വനിതയുടെ ഒക്ടോബർ രണ്ടാം ലക്കം വനിത പുറത്തു വന്നപ്പോൾ മുതൽ എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു, ഇതു രണ്ടു പതിറ്റാണ്ടു ശേഷവും ഉടയാത്ത സൗന്ദര്യമായി നടി ശാന്തികൃഷ്ണയുടെ തിരിച്ചുവരവ്. നിവിൻ പോളി നായകനായ ‘ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള’ എന്ന സിനിമയിലൂടെയാണ് ശാന്തിയുടെ മൂന്നാം വരവ്. അതും 22 വർഷങ്ങൾക്കു ശേഷം.
രണ്ടാമതും വിവാഹമോചിതയായ ശാന്തികൃഷ്ണ അതിലേക്കു നയിച്ച സാഹചര്യങ്ങളും തന്റെ ഇതുവരെയുള്ള ജീവിതവും തുറന്നു പറയുന്നു, ഇപ്പോൾ വിപണിയിലുള്ള ഈ ലക്കം വനിതയിൽ. ശ്രീനാഥുമൊത്തുള്ള ജീവിതവും പിന്നീടു വിവാഹമോചനത്തിലേക്ക് നയിച്ച കാരണങ്ങളുമെല്ലാം ശാന്തി വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു. രണ്ടു പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും കാമറയ്ക്കു മുന്നിലെത്തിയ ശാന്തികൃഷ്ണ വനിതയുടെ മുഖചിത്രമാകുന്നതിന്റെ വിഡിയോ ചുവടെ: