Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിവിൻ പോളി നായകനും നിർമാതാവുമാകുന്ന 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'

njandukalude-naattil-oridavela

നിവിൻ പോളി നായകനും നിർമാതാവുമാകുന്ന പുതിയ ചിത്രമാണ് 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ‘ആക്ഷന്‍ ഹീറോ ബിജു’വിന് ശേഷം പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി നിർമിക്കുന്ന രണ്ടാമത്ത ചിത്രമാണിത്.

njandukalude-naattil-oridavela-2

അല്‍ഫോന്‍സ് പുത്രന്റെ പ്രേമം സിനിമയിൽ മേരിയുടെ കൂട്ടുകാരനായി വെള്ളിത്തിരയിലെത്തിയ അല്‍ത്താഫ് സലിം ഈ ചിത്രത്തിലൂടെ സംവിധായകനാകുന്നു. അഹാന കൃഷ്ണകുമാറും ഐശ്വര്യ ലക്ഷ്മിയുമാണ് നായികമാർ. സിനിമയുടെ പൂജയും സ്വിച് ഓണും കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ വെച്ച് നടന്നു.

ലാൽ , റോഷൻ ആൻഡ്‌റൂസ് , കുഞ്ചാക്കോ ബോബൻ , നായികമാരായ അഹാന കൃഷ്ണകുമാർ , ഐശ്വര്യ , നിർമ്മാതാക്കളായ രഞ്ജിത്ത് രജപുത്ര, പി .രാജേഷ് , ആന്റണി പെരുമ്പാവൂർ , നടനും സംവിധായകനുമായ ദിലീഷ് പോത്തൻ , തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ഭദ്രദീപം തെളിയിച്ചത്.

njandukalude-naattil-oridavela-1

ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ സ്വിച് ഓണും , സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു. നിവിൻ പോളി , ബോബി സിംഹ, സിദ്ധാർഥ് ശിവ , സൈജു കുറുപ്പ് , ബിജി ബാൽ , അഫ്സൽ യൂസഫ് , കിച്ചു , സിജു വിൽ‌സൺ , ഷറഫുദ്ധിൻ , ജസ്റ്റിൻ , രാജീവ് പിള്ള , ആന്റോ ജോസഫ്, ശ്രിന്ദ , അഹാന കൃഷ്ണകുമാർ , ഐശ്വര്യ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

കോമഡി എന്റര്‍ടെയ്‌നറായിരിക്കും ചിത്രം. സംവിധായകനും നടനുമായ ലാൽ ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമം സിനിമയിൽ അഭിനയിച്ച കൃഷ്ണ ശങ്കർ, ഷറഫുദ്ധിൻ , സിജു വിൽസൺ തുടങ്ങിയവരും ദിലീഷ് പോത്തൻ, സൈജു കുറുപ്പ് എന്നിവരും ചിത്രത്തിലെ മറ്റുതാരങ്ങളാണ് . മധു നീലകണ്ഠന്റെ സഹായിയായ മുകേഷ് ആദ്യമായി സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ചിത്രം കൂടിയാണിത് . ബിജിബാലിന്റെ സഹായിയായി പ്രവർത്തിച്ച ജസ്റ്റിൻ വർഗീസാണ് സംഗീത സംവിധായകൻ.