‘എമ്പുരാൻ’ റിലീസ് ദിവസം കറുപ്പണിഞ്ഞ് തിയറ്ററുകളിലെത്താൻ അണിയറക്കാർ. മാർച്ച് 27നാണ് എമ്പുരാൻ സിനിമയുടെ ഗ്രാൻഡ് റിലീസ്. അന്നേ ദിവസം കറുത്ത ഉടുപ്പ് അണിഞ്ഞ് സിനിമ കണ്ടാലോ എന്നാണ് ആശിർവാദ് സിനിമാസ് ചോദിച്ചിരിക്കുന്നത്. എക്സിലെ ആശിർവാദിന്റെ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘എമ്പുരാൻ’ റിലീസ് ദിവസം കറുപ്പണിഞ്ഞ് തിയറ്ററുകളിലെത്താൻ അണിയറക്കാർ. മാർച്ച് 27നാണ് എമ്പുരാൻ സിനിമയുടെ ഗ്രാൻഡ് റിലീസ്. അന്നേ ദിവസം കറുത്ത ഉടുപ്പ് അണിഞ്ഞ് സിനിമ കണ്ടാലോ എന്നാണ് ആശിർവാദ് സിനിമാസ് ചോദിച്ചിരിക്കുന്നത്. എക്സിലെ ആശിർവാദിന്റെ അക്കൗണ്ടിലൂടെയാണ് ഇങ്ങനെയൊരു ആഹ്വാനം നടത്തിയിരിക്കുന്നത്. ഈ പോസ്റ്റ് പൃഥ്വിരാജ് റീ ഷെയർ ചെയ്തിട്ടുമുണ്ട്. മറുപടിയായി ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നും പൃഥ്വി കുറിച്ചു.

സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിലും മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി വെളുത്ത വസ്ത്രം ധരിച്ചെത്തിയതും അന്ന് കൗതുകമായിരുന്നു.

ADVERTISEMENT

ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.

മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്. 

ADVERTISEMENT

ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം. 2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.

English Summary:

he crew of 'Empuraan' will be wearing black to the theaters on its release day.