എമ്പുരാൻ സിനിമയുടെ പ്രചരണത്തിന് മറ്റൊരു തലം കൂടി. സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ബ്രാൻഡ് ചെയ്ത തൊപ്പികളും സിനിമയുടെ പ്രത്യേക പോസ്റ്ററുകളും ഓൺലൈൻ വഴി വാങ്ങാം. വിദേശസിനിമാ മാർക്കറ്റിൽ ഈ രീതിയിൽ സിനിമയുമായി ബന്ധപ്പെട്ട സാധങ്ങളുടെ വില്പന ഉണ്ടാകാറുണ്ട്. വലിയ ആരാധക പിന്തുണയുള്ള സിനിമകൾക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എമ്പുരാൻ സിനിമയുടെ പ്രചരണത്തിന് മറ്റൊരു തലം കൂടി. സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങളും ബ്രാൻഡ് ചെയ്ത തൊപ്പികളും സിനിമയുടെ പ്രത്യേക പോസ്റ്ററുകളും ഓൺലൈൻ വഴി വാങ്ങാം. 

വിദേശസിനിമാ മാർക്കറ്റിൽ ഈ രീതിയിൽ സിനിമയുമായി ബന്ധപ്പെട്ട സാധങ്ങളുടെ വില്പന ഉണ്ടാകാറുണ്ട്. വലിയ ആരാധക പിന്തുണയുള്ള സിനിമകൾക്കും താരങ്ങൾക്കും ലഭിക്കുന്ന പ്രീതിയാണ് ഇത്തരം വില്പനയിലേക്ക് അണിയറപ്രവത്തകരെ നയിക്കുന്നത്.

ADVERTISEMENT

മാർച്ച് 27നാണ് ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തുന്നത്. ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ.

മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു.

ADVERTISEMENT

‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

English Summary:

Emburan, the movie, has launched another level of promotion. Movie-related images, branded caps, and special movie posters are available for purchase online.