ശ്വേത എന്ന ആൺകുട്ടി; ഫോട്ടോഷൂട്ട് വിഡിയോ

കസിൻസും ഫ്രണ്ട്സുമെല്ലാം പെണ്ണുങ്ങളുടെ പിന്നാലെ നടക്കുന്നത് കാണുമ്പോൾ തോന്നിയിട്ടുണ്ട് ആണായി പിറന്നിരുന്നെങ്കിൽ എന്ന്. 16– 18 വയസ്സൊക്കെ ഉള്ള പ്രായത്തിൽ. ..– മലയാള മാഗസിൻ ചരിത്രത്തിലെ ആദ്യത്തെ മേക്കോവർ ഷോട്ടോഷൂട്ടിന് ശ്വേതാ മേനോൻ എത്തിയത് ചലനങ്ങളിലും തലയെടുപ്പിലും ആണത്തം നിറച്ചാണ്. ആറ്റിറ്റ്യൂഡിലും ലുക്കിലും ഒരു യുവാവായി നിന്ന ശ്വേത അഭിമുഖത്തിൽ സംസാരിച്ചത് മുഴുവൻ ആണായി പിറക്കാൻ സാധിക്കാതിരുന്നതിനെ പറ്റി.

അച്ഛൻ ഫ്രീഡം തന്നിരുന്നെങ്കിലും അമ്മ സ്ട്രിക്ട് ആയിരുന്നു. പ്രണയിച്ച് കറങ്ങി നടക്കാനൊന്നും സമ്മതിക്കില്ല. ആൺകുട്ടികളായാൽ അൽപം ധിക്കാരമൊക്കെ ആവാല്ലോ. അപ്പോൾ ഫ്ലർട്ട് ചെയ്യാനുള്ള ഏകവഴി ആണാകുക എന്നതായിരുന്നു. അടുത്ത ജന്മമെങ്കിലും ആണായെങ്കിൽ എന്നു തോന്നിയിട്ടുണ്ട്. എങ്കിൽ കുറച്ച് പെണ്ണുങ്ങളെയൊക്കെ ഒരു പാഠം പഠിപ്പിക്കാമായിരുന്നു... എന്തോ മനസിലുറപ്പിച്ചു കൊണ്ട് ശ്വേത പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ.