ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട്

ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡോ. എലിസബത്തിനെ പിന്തുണയ്ക്കാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്ന ഗായിക അഭിരാമി സുരേഷിൻറെ കമന്റിന് മറുപടിയുമായി എലിസബത്ത് ഉദയൻ. താൻ മാനസികമായി തകർന്നിരുന്നു സമയത്ത് ബാലയ്ക്കെതിരെ കേസ് കൊടുക്കണമെന്നു പറഞ്ഞ് നടന്റെ മുൻഭാര്യ തന്നെ സമീപിച്ചിരുന്നെന്നും താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങളോട് വെളിപ്പെടുത്തിയെന്നും എലിസബത്ത് പറയുന്നു. പുറത്ത് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് താൻ കേസ് കൊടുക്കാൻ തയാറാകാത്തതുകൊണ്ട് അവർ വെളിപ്പെടുത്തിയത്.  മാനസികമായി മോശം അവസ്ഥയിലിരുന്ന തന്നെ പിന്നിൽ നിന്ന് കുത്തിയ അവരെ ഇനിയും വിശ്വസിക്കാൻ കഴിയില്ലെന്ന് എലിസബത്ത് പറയുന്നു. എലിസബത്തിനെ ബന്ധപ്പെടാൻ താനും സഹോദരിയും ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ചിലരുടെ ഇടപെടല്‍ മൂലം അതിനുള്ള സാഹചര്യം ഇല്ലാതായി എന്നും അഭിരാമി സുരേഷ് സമൂഹമാധ്യമങ്ങളിൽ കമന്റ് ചെയ്തതിനോടായിരുന്നു എലിസബത്ത് ഉദയന്റെ മറുപടി. അമൃതയുടേയോ അഭിരാമിയുടേയോ പേര് പറയാതെയാണ് എലിസബത്തിന്റെ പ്രതികരണം.

‘‘നവംബറിൽ ഞാൻ സുഖമില്ലാതെ ഇരിക്കുന്ന സമയത്ത് ചില ആൾക്കാർ വിളിച്ചു, ഇയാൾക്കെതിരെ കേസ് കൊടുക്കണം എന്ന് പറഞ്ഞു.  ഞാൻ ഡിപ്രഷനിൽ ഇരിക്കുന്ന സമയത്താണ്, ഐസിയുവിൽ കിടക്കുന്ന സമയത്ത് തുടർച്ചയായി കോൾ ചെയ്തുകൊണ്ടിരുന്നു. ഗുജറാത്തിൽ ആശുപത്രിയിൽ ബൈസ്റ്റാൻഡർ പോലും ഇല്ലാതെ കിടക്കുന്ന സമയത്ത് ഇവർ വിളിയോട് വിളിയാണ്, പോയി കേസ് കൊടുക്ക്, കേസ് കൊടുക്ക് എന്നാണ് പറയുന്നത്. ‘‘എനിക്ക് പേടിയാണ്, ഞാൻ ഓൾ റെഡി സ്ട്രെസ്സിലാണ്, എനിക്ക് ഈ സ്ട്രെസ്സും കൂടി എടുക്കാൻ വയ്യ’’ എന്നു പറഞ്ഞു. അതിനു ശേഷമാണ് എന്റെ മാതാപിതാക്കൾ ഒക്കെ എത്തിയത്. അവര്‍ വരുന്നതിനു മുമ്പ് നമുക്ക് ഇതിൽ

ADVERTISEMENT

തീരുമാനം ഉണ്ടാക്കണം എന്നൊക്കെയാണ് പറഞ്ഞത്. അന്ന് ഞാൻ അവരുടെ കരച്ചിൽ കണ്ട് എന്റെ ജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളൊക്കെ അവരോട് പങ്കുവച്ചിരുന്നു. ഇതൊന്നും റെക്കോർഡ് ചെയ്യരുത്, ഇത് ആരുമായും ഷെയർ ചെയ്യാൻ ഇഷ്ടമില്ല, എന്നൊക്കെ പറഞ്ഞതാണ്.  

ആളുകളുടെ മുമ്പിൽ ഇട്ട് എന്നെ അന്ന് ഇങ്ങനെ ചെയ്തു അങ്ങനെ ചെയ്തു എന്നൊക്കെ പറയാൻ എനിക്ക് ഭയമായിരുന്നു. ആൾക്കാർ ഇതൊക്കെ അറിയുന്നതിൽ എനിക്ക് നാണക്കേട് ഉണ്ടായിരുന്നു. പക്ഷേ പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റ് ആയി കിടക്കുന്ന ദിവസം തന്നെ ഞാൻ കേസിന് വരില്ല എന്ന് അറിഞ്ഞപ്പോൾ എന്റെ കോൾ റെക്കോർഡ് അടക്കമുള്ള കാര്യങ്ങൾ അവർ ഒരു മീഡിയ വഴി  പറഞ്ഞു.  ഇത് സത്യമാണോ എന്ന് അറിയണമെങ്കിൽ എന്റെ ഓഡിയോ റെക്കോർഡിങ് മെസ്സഞ്ചർ വഴി അയച്ചു കൊടുക്കാം എന്നും അവർ പറഞ്ഞു. ഇവരെയൊക്കെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? 

ADVERTISEMENT

സുഖമില്ലാതെ ആശുപത്രിയിൽ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് പിന്നിൽ നിന്ന് കുത്തിയ ആളുകളെ ആണോ ഞാൻ വിശ്വസിക്കേണ്ടത്? ഫോൺ റെക്കോർഡ് ചെയ്യരുത് എന്ന് ഞാൻ  പറഞ്ഞപ്പോൾ ഇവർ പറഞ്ഞത്, ‘ഞാൻ പ്രമുഖ നടൻ ഒന്നുമല്ല ഫോൺ റെക്കോർഡ് ചെയ്യാൻ, നല്ല ആൾക്കാരാണ്’ എന്നാണ്. എന്നിട്ടാണ് പിറ്റേ ദിവസം അതെല്ലാം മീഡിയയിൽ പറഞ്ഞത്. ഞാൻ അനുഭവിച്ച കാര്യങ്ങളൊക്കെ വൃത്തികെട്ട രീതിയിൽ മീഡിയയിൽ പറഞ്ഞു. ഞാൻ ആ സമയത്ത് മാനസികമായി തീരെ മോശം അവസ്ഥയിൽ ഇരിക്കുകയായിരുന്നു.  ഇതിൽ ഇപ്പോൾ ഞാൻ ആരെയാണ് കുറ്റക്കാരായി കാണേണ്ടത്, ഈ രണ്ടുപേരും തമ്മിൽ എനിക്കിപ്പോൾ വലിയ വ്യത്യാസം ഒന്നും തോന്നുന്നില്ല. എനിക്ക് ഇവരെ ഓർത്ത് ഭയങ്കര വിഷമവും കുറ്റബോധവും ഒക്കെ തോന്നിയിട്ടുണ്ട് മുമ്പ്. ഇത്ര ചെറുപ്പകാലത്ത് ഇതൊക്കെ അനുഭവിച്ചില്ലേ എന്നുള്ള ഒരു വിഷമം ഒക്കെ ഉണ്ടായിരുന്നു.  

ഇപ്പൊ എന്നെ സപ്പോർട്ട് ചെയ്യുന്ന യൂട്യൂബ് ചാനലുകളും എന്നെ സപ്പോർട്ട് ചെയ്യുമെന്ന  പറഞ്ഞിരുന്ന ആൾക്കാരൊക്കെ വായ മൂടുമെന്നു നന്നായിട്ട് അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇതൊക്കെ പറയുന്നത്. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.  ഇത്രക്കും മനുഷ്യ പറ്റില്ലാത്ത ആൾക്കാരുടെ കൂടെയൊക്കെ ഞാൻ എങ്ങനെയാണ് കൂടുന്നത്. എനിക്ക് പാർട്ടിക്കാരുടെയോ വലിയ ആളുകളുടെയോ പിന്തുണ ഇല്ല ഞാൻ ഒറ്റക്കാണ് പോരാടുന്നത്. ഫെയ്സ്‌ബുക്കിൽ എന്നെ സപ്പോർട്ട് ചെയ്യുന്ന കുറെ സാധാരണക്കാരുണ്ട്, എനിക്ക് അത്തരം ആളുകള്‍ മതി. അല്ലാതെ  വലിയ കാശിന്റെയോ സെലിബ്രിറ്റി സ്റ്റാറ്റസിന്റെയോ സപ്പോർട്ട് ഒന്നും വേണ്ട. സപ്പോർട്ട് ചെയ്യേണ്ട ആൾക്കാരാണെങ്കിൽ ഇതിനു മുമ്പേ സപ്പോർട്ട് ചെയ്യേണ്ടതായിരുന്നു, ഈ പറഞ്ഞപ്പോൊക്കെ. ഞങ്ങൾ സഹായിക്കാൻ പോയി എന്നിട്ട് സഹായം സ്വീകരിച്ചില്ല എന്നൊക്കെ പറയുമ്പോൾ ഇങ്ങനെ പിന്നിൽ നിന്ന് കുത്തിയിട്ടാണോ സഹായിക്കുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്.  

ADVERTISEMENT

ഇതൊക്കെ ഏറ്റു പിടിച്ച് കുറെ ആളുകൾ ചോദിക്കുന്നു എന്താണ് അവരുടെ കൂടെ പോയി കേസ് കൊടുക്കാത്തതെന്ന്. കുറച്ചു കഴിഞ്ഞാൽ എന്റെ പിന്നിൽ ഇവർ കുത്തുമോ എന്ന് എങ്ങനെ അറിയും.  ഞാൻ ഞാൻ ഒരു പ്രാവശ്യം ഇത് അനുഭവിച്ചതാണ്. എന്റെ ഏറ്റവും മോശമായ അവസ്ഥയിൽ ഞാൻ ഒരിക്കലും പുറത്ത് പറയാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ എന്റെ സമ്മതം കൂടാതെ പുറത്തുവിട്ടതാണ്.എനിക്ക് ചെയ്യാന്‍പറ്റുന്നതിന്റെ പരമാവധി ചെയ്യും. എനിക്ക് ചാവാനും പേടിയില്ല, പൊലീസ് സ്‌റ്റേഷനില്‍ കിടക്കാനും പേടിയില്ല. വിശ്വസിക്കുന്നവര്‍ വിശ്വസിച്ചാൽ മതി, സപ്പോർട്ട് ചെയ്യുന്ന ആൾക്കാർ സപ്പോർട്ട് ചെയ്താൽ മതി.  

ഞാൻ വിചാരിച്ച ഒറ്റകാര്യം എന്നെ പോലെ അറിയാതെ വന്ന് മറ്റൊരാളും വലയിൽ ചെന്ന് കുടുങ്ങരുത് എന്നാണ്. അതുകൊണ്ടാണ് വിഡിയോ ചെയ്യുന്നത്, അതിനു റിസ്ക്ക് ഉണ്ട്, കേസ് വരും എന്നൊക്കെ അറിഞ്ഞു തന്നെയാണ് ചെയ്യുന്നത്. നാളെ വന്നിട്ട് വീട്ടിൽ കയറി വെട്ടുമെന്നൊക്കെ അറിയാം. കാരണം ഇതൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.  ഇപ്പോഴും ഇയാളുടെ ഒപ്പം നടക്കുന്ന ആളുകൾക്ക് എന്തുമാത്രം ബന്ധം ഉണ്ടെന്നു എനിക്ക് നന്നായി അറിയാം. സപ്പോർട്ട് ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് മാത്രമേ പറയാനുള്ളൂ.  സപ്പോർട്ട് ചെയ്യുന്നു എന്നുള്ള രീതിയിൽ ഇങ്ങനെ ഉപദ്രവിക്കാതിരുന്നാൽ സമാധാനം ഉണ്ട്. സത്യസന്ധമായി ആയി പിന്തുണക്കുന്ന ചിലരുണ്ട് അവർ മതി എനിക്ക്,  അല്ലാതെ സെലിബ്രിറ്റി ആയിട്ടുള്ള ആരും വേണ്ട. 

നല്ല ആളുകളുടെ പിന്തുണ കിട്ടാൻ വളരെ  ബുദ്ധിമുട്ടാണ്. അതിനിടയിൽ കിടന്നു ആരും കളിക്കരുത്. വിഷമവും പേടിയും സംശയവും ഉള്ള ആൾക്കാർ ഇതിനൊന്നും നിൽക്കണ്ട. ഇനി ഇങ്ങനൊരു ഉണ്ടാവരുത് എന്നാണ് എന്റെ ആഗ്രഹം അതുകൊണ്ടാണ് ഞാൻ ഇതൊക്കെ പറയുന്നത്. ഇതൊക്കെ പറയണെങ്കിൽ നല്ല ബുദ്ധിമുട്ടാ, അനുഭവിച്ച ആൾക്കാർക്കെ പറയാൻ പറ്റുകയുള്ളൂ. ഞാൻ ഒറ്റക്ക് നിന്നാണ് ഫൈറ്റ് ചെയ്യുന്നത്, എനിക്ക് ആരുടേയും സപ്പോർട്ട് വേണ്ട, എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി.”-എലിസബത്തിന്റെ വാക്കുകൾ.

English Summary:

They Stabbed Me in the Back": Elizabeth Udayan Exposes Private Matters & Broken Trust

Show comments