Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിജയ്

vijay-puli

തനിക്കെതിരെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ഇളയ ദളപതി വിജയ്. പുലി റിലീസ് ദിവസം ഇൻകം ടാക്‌സ് റെയ്‌ഡ് സംബന്ധിച്ച് നല്‍കിയ വാര്‍ത്തകള്‍ക്കതിരെയാണ്‌ വിജയ് രൂക്ഷമായ വിമര്‍ശനം നടത്തിയിരിക്കുന്നത്. വിജയ് നികുതി വെട്ടിപ്പ് നടത്തിയെന്നും ഇതിന്റെ ഭാഗമായാണ്‌ വിജയുടെ ഓഫീസും വീടും റെയ്‌ഡ് ചെയ്‌തതെന്നുമായിരുന്നു മാധ്യമങ്ങള്‍ വാര്‍ത്ത വന്നത്.

എന്നാല്‍ താന്‍ ഇതുവരെയും ഒരു നികുതി തട്ടിപ്പും നടത്തിയിട്ടില്ലെന്നും പ്രമുഖരുടെ വീട്ടില്‍ സാധാരണ നടത്താറുള്ള പരിശോധന മാത്രമാണ്‌ നടന്നതെന്നും വിജയ് വിശദീകരണ കുറിപ്പില്‍ പറയുന്നു. ഇതുവരെ താന്‍ സമ്പാദിച്ച എല്ലാത്തിനും കൃത്യമായ കണക്കുകള്‍ ഉണ്ട്. അവയ്ക്ക് നിയമം അനുശാസിക്കുന്ന നികുതിയും അടച്ചിട്ടുണ്ട്. ഇതിന്റെ രേഖകള്‍ ഓഫീസര്‍മാര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതാണെന്നും വിജയ് പറയുന്നു. റെയ്ഡിനെത്തിയവരോട് എന്റെ വീട്ടുകാര്‍ നന്നായി സഹകരിച്ചു. എല്ലാ വരുമാന, നികുതി രേഖകളും അവരെ കാണിച്ചു ബോധ്യപ്പെടുത്തി - വിജയ് പറയുന്നു.

തെറ്റായ ഇത്തരം പ്രചരണങ്ങള്‍ മാധ്യമങ്ങള്‍ തന്നെ നടത്തുന്നത് അത്ര നല്ല കീഴ്‌വഴക്കമല്ലെന്നുംവിജയ് കുറ്റപ്പെടുത്തുന്നു. തമിഴ് മാധ്യമങ്ങളിലാണ്‌ താരത്തിന്റെ വിശദീകരണക്കുറിപ്പ് വന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പുലി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നതിനിടെയാണ്‌ വിജയ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.