മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ് ഗ്രേറ്റ് ഫാദര്‍'. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക.
ചിത്രത്തിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് ഇതിനകം തരംഗമായി കഴിഞ്ഞു. ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ് നിർമിക്കുന്ന സിനിമയിൽ തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു. സിനിമയിലെ ആര്യയുടെ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. ആര്യയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്ന പോസ്റ്റര്‍ ആണ് പുറത്ത് വിട്ടത്.
ആന്‍ഡ്രൂസ് ഈപ്പന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആര്യ അവതരിപ്പിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.
ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്‌നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്‌നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ആര്യ, ഷാം , മാളവിക, ഐ എം വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രം ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തും.