Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹമോചനം തെറ്റായിരുന്നില്ല: ബാല

bala-amrutha

താരങ്ങളുടെ വിവാഹ മോചന വാർത്തയിൽ ഏറ്റവും അധികം ചർച്ചചെയ്യപ്പെട്ടവയിൽ ഒന്നാണ് നടൻ ബാലയുടേതും ഗായിക അമൃതയുടേതും. ഇരുവരുടെയും വിവാഹ മോചന ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കുമ്പോഴും ഓൺലൈൻ വഴിയുള്ള പ്രചരണങ്ങൾക്കു കുറവില്ല. ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനമാണ് വിവാഹ മോചനം എന്ന് ബാല പറഞ്ഞുവെന്നായിരുന്നു ഏറ്റവും ഒടുവിൽ കത്തിപ്പടർന്നൊരു വാർത്ത. എന്നാൽ വാർത്ത തീർത്തും അടിസ്ഥാന രഹിതമെന്നാണ് ബാല മനോരമ ഓൺലൈനോടു വ്യക്തമാക്കിയത്.   

ഒരു മാഗസിന് കുറച്ചു നാൾ മുൻപ് അഭിമുഖം നൽകിയിരുന്നു. ആ അഭിമുഖത്തെ വളച്ചൊടിച്ചാണ് ഇപ്പോൾ ഓൺലൈനിൽ വാർത്തകൾ പ്രചരിക്കുന്നത്. ഒരിടത്തും വിവാഹ മോചനം എന്നത് എന്റെ തെറ്റായ തീരുമാനമാണെന്നു ഞാൻ പറഞ്ഞിട്ടില്ല. എല്ലാവർക്കും ധാർമികയുണ്ട്. അത് കുറച്ചെങ്കിലും പിന്തുടരാൻ ശ്രമിക്കണം. ബാല പറഞ്ഞു. 

വ്യാജ വാർത്ത നൽകിയവർ ക്ഷമാപണം നടത്തണമെന്നൊന്നും പറയുന്നില്ല. ഒരു അഭ്യർഥനയേയുള്ളൂ.  ആളുകൾക്കിടയിൽ പ്രചാരം കിട്ടുവാൻ എന്റെ വ്യക്തിപരമായ കാര്യങ്ങളെ ഈ വിധത്തിൽ ഉപയോഗപ്പെടുത്തരുത്. ഞാൻ അമൃതയുമായി പിരിയാൻ തീരുമാനിച്ചതിന് ഒരുപാട് കാര്യങ്ങളുണ്ട്. എന്റെ വിവാഹമോചനം സംബന്ധിച്ച് എന്തെങ്കിലും പറയുവാനുണ്ടെങ്കിൽ പൊതുജനങ്ങളോട് ധൈര്യമായി പറയാൻ എനിക്കറിയാം. എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളിൽ ഞാൻ ആരേയും പഴിക്കുന്നില്ല. എല്ലാവർക്കും നല്ലതു വരണം എന്നേ ആഗ്രഹിക്കുന്നുള്ളൂ. ബാല പറഞ്ഞു.

Your Rating: