ദുൽക്കർ–അമൽ നീരദ് ടീം ഒന്നിക്കുന്ന പുതിയ സിനിമ സിഐഎ യുടെ (കോമ്രെയ്ഡ് ഇൻ അമേരിക്ക) പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ പരുക്കൻ ഗെറ്റപ്പിലെത്തുന്ന ദുൽക്കറിനെയും നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്ന കാർത്തികയെയും കാണാം.
നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളാണ് നായിക കാർത്തിക.സൗബിൻ, ജിനു ജോസഫ്, തമിഴ് നടൻ ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ കഥ ഷിബിന്റേതായിരുന്നു. .ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തിയറ്ററുകളിലെത്തും.
ഗോപി സുന്ദറിന്റേതാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിർവഹിക്കുക. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്.