പുലിമുരുകൻ ഒരു ഉത്സവം: ബാല

പുലിമുരുകന്റെ റിലീസ് ആവേശത്തിൽ ആരാധകർക്കൊപ്പം സിനിമ കണ്ട് നടൻ ബാല. സിനിമയുടെ ഏറിയപങ്കും ചിത്രീകരിച്ച കോതമംഗലത്താണ് ബാല സിനിമ കാണാൻ എത്തിയത്.

ബാല സിനിമ കാണാൻ വരുന്ന വിവരം ആരാധകരും അറിഞ്ഞിരുന്നില്ല. കോതമംഗലത്തിനടുത്ത് പൂയംകുട്ടി വനമേഖലയിലാണ് പുലിമുരുകന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. അതുകൊണ്ടുതന്നെ ഇവിടെ തന്നെയുള്ള തിയറ്റററിൽ സിനിമ കാണാൻ ബാല തീരുമാനിക്കുകയായിരുന്നു. സിനിമയുടെ ഇടവേളയിലാണ് ആരാധകർ പലരും ബാലയെ തിരിച്ചറിഞ്ഞത്.

‘ലാലേട്ടനൊപ്പം അഭിനയിക്കുന്നത് തന്നെ വലിയൊരു ഭാഗ്യം. ഇത്ര വലിയൊരു പ്രോജക്ട് കൂടിയാകുമ്പോൾ ഇരട്ടി സന്തോഷം. ഇതുവെറുമൊരു റിലീസ് അല്ല, ഉത്സവമാണ്. ബാല പറഞ്ഞു.