ഹൈപ്പിന്റെ പരകോടിയിൽ എമ്പുരാൻ: തിയറ്ററുകൾ നിറഞ്ഞ് ആരാധകർ
ഖുറേഷി അബ്രാമും സയീദ് മസൂദും എമ്പുരാനിലെ വില്ലനാരെന്നുള്ള ആകാംക്ഷയും മലയാള സിനിമയിൽ ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയല്ല. ഏറെ പ്രതീക്ഷകൾക്കൊടുവിൽ ആരാധകരെ ആവേശത്തിലാക്കിയ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയേറ്ററുകളിലെത്തിയപ്പോൾ ആവേശക്കൊടുമുടിയിലായ ഫാൻസുകാരെയും പ്രേക്ഷകരെയുമാണ് കാണാനാകുന്നത്.

ഖുറേഷി അബ്രാമും സയീദ് മസൂദും എമ്പുരാനിലെ വില്ലനാരെന്നുള്ള ആകാംക്ഷയും മലയാള സിനിമയിൽ ഉണ്ടാക്കിയ ഹൈപ്പ് ചില്ലറയല്ല. ഏറെ പ്രതീക്ഷകൾക്കൊടുവിൽ ആരാധകരെ ആവേശത്തിലാക്കിയ മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ തിയേറ്ററുകളിലെത്തിയപ്പോൾ ആവേശക്കൊടുമുടിയിലായ ആരാധകരെയും പ്രേക്ഷകരെയുമാണ് കാണാനാകുന്നത്.
എമ്പുരാൻ കാണാൻ ചിത്രത്തിലെ താരനിര ഒട്ടാകെ തന്നെ തിയേറ്ററിലെത്തി. റിലീസ് ദിനമായ ഇന്ന് താരങ്ങൾക്ക് ഡ്രസ് കോഡും ഉണ്ട്. കറുത്ത നിറത്തിലുള്ള വസ്ത്രമണിഞ്ഞാണ് മോഹൻലാലും പൃഥ്വിരാജും അടക്കമുള്ള താരങ്ങൾ തിയറ്ററിലെത്തിയത്. പൃഥ്വിയും മോഹൻലാലും കുടുംബസമേതമാണ് തിയറ്ററിൽ എത്തിയത്. സിനിമ കാണാനെത്തിയ മല്ലിക സുകുമാരന് മോഹൻലാൽ സ്നേഹ മുത്തം നൽകിയ കാഴ്ചയും ശ്രദ്ധേയമായി. ഇന്ദ്രജിത്തിനും പൂർണിമയ്ക്കും ഒപ്പമിരുന്നാണ് മല്ലിക ‘എമ്പുരാൻ’ കണ്ടത്. കൊച്ചിയിലെ കവിത തിയറ്ററിലാണ് മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാരിയർ, ഇന്ദ്രജിത്ത് തുടങ്ങിയവർ ഫസ്റ്റ് ഷോയ്ക്ക് എത്തിയത്. കേരളം മാത്രമല്ല ഇന്ത്യ കടന്നും എമ്പുരാന്റെ ആവേശം ലോകത്തിന്റെ പല ഭാഗങ്ങളിലുമെത്തി. യുകെ, ഓസ്ട്രേലിയ എന്നു തുടങ്ങി പല ഇടങ്ങളിലും സിനിമ കാണാൻ വൻ തിരക്കാണ് ഉണ്ടായത്. ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് ഇത്ര സ്വീകാര്യത ആഗോളതലത്തിൽ ലഭിക്കുന്നത്.
ഫസ്റ്റ് ഷോ എന്നു പറയുമ്പോ എമ്പുരാന്റെ ഒരൊന്നന്നര ഫസ്റ്റ് ഷോ തന്നെയാണ്. അതിരാവിലെ മുതൽ വൻ ജനാവലിയാണ് തിയറ്ററിൽ എത്തിയത്. ആറ് മണിക്കുള്ള ഫസ്റ്റ് ഷോ കഴിഞ്ഞുള്ള ആദ്യ പ്രതികരണങ്ങളും പ്രേക്ഷകരെ ഒട്ടും നിരാശരാക്കിയില്ല. ടിക്കറ്റ് കിട്ടാഞ്ഞതിൽ പലർക്കും നിരാശയും ഉണ്ടായി. ‘ഹോളിവുഡ് ലെവലിലുള്ള മേക്കിങ്’, ‘ചിത്രം 1000 കോടി കടക്കും’, ‘മോഹന്‍ലാൻ തകർത്തു’ എന്നൊക്കെയാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിന് മൂന്നാം ഭാഗം തീർച്ചയായും ഉണ്ടാകുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. അതിനുവേണ്ടത് എമ്പുരാനിൽ തന്നെ ചെയ്തുവച്ചിട്ടുണ്ടെന്നും അവർ പറയുന്നു. റിലീസിനോടനുബന്ധിച്ച് ബുധനാഴ്ച മുതൽ തന്നെ പല തിയറ്ററുകളിലും ആഘോഷം തുടങ്ങിയിരുന്നു. കേരളത്തിൽ സാധാരണ വിജയ്, രജനികാന്ത് ചിത്രങ്ങൾക്ക് വൻ സ്വീകരണം നൽകുന്നതായിരുന്നു നമ്മൾ കണ്ടത്. എന്നാലിന്ന് ഒരു മലയാള ചിത്രത്തിന് തന്നെ അതിനേക്കാളേറെ സ്വീകരണമാണ് ലഭിക്കുന്നത്. എവിടെ നോക്കിയാലും സംസാര വിഷയം ‘എമ്പുരാൻ’ മാത്രം.
ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള താരങ്ങൾ! ചില സൂപ്പർ താരങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ, വില്ലന്റെ മുഖം കാണിക്കാത്ത ചിത്രത്തെ ചൊല്ലിയുള്ള ചർച്ചകൾ എന്നു തുടങ്ങി സോഷ്യൽ മീഡിയയിൽ മൊത്തം എമ്പുരാൻ ആയിരുന്നു. ഗെയിം ഓഫ് ത്രോൺസിലെ ജെറോം ഫ്ലിൻ കൂടെ സിനിമയിലുണ്ടെന്ന് അറിഞ്ഞപ്പോൾ പ്രതീക്ഷ വാനോളമായി. വില്ലനാരെന്ന് പ്രവചിക്കുന്നവർക്ക് സമ്മാനങ്ങൾ, സിനിമ കാണാൻ സ്ഥാപനങ്ങൾക്ക് അവധി അങ്ങനെ നീളുന്നു എമ്പുരാന്റെ ചർച്ചകൾ. എമ്പുരാനിലെ സംഗീതത്തിനും മികച്ച അഭിപ്രായമാണ് ഉയരുന്നത്. ദീപക് ദേവിന്റെ സംഗീതം പൊളിച്ചെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിൽ ആദ്യ ഒരു മണിക്കൂറിൽ ഏറ്റവുമധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ‘എമ്പുരാൻ’ സ്വന്തമാക്കി. അഡ്വാൻസ് സെയിൽസിലൂടെ മാത്രം 63 കോടി രൂപയാണ് ചിത്രം നേടിയത്. അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രവുമായി എമ്പുരാൻ. കേരളത്തിൽ മാത്രം 750 സ്ക്രീനുകളിലാണ് എമ്പുരാൻ പ്രദർശിപ്പിക്കുന്നത്.