നടി അർച്ചന കവിയുടെ വിവാഹവിഡിയോ പുറത്തിറങ്ങി. ജനുവരി 23നായിരുന്നു അബീഷുമായുള്ള അർച്ചനയുടെ വിവാഹം.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു. റിമ കല്ലിങ്കലും മാളവിക മോഹനും സിനിമാരംഗത്തു നിന്നും എത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 31നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. അർച്ചനയും അബിഷും ബാല്യകാല സുഹൃത്തുക്കളാണ്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച എഐബി റോസ്റ്റിൽ പങ്കെടുത്ത മലയാളിയാണ് സംഗീതജ്ഞൻ കൂടിയാണ് അബിഷ്. ഇരുവരും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. അർച്ചന ആദ്യം പ്രൊപ്പോസൽ നിരസിച്ചിരുന്നു. പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു.
റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് കോമഡി ഷോകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഗായകന്‍, നടന്‍ എന്നീ നിലകളിലും ശ്രദ്ധിക്കപ്പെട്ട അബീഷ് ചില ബോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്