പതിനെട്ടാമത് ഏഷ്യൻ ഫിലിം അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കി ഓൾ വീ ഇമാജിൻഡ് ആസ് ലൈറ്റ്. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം ദിവ്യപ്രഭയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ സംവിധായക പായൽ കപാഡിയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേദിയിൽ ദിവ്യയും ഒപ്പമുണ്ടായിരുന്നു. വർണകാഴ്ചകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനെട്ടാമത് ഏഷ്യൻ ഫിലിം അവാർഡിൽ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിഓൾ വി ഇമാജിൻ ആസ് ലൈറ്റ്. പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷം ദിവ്യപ്രഭയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ചിത്രത്തിന്റെ സംവിധായിക പായൽ കപാഡിയ പുരസ്‌കാരം ഏറ്റുവാങ്ങുന്ന വേദിയിൽ ദിവ്യയും ഒപ്പമുണ്ടായിരുന്നു. 

വർണക്കാഴ്ചകൾക്കും ആഡംബരത്തിനുമിടയിൽ ജീവിതം കൈവിട്ടുമൊകുന്ന ചില മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു ചിത്രം. ലളിതമായൊരു കഥ പായൽ കപാഡിയയുടെ ഉജ്ജ്വലമായ ആവിഷ്കാരം കൊണ്ടും താരങ്ങളുടെ അതിശയകരമായ പ്രകടനം കൊണ്ടും മഹത്തായൊരു കലാസൃഷ്ടിയായി മാറിയതാണ്.

ADVERTISEMENT

മുംബൈയിൽ ജോലി ചെയ്യുന്ന പ്രഭ, അനു എന്നീ മലയാളി നഴ്സുമാരുടെ കഥ പറയുന്ന സിനിമ ഇന്ത്യ-ഫ്രഞ്ച് സംരംഭമാണ്. കനി കുസൃതി, ദിവ്യപ്രഭ എന്നിവർ പ്രധാന വേഷങ്ങളിലഭിനയിച്ച ചിത്രം കാൻ ചലച്ചിത്ര മേളയിൽ ആദ്യമായി ഗ്രാൻപ്രീ പുരസ്കാരം നേടിയ ഇന്ത്യൻ സിനിമ എന്ന നേട്ടത്തിനും അർഹമായിട്ടുണ്ട്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിലും ഗോഥം അവാർഡ്സിലും ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരങ്ങൾ ചിത്രം നേടിയിരുന്നു.

രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ മലയാളത്തിൽ‌ പ്രദർശനത്തിനെത്തിയ ചിത്രം ഇവിടെയും വാർത്തകളിൽ നിറഞ്ഞിരുന്നു.‌

English Summary:

"All We Imagined As Light" wins Best Film at the 18th Asian Film Awards.