എമ്പുരാൻ സിനിമയുടെ റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന ആശിർവാദ് സിനിമാസിന്റെ ആഹ്വാനത്തോട് പ്രതികരിച്ച് ടൊവീനോ തോമസ്. കറുപ്പണിഞ്ഞു വരാൻ തയാറാണെന്ന പൃഥ്വിയുടെ മറുപടി റീ ഷെയർ ചെയ്താണ് ടൊവീനോയുടെ പ്രതികരണം. ‘ഗ്രേ ആയിരുന്നെങ്കിൽ ബോബിയുടെ ഒരു പഴയ കോട്ട് എന്റെ കയ്യിലുണ്ടായിരുന്നു. ഇതിപ്പോൾ കറുപ്പ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എമ്പുരാൻ സിനിമയുടെ റിലീസ് ദിവസം കറുപ്പണിഞ്ഞ് വരണമെന്ന ആശിർവാദ് സിനിമാസിന്റെ ആഹ്വാനത്തോട് പ്രതികരിച്ച് ടൊവീനോ തോമസ്. കറുപ്പണിഞ്ഞു വരാൻ തയാറാണെന്ന പൃഥ്വിയുടെ മറുപടി റീ ഷെയർ ചെയ്താണ് ടൊവീനോയുടെ പ്രതികരണം. ‘ഗ്രേ ആയിരുന്നെങ്കിൽ ബോബിയുടെ ഒരു പഴയ കോട്ട് എന്റെ കയ്യിലുണ്ടായിരുന്നു. ഇതിപ്പോൾ കറുപ്പ് ആയതുകൊണ്ട് പുതിയത് വാങ്ങേണ്ടി വരും’ എന്നാണ് ടൊവീനോയുടെ മറുപടി.

ആശിർവാദിന്റെ പോസ്റ്റിനു ‘ഞാൻ തയാർ. ലാലേട്ടന്റെ കാര്യവും ഞാൻ ഏറ്റു’ എന്നു പൃഥ്വിരാജ് കുറിച്ചിരുന്നു. എന്നാൽ, കറുപ്പണിയാനുള്ള ആഹ്വാനത്തിന് മോഹൻലാൽ നൽകിയ മറുപടി ആരാധകരെ ആവേശത്തിലാക്കി. 'ഞാനും തയാർ. എന്നാൽ ഡയറക്ടർ സാർ, ഞാൻ ആരായിട്ടാണ് വരേണ്ടത്? സ്റ്റീഫനായി വരണോ? അതോ ഖുറേഷിയായോ?' എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. ആവേശകരമായ പ്രതികരണമായിരുന്നു മോഹൻലാലിന്റെ ചോദ്യം ആരാധകർക്കിടയിലുണ്ടാക്കിയത്. അതോടെ, റിലീസ് ദിവസം മോഹൻ‌ലാൽ ഏതു ഗെറ്റപ്പിൽ എത്തുമെന്നതിനെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. 

ADVERTISEMENT

വെളുപ്പണിഞ്ഞ് സ്റ്റീഫൻ നെടുമ്പള്ളി ആകുമോ അതോ കറുപ്പണിഞ്ഞ് ഖുറേഷി അബ്രാം ആകുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചടങ്ങിൽ മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ അടക്കമുള്ളവര്‍ കറുപ്പണിഞ്ഞാണ് എത്തിയത്. എന്നാൽ, ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയ മെഗാ സ്റ്റാർ മമ്മൂട്ടി വെളുത്ത വസ്ത്രം ധരിച്ചെത്തിയത് കൗതുകമായി. 

ലോകം മുഴുവനുള്ള സിനിമാ പ്രേമികൾ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ചിത്രമായി മാറുകയാണ് എമ്പുരാൻ. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശിർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.

ADVERTISEMENT

മലയാളത്തിലെ ഏറ്റവും മുതൽമുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.

English Summary:

Aashirvad Cinemas had posted on their X platform that people should wear black on the release day of the film 'Empuraan'. Following Prithviraj and Mohanlal, Tovino has also responded.