ആക്‌ഷൻ ഹീറോ കുങ്ഫൂ മാസ്റ്റർ: റിവ്യു
ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമ സംവിധാനം ചെയ്ത എബ്രിഡ് ഷൈൻ പക്ഷേ ആ പേര് ശരിക്കും അന്വർഥമാക്കിയത് കുങ്ഫൂമാസ്റ്റർ എന്ന സിനിമയിലൂടെയാണെന്നു വേണമെങ്കിൽ പറയാം. കാരണം ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു വരുന്ന മാർഷ്യൽ ആക്‌ഷൻ കൊറിയോഗ്രഫി അതിമനോഹരമായി മലയാള സിനിമയിലെ ഒരു കഥാപശ്ചാത്തലവുമായി ചേർത്ത് അദ്ദേഹം കുങ്ഫൂ

ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമ സംവിധാനം ചെയ്ത ഏബ്രിഡ് ഷൈൻ പക്ഷേ ആ സിനിമാപ്പേര് അന്വർഥമാക്കിയത് കുങ്ഫൂമാസ്റ്റർ എന്ന സിനിമയിലൂടെയാണെന്നു പറയാം. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടു വരുന്ന മാർഷ്യൽ ആക്‌ഷൻ കൊറിയോഗ്രഫി അതിമനോഹരമായി മലയാള സിനിമയിലെ ഒരു കഥാപശ്ചാത്തലവുമായി ചേർത്ത് അദ്ദേഹം കുങ്ഫൂ മാസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നു. ഒറ്റയടിക്ക് ശൂന്യാകാശത്തേക്കു പറക്കുന്ന വില്ലന്മാരില്ലാത്ത, താരബാഹുല്യമേതുമില്ലാത്ത ഇൗ സിനിമയിലെ താരം കുങ്ഫൂ തന്നെയാണ്. ചടുലമായ ആ ചുവടുകൾ കാണാനായി മാത്രം ഇൗ സിനിമയ്ക്കു കയറിയാലും കാഴ്ചക്കാരന് നഷ്ടമേതും സംഭവിക്കില്ല.
ഒറ്റ വരിയിൽ പറഞ്ഞാൽ ഒരു പ്രതികാര കഥയാണ് കുങ്ഫൂമാസ്റ്റർ. ഉത്തരാഖണ്ഡിലാണ് കഥാപശ്ചാത്തലം. ലഹരിമരുന്നു മാഫിയ കൊടികുത്തി വാഴുന്ന ഒരു ഗ്രാമം. അവിടെ താമസിക്കുന്ന മലയാളി കുടുംബത്തിന് അവരിൽനിന്നു നേരിടേണ്ടി വരുന്ന വെല്ലുവിളികളും അവരുടെ അതിജീവനവുമാണ് സിനിമ പറയുന്നത്.
തികച്ചും കുടുംബപശ്ചാത്തലത്തിൽ നിന്നാണ് ആദ്യ പകുതി കഥ പറയുന്നത്. കുങ്ഫൂ അഭ്യസിച്ചിട്ടുള്ള ഒരു ചേട്ടന്റെയും അനിയത്തിയുടെയും കഥ. അവരുടെ കുടുംബവും അവരുടെ ചുറ്റുപാടുമൊക്കെ വളരെ മനോഹരമായി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു. ആക്‌ഷന് പ്രാധാന്യം നൽകിയാണ് രണ്ടാം പകുതി ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത തരം ട്രീറ്റ്മെന്റാണ് സിനിമയുടെ പ്രധാന ആകർഷണം.
നീത പിള്ള എന്ന നടിയുടെ മാസ്മരിക പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സാഹസികമായ ആക്‌ഷൻ രംഗങ്ങൾ നീത തഴക്കം ചെന്ന അഭ്യാസിയെപ്പോലെ അനായാസം കൈകാര്യം ചെയ്തു. മഞ്ഞുമൂടിയ മലകളിൽ ഒരു റോപ്പിന്റെയും സഹായമില്ലാതെ നടത്തിയ റിയലിസ്റ്റിക്ക് ആക്‌ഷന് അഭിനന്ദനങ്ങൾ. ജിജി സ്കറിയ എന്ന പുതുമുഖവും തന്റെ റോൾ മികച്ചതാക്കി. വില്ലനായെത്തിയ സനൂപും നന്നായിത്തന്നെ കഥാപാത്രത്തെ അവതരിപ്പിച്ചു.
മികച്ച രീതിയിൽ ആക്‌ഷൻ രംഗങ്ങളെ തിരക്കഥയിൽ സമന്വയിപ്പിക്കുകയും സ്ക്രീനിൽ പകർത്തുകയും ചെയ്ത ഏബ്രിഡ് ഷൈനും അഭിനന്ദനം അർഹിക്കുന്നു. വളരെ ലളിതമായ ഒരു കഥയെ വ്യത്യസ്തമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വലിയ താരങ്ങളെയൊന്നും ഉൾപ്പെടുത്താതെ ഇൗ സിനിമ ചെയ്യാൻ അദ്ദേഹം കാണിച്ച ധൈര്യത്തെയും അംഗീകരിച്ചേ മതിയാകൂ. ഉത്തരാഖണ്ഡിന്റെ സൗന്ദര്യം ആവോളം തന്റെ ക്യാമറയിൽ ആവാഹിച്ച അർജുൻ രവിയും ചടുലമായ ആക്‌ഷൻ രംഗങ്ങളെ ഫാസ്റ്റ് കട്ടുകൾ കൊണ്ട് മനോഹരമാക്കിയ കെ.ആർ. മിഥുനും സിനിമയെ കൂടുതൽ മികച്ചതാക്കി.
അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങൾ തന്നെയാണ് സിനിമയെ വേറിട്ടു നിർത്തുന്ന പ്രധാന ഘടകം. അതൊരു പെൺകുട്ടി ചെയ്യുമ്പോൾ പ്രേക്ഷകർക്കുണ്ടാകുന്ന കൗതുകം വേറെ. ഇതിനെല്ലാം ഒപ്പം ഒരു നല്ല കുടുംബകഥ കൂടി ചേരുമ്പോൾ കുങ്ഫൂമാസ്റ്റർ എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമാകും.