മറവികൾക്കെതിരായ ഓർമയുടെ പോരാട്ടം; ‘നരിവേട്ട’ ഫസ്റ്റ് ലുക്ക് പുറത്ത്

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറയ്ക്കുകയാണ് പോസ്റ്റർ. ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന സൂചനയും പോസ്റ്റർ നൽകുന്നു. കേന്ദ്ര

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടൊവിനോയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷയും ആവേശവും നിറയ്ക്കുകയാണ് പോസ്റ്റർ. ചിത്രത്തിന്റെ മൂഡ് എന്തായിരിക്കുമെന്ന സൂചനയും പോസ്റ്റർ നൽകുന്നു.
കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് ‘നരിവേട്ട’. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് പറയുന്നു.
‘നരിവേട്ട’യിലൂടെ പ്രശസ്ത തമിഴ് നടന്‍ ചേരൻ മലയാള സിനിമയിൽ അരങ്ങേറുകയാണ്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ജേക്സ് ബിജോയ് ആണ് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം: വിജയ്. എഡിറ്റിങ്: ഷമീർ മുഹമ്മദ്.