‘എമ്പുരാനി’ൽ ഫഹദ് ഉണ്ടോ?; സയീദ് മസൂദിനും രംഗണ്ണനുമൊപ്പം അബ്രാം ഖുറേഷി

‘എമ്പുരാൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയ അന്നു മുതൽ ഉയരുന്നൊരു ചോദ്യമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നത്. ഇപ്പോഴിതാ ഈ സംശയം ഊട്ടിയുറപ്പിക്കുന്നൊരു ചിത്രം ആരാധകരുടെ ഇടയിൽ വൈറലാകുന്നു. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ തന്നെയാണ് ഈ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്. ചിത്രത്തിലുള്ളത് പൃഥ്വിരാജും

‘എമ്പുരാൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങിയ അന്നു മുതൽ ഉയരുന്നൊരു ചോദ്യമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നത്. ഇപ്പോഴിതാ ഈ സംശയം ഊട്ടിയുറപ്പിക്കുന്നൊരു ചിത്രം ആരാധകരുടെ ഇടയിൽ വൈറലാകുന്നു. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ തന്നെയാണ് ഈ ചിത്രം പ്രേക്ഷകർക്കായി പങ്കുവച്ചത്.
ചിത്രത്തിലുള്ളത് പൃഥ്വിരാജും ഫഹദും. സയീദ് മസൂദിനും രംഗയ്ക്കും ഒപ്പം എന്ന അടിക്കുറിപ്പോടെയായിരുന്നു മോഹൻലാൽ ചിത്രം പങ്കുവച്ചത്. എന്നാൽ ഇത് ‘എമ്പുരാൻ’ സിനിമയിലെ ഫഹദിന്റെ സാമിപ്യമാണ് സൂചിപ്പിക്കുന്നതെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ.
മോഹൻലാലിന്റെ കൊച്ചിയിലെ ഫ്ലാറ്റിലാണ് പൃഥ്വിരാജും ഫഹദ് ഫാസിലും ഒത്തുകൂടിയത്. മോഹൻലാലിന്റെ സുഹൃത്ത് ആയ സമീർ ഹംസയും ഇവർക്കൊപ്പമുണ്ടായിരുന്നു.
അതേസമയം ‘എമ്പുരാൻ’ സിനിമയുടെ പോസ്റ്റ് പ്രൊഡക്‌ഷൻ വർക്കുകൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. ഫൈനൽ കട്ട് കഴിഞ്ഞ സന്തോഷവും അണിയക്കാർ പങ്കുവച്ചിരുന്നു. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക. ആശിർവാദ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്‌ഷനും ചേര്‍ന്നാണ് നിർമാണം.