റെക്കോർഡുകൾ തകർത്ത് ഗ്രേറ്റ് ഫാദർ മോഷൻ പോസ്റ്റർ. പതിനഞ്ച് മണിക്കൂറുകൾകൊണ്ട് നാല് ലക്ഷത്തിന് മുകളിൽ ആളുകളാണ് ടീസർ കണ്ടു കഴിഞ്ഞിരിക്കുന്നത്. ഇരുപതിനായിരത്തിന് മുകളിൽ ലൈക്സും. മലയാളത്തിൽ ഒരു മോഷൻ പോസ്റ്ററിന് ലഭിക്കുന്ന ഗംഭീര വരവേൽപ്പാണിത്.
The Great Father Motion Poster
55 സെക്കൻഡ് ദൈർഘ്യമുള്ള മോഷൻ പോസ്റ്ററിൽ മമ്മൂട്ടി, സ്നേഹ, ആര്യ എന്നിവരെ കാണാം. ബിഗ് ബിയിലെ ബിലാൽ ലുക്കിന് സമാനമായ ഗെറ്റപ്പിലാണ് മമ്മൂട്ടി എത്തുന്നത്. മോഷൻപോസ്റ്റർ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
നവാഗതനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലര്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ തരംഗമായി യുവാക്കള്‍ക്കിടയിൽ തരംഗമാണ്. 2017 മാർച്ച് 30നാകും ഗ്രേറ്റ് ഫാദർ തിയറ്ററുകളിലെത്തുക.
സ്‌നേഹയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിള്‍ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദര്‍.
ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. ഷാം, മാളവിക, ഐ എം വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ.