പ്രേമം പാതിയില്‍ നിലച്ചു; കാണികള്‍ തിയറ്റര്‍ തകര്‍ത്തു

കോഴിക്കോട് അപ്സര തിയറ്ററില്‍ ഡിജിറ്റല്‍ സാങ്കേതിക പ്രശ്നം കാരണം പ്രേമം സിനിമയുടെ പ്രദര്‍ശനം പാതിയില്‍ നിന്നുപോയതിനെ തുടര്‍ന്ന് ഒരു സംഘം കാണികള്‍ തിയറ്റര്‍ അടിച്ചു തകര്‍ത്തു. കാണികളെ പൊലീസ് ലാത്തിവീശി വിരട്ടിയോടിച്ചു.

ലാത്തിയടിയേറ്റ് ചിതറിയോടിയവര്‍ സംഘം ചേര്‍ന്ന് പൊലീസിനു നേരെയും തിയറ്ററിനു നേരെയും കല്ലെറിഞ്ഞു കല്ലേറില്‍ ഫ്ളയിങ് സ്ക്വാഡിലെ ഒരു പൊലീസുകാരനു പരുക്കേറ്റു. സംഘര്‍ഷ സ്ഥലത്തുനിന്ന് ഏഴ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.