വിവാഹമോചിതരാകാന്‍ മാത്രം ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്ന് അമൃത സുരേഷ്. എല്ലാ വീട്ടിലും ഉണ്ടാകുന്നതുപോലെ ചെറിയ പ്രശ്നങ്ങള്‍ ഞങ്ങള്‍ക്കിടയിലും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അതൊരിക്കലും വിവാഹമോചനത്തില്‍ എത്തുകയില്ലെന്നും അമൃത മനോരമ ഓണ്‍ലൈനോട് പറഞ്ഞു.
ബാല വിഷമം കൊണ്ടോ അപ്പോഴത്തെ ദേഷ്യം കൊണ്ടോ ആയിരിക്കാം വിവാഹമോചനത്തെപ്പറ്റി ചിലപ്പോള്‍ അങ്ങനെ പ്രതികരിച്ചത്. ഞങ്ങള്‍ ഒരുമിച്ച് തന്നെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അമൃത പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ബാല ചിത്രീകരണത്തിരക്കിലായിരുന്നു. അതുകൊണ്ട് തന്നെ പരസ്പരം കാണാന്‍ കഴിഞ്ഞിരുന്നില്ല. എന്‍റെ വീട് അടുത്തായതിനാല്‍ ഞാനും മകളും അങ്ങോട്ട് പോകുകയും ചെയ്തു. ഇന്നലെ ഞങ്ങള്‍ തമ്മില്‍ കാണുകയും ഇതിനെപ്പറ്റി സംസാരിക്കുകയും ചെയ്തതാണ്. വിവാഹമോചനം ഒരിക്കലും എന്‍റെ കാഴ്ചപ്പാടിലില്ല. അതിനെ ഒരിക്കലും അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല- അമൃത വ്യക്തമാക്കുന്നു.
താന്‍ വിവാഹമോചിതനാകുകയാണെന്ന് ബാല നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആരെയും ഇക്കാര്യത്തില്‍ കുറ്റപ്പെടുത്തുന്നില്ലെന്നും അതിന്‍റെ കാരണള്‍ പറയാനാകില്ലെന്നും ബാല പറഞ്ഞു.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.