Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റിച്ചി’യായി ടൈറ്റിൽ റോളിൽ നിവിൻ പോളി

nivin-pauly

നിവിൻ പോളിയെ നായകനാക്കി ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ േപരുമായി ബന്ധപ്പെട്ട് ചിലവാർത്തകൾ വന്നിരുന്നെങ്കിലും സംവിധായകൻ നിഷേധിച്ചിരുന്നു. എന്നാൽ ഇപ്പോൾ സംവിധായകൻ ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചിരിക്കുന്നു.

റിച്ചി എന്നാണ് സിനിമയുടെ പേര്. സിനിമയിൽ നിവിൻ പോളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് റിച്ചി. രണ്ടുകഥാപാത്രങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നിവിനും നാട്ടിയുമാണ് ഈ കഥാപാത്രങ്ങൾ. ഇവരുടെ സൗഹൃദവും ജീവിതത്തിൽ ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവുമാണ് പ്രമേയം. ലോക്കൽ റൗഡിയായി നിവിനും ബോട്ട് മെക്കാനിക്കായി നാട്ടിയും എത്തുന്നു.

പ്രകാശ് രാജ് ഒരു പ്രധാനവേഷത്തിലെത്തുന്നു. നിവിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളർത്തച്ഛനായാണ് പ്രകാശ് രാജ് എത്തുക. ഒരു പള്ളീലച്ചന്റെ വേഷമാണ് അദ്ദേഹത്തിന്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രത്തിൽ നാട്ടി, ലക്ഷ്മി പ്രിയ ചന്ദ്രമൗലി എന്നിവർ മറ്റുതാരങ്ങളാകുന്നു. കന്നടയില്‍ സൂപ്പര്‍ഹിറ്റായ 'ഉള്ളിടവരു കണ്ടാന്തെ' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് ഈ ചിത്രം..

തീരദേശജീവിതത്തിന്റെ പശ്ചാത്തലത്തിലുള്ള തമിഴ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ തൂത്തുക്കുടി, കുട്രാലം, മണപ്പാടി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.