശ്വാസമായിരുന്നുവെന്നും മീന ഗണേഷ് തുറന്നു പറഞ്ഞിട്ടുണ്ട്. 

ഫിൽമി ബീറ്റ് മലയാളം എന്ന യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ജീവിതത്തെക്കുറിച്ചും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും മീന ഗണേഷ് വെളിപ്പെടുത്തിയിരുന്നു. മീന ഗണേഷിന്റെ വാക്കുകൾ: ‘‘എനിക്ക് സുഖമില്ലാതെ ഇരിക്കുകയായിരുന്നു. ഇടയ്ക്ക് അഭിനയിക്കാൻ വിളിക്കുന്നുണ്ടായിരുന്നു. അവരോടൊക്കെ പറഞ്ഞത്, എനിക്കു തീരെ പറ്റാതെ ഇരിക്കുകയാണ്, വയ്യ എന്നാണ്. നടക്കാൻ പരസഹായം വേണം. അല്ലെങ്കിൽ സ്റ്റിക് വേണം. അല്ലാതെ നടക്കാൻ കഴിയില്ല. മാനസിക പ്രശ്നങ്ങളും ആരോഗ്യമില്ലായ്മയും. കണ്ടമാനം മരുന്നു കഴിക്കുന്നുണ്ട്. ‘അമ്മ’യുടെ പെൻഷൻ കിട്ടുന്നുണ്ട്. അതിനെ ‘കൈനീട്ടം’ എന്നാണ് പറയുന്നതെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം അത് ‘ദേഹനീട്ടം’ ആണ്. അതുകാരണം, മരുന്ന് വാങ്ങലൊക്കെ അതിൽ കഴിഞ്ഞു പോകും. മകൾ പാലക്കാട് ഉണ്ട്. അവൾ സഹായിക്കും. ഒരു മോനുണ്ട്. എന്റെ വീടിന് അടുത്തു തന്നെ വാടകയ്ക്ക് അവൻ താമസിക്കുന്നുണ്ട്. അവൻ സീരിയൽ ഡയറക്ടറാണ്. എനിക്കു സഹായത്തിനു ഒരു സ്ത്രീ വരും. മകൾ എന്നെ പാലക്കാടേക്ക് വിളിക്കുന്നുണ്ട്. പക്ഷേ, എനിക്കു വീടു വിട്ടു പോകാൻ മനസ്സിനൊരു ബുദ്ധിമുട്ട്.

ADVERTISEMENT

തിലകനും എന്റെ ഭർത്താവും ഭയങ്കര കൂട്ടുകാരായിരുന്നു. ചങ്ങനാശ്ശേരി ഗീതയിൽ മൂന്നു വർഷം അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ടില്ല. തിലകൻ സംവിധാനം ചെയ്ത ‘ഫസഹ്’ എന്ന നാടകത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. അതിനു കുറെ പുരസ്കാരങ്ങൾ കിട്ടിയിട്ടുണ്ട്. ശരിയായി ചെയ്തില്ലെങ്കിൽ തിലകൻ നന്നായി ചീത്ത വിളിക്കും. കുറച്ചു ദിവസമെ തിലകൻ കാണൂ. മകൻ ഷമ്മിയാണ് ഉടനീളം ഉണ്ടാവുക. അദ്ദേഹവും നല്ലൊരു സംവിധായകനാണ്. ഞാനും ഗണേശേട്ടനും ആറു വർഷം പ്രണയിച്ചു. ഒരുപാടു വിവാദങ്ങളുണ്ടാക്കിയ വിവാഹമായിരുന്നു ഞങ്ങളുടേത്. ഗണേശേട്ടൻ നാടക സംവിധായകനും നടനുമൊക്കെയായിരുന്നു. ഞങ്ങളുടെ ബന്ധം എന്റെ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു. നാടകത്തിനു പോകുന്നതുകൊണ്ട് നാട്ടിൽ പലരും എന്നെ കളിയാക്കും. അവരോട് ഞാൻ പറയും, എന്നാൽ നിങ്ങൾ വന്നെന്റെ കുടുംബം നോക്ക് എന്ന്. അന്നെനിക്ക് നല്ല വാക്സാമർഥ്യം ആയിരുന്നു. അന്ന് നാടകത്തിന് പോകുന്നവർ മോശക്കാർ എന്നാണല്ലോ ആളുകൾ പറയുക. എന്നിട്ടും ഞാൻ പ്രണയത്തിൽ ഉറച്ചു നിന്നു. 1971ൽ വിവാഹം ചെയ്തു ഷൊർണൂരിലേക്കു വന്നു. 

ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. പെട്ടെന്നുള്ള മരണമായിരുന്നു. ഞാനപ്പോൾ പാലക്കാട് മകളുടെ അടുത്തായിരുന്നു. അവൾ രണ്ടാമത് പ്രസവിച്ച് കിടക്കുന്ന സമയം. അതിനിടയിൽ എനിക്ക് ഷൂട്ടും ഉണ്ടായിരുന്നു. മരണം പെട്ടെന്നായിരുന്നു. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. ആശുപത്രിയിലേക്ക് അദ്ദേഹത്തെ സുഖമില്ലാതെ കൊണ്ടുപോയെന്നു പറഞ്ഞ് അടുത്ത വീട്ടിലെ കുട്ടി വിളിച്ചു. പിന്നെ അറിഞ്ഞു അദ്ദേഹം പോയെന്ന്. മുകേഷും ജഗദീഷുമൊക്കെ ഇക്കാര്യം അറിഞ്ഞു വീട്ടിൽ വന്നു. വേറെയും സിനിമാക്കാർ വന്നു. ആരുണ്ടായിട്ടും കാര്യമില്ലല്ലോ. പോയതു പോയി. എനിക്കു പോയി.

ADVERTISEMENT

അദ്ദേഹം പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. ഞാൻ എവിടെ പോയാലും അദ്ദേഹം എന്റെ കൂടെ വരും. കടയിൽ വരെ പോകുകയാണെങ്കിൽ ഞങ്ങൾ ഒരുമിച്ചേ പോകാവൂ. മൂപ്പര് പോയതിൽ പിന്നെ ഞാൻ ഒറ്റപ്പെട്ടു. മക്കളുണ്ട്. എന്നാലും എനിക്ക് എന്റെ ബലം പോയി. സത്യം പറഞ്ഞാൽ എനിക്കു ജീവിച്ചു മതിയായി. രാത്രി കിടക്കുമ്പോൾ വരെ പ്രാർഥിക്കും, രാവിലെ ഉണരരുതേ എന്ന്. കാരണം, ജീവിതം മടുത്തു. കുറെ കാലം സുഖമായി ജീവിച്ചു. ഒരുപാടു കഷ്ടപ്പെട്ടാണ് വളർന്നതും വലുതായതുമൊക്കെ. 1965ൽ കണ്ടു മുട്ടി. 1971ൽ കല്യാണം കഴിച്ചു. 39 വർഷം ഞങ്ങൾ സന്തോഷമായി ജീവിച്ചു. രണ്ടു മക്കളുണ്ടായി. അവരെയൊക്കെ നല്ല അന്തസ്സായി വളർത്തി. ഈ വീട് വിട്ടു പോകാൻ തോന്നാത്തതുകൊണ്ടാണ് മകൾ വിളിച്ചിട്ടും പോകാത്തത്. കഴിയാവുന്നിടത്തോളം ഇങ്ങനെ കഴിയട്ടെ. ‘അമ്മ’യുടെ പെൻഷൻ മാത്രമാണ് ഏക ആശ്രയം. ബാക്കി ആരും സഹായിക്കില്ല. ഞാൻ ആരോടും ആവശ്യപ്പെട്ടിട്ടും ഇല്ല. അറിഞ്ഞു തന്നാൽ വേണ്ടായെന്നും പറയില്ല.

മണി നല്ല സഹകരണമായിരുന്നു. മണി പോയത് വലിയ കഷ്ടമായിപ്പോയി. അതെനിക്ക് വലിയ സങ്കടമായി. ദൈവത്തെ സാക്ഷിനിർത്തി ഞാൻ പറയുകയാണ്, മണി ഉണ്ടായിരുന്നെങ്കിൽ എന്നെ സഹായിക്കുമായിരുന്നു. അതു പോയില്ലേ! ഞങ്ങൾ ഒരു ഹോട്ടലിലാണ് താമസിക്കുക. ലൊക്കേഷനിൽ നിന്നു വണ്ടി വന്നാൽ മണി പറയും, അമ്മ എന്റെ കൂടെയാ വരുന്നെ എന്ന്. ഞങ്ങൾ പോകുന്നതും വരുന്നതും ഒക്കെ മണിയുടെ വണ്ടിയിലായിരുന്നു. എന്നെ അമ്മ എന്നേ വിളിച്ചിരുന്നുള്ളൂ. നല്ലവർക്ക് ആയുസ്സില്ല എന്നു പറയില്ലേ? മണി അങ്ങനെ പോയി. ഏഴു പടം ഞാൻ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി ഒരു സീരിയൽ എടുക്കാൻ പോകുകയാണെന്നു പറഞ്ഞിരുന്നു. അതിൽ ഞാൻ വേണമെന്നു പറഞ്ഞു. അപ്പോഴേക്കും മണി പോയില്ലേ.’’

English Summary:

Meena Ganesh, an artist who won the hearts of Malayalis with her natural acting style, is no more