നടി ആനി തിരികെയെത്തുന്നു

ഒരുകാലത്ത് മലയാളികളുടെ പ്രിയതാരമായിരുന്ന ആനി തിരികെയെത്തുന്നു. വര്‍ഷങ്ങളായി സിനിമയോട് വിടപറഞ്ഞ് സ്വകാര്യജീവിതത്തിലേക്ക് മടങ്ങിയ ആനി മലയാളത്തിലെ ഒരു കാലത്തെ ഹിറ്റ് നായികയായിരുന്നു.

താരം വീണ്ടും കാമറയ്ക്ക് മുന്നിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. എന്നാല്‍ ബിഗ്സ്ക്രീനില്‍ അല്ല മിനി സ്‌ക്രീനിലൂടെയാണ് താരം പ്രേക്ഷകര്‍ക്കരിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.പാചകം ഏറെ ഇഷ്ടപ്പെടുന്ന ആനിയ്ക്ക് കുക്കറി ഷോയിലൂടെയാണ് എത്തുന്നത്.

ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോന്‍റെ 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. പ്രശസ്ത സംവിധായകൻ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തോട് വിട പറഞ്ഞു. ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന ചിത്രവും ആനിയുടെ അഭിനയമികവ് പ്രകടമായ ചിത്രമാണ്.

ഭര്‍ത്താവ് സംവിധാനരംഗത്തായിരുന്നെങ്കില്‍ ആനി കാറ്ററിങ് ബിസിനസുമായി മുന്നോട്ടുപോകുന്നുണ്ടായിരുന്നു. ഷാജി കൈലാസ് ദമ്പതികൾക്ക് മൂന്നു പുത്രന്മാരാണുള്ളത്, ജഗന്നാഥൻ, ഷാരോൺ, റോഷൻ.