തമിഴ്, മലയാളം ചിത്രങ്ങളിലൂടെ പ്രശസ്തനായ ചിത്രസംയോജകൻ ഡോൺ മാക്സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം പത്തു കൽപ്പനകൾ റിലീസിനൊരുങ്ങുന്നു. മീര ജാസ്മിൻ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ ട്രെയിലർ ഇന്നു പുറത്തിറങ്ങും. ദുൽഖർ സൽമാനാണ് ട്രെയിലർ ഔദ്യോഗികമായി പുറത്തിറക്കുക.
ഷട്ടർബഗ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ജിജി അജ്ഞാനി, മനു പത്മനാഭൻ നായർ , ജേക്കബ് കോയിപുരം, ബിജു തോരണത്തേൽ ,മെസ്വിൻ എബ്രഹാം, തമ്പി ആന്റണി തുടങ്ങിയവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ, കനിഹ, അനൂപ് മേനോൻ, ജോജു ജോർജ് , അനു മോൾ, കവിത നായർ തുടങ്ങിയ വലിയ താര നിര തന്നെയുണ്ട്.
ആൽവിൻ ആന്റണി യുടെ അനന്യ ഫിലിംസും ഡോ.സക്കറിയ തോമസിന്റെ യുനൈറ്റഡ് ഗ്ലോബൽ മീഡിയ എന്റർടൈൻമെന്റും ചേർന്നാണ് പത്തു കൽപ്പനകൾ തീയറ്ററുകളിൽ എത്തിക്കുന്നത് .