തങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട് അധികാര കസേരയിലെത്തുന്ന ജനപ്രതിനിധികളും സർക്കാരും അധികാര ദുർവിനിയോഗം നടത്തിയാൽ അവരെ അപ്പോൾതന്നെ തിരുത്തണമെന്ന് ചിന്തിച്ചവരുണ്ടോ?. പക്ഷേ നമുക്ക് അത്തരത്തിൽ ഒരു തിരുത്തിനുള്ള അവസരം ലഭിക്കുന്നത് അഞ്ചു വർഷത്തിലൊരിക്കൽ മാത്രമാണ്. ഇൗയൊരു വ്യവസ്ഥയിൽ നിന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചു വിട്ട് അധികാര കസേരയിലെത്തുന്ന ജനപ്രതിനിധികളും സർക്കാരും അധികാര ദുർവിനിയോഗം നടത്തിയാൽ അവരെ അപ്പോൾതന്നെ തിരുത്തണമെന്ന് ചിന്തിച്ചവരുണ്ടോ?. പക്ഷേ നമുക്ക് അത്തരത്തിൽ ഒരു തിരുത്തിനുള്ള അവസരം ലഭിക്കുന്നത് അഞ്ചു വർഷത്തിലൊരിക്കൽ മാത്രമാണ്. ഇൗയൊരു വ്യവസ്ഥയിൽ നിന്നുള്ള മാറ്റമാണ് ‘വൺ’ എന്ന മമ്മൂട്ടി ചിത്രം ചർച്ച ചെയ്യുന്നത്. 

ADVERTISEMENT

33 വർഷം നീണ്ട രാഷ്ട്രീയജീവിതം ജനങ്ങൾക്കു വേണ്ടി മാറ്റിവച്ച രാഷ്ട്രീയ നേതാവാണ് കടയ്ക്കൽ ചന്ദ്രൻ. കൊണ്ടും കൊടുത്തും മുന്നേറിക്കയറിയ അദ്ദേഹം ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ജീവിതത്തിലെ ആദർശങ്ങളും ആശയങ്ങളും രാഷ്ട്രീയത്തിലും നടപ്പിലാക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതിൽ സ്വന്തം പാർട്ടി അംഗങ്ങൾ എതിർത്തുവന്നാലും ചന്ദ്രൻ ഒറ്റയ്ക്കു നിൽക്കും. ഭരണപക്ഷത്തെ ആളുകൾക്കു തന്നെ മുഖ്യമന്ത്രിയുടെ നിലപാടുകളോടു പരസ്യമായ എതിർപ്പുണ്ടെങ്കിലും പാർട്ടി അധ്യക്ഷനും ഉറ്റ സുഹൃത്തുമായ ബേബിയുടെ പിന്തുണ ചന്ദ്രനൊപ്പമുണ്ട്. മറു തലയ്ക്കൽ മുഖ്യമന്ത്രിയെ താഴെയിറക്കാനുള്ള തന്ത്രങ്ങളുമായി പ്രതിപക്ഷനേതാവ് മാറമ്പള്ളി ജയനന്ദനും കൂട്ടാളികളും. ഈ രാഷ്ട്രീയചതുരംഗകളിക്കിടെയാണ് കോളജ് വിദ്യാർഥിയായ സനല്‍ മുഖ്യമന്ത്രിക്കെതിരെ ഒരു ‘തീപ്പൊരി’ ഇടുന്നത്. 

ADVERTISEMENT

രാഷ്ട്രീയ ചിത്രമെന്നതിലുപരി കുടുംബബന്ധങ്ങളുടെ ൈവകാരികതയിലൂടെ കടന്നുപോകുന്ന ചിത്രമാണിത്. പ്രതിഭാസമ്പന്നരായ അഭിനേതാക്കളുടെ സാന്നിധ്യമാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. കടയ്ക്കൽ ചന്ദ്രൻ എന്നൊരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നെങ്കിലെന്ന് ഏതൊരു പ്രേക്ഷകനും സ്വപ്നം കണ്ടു പോകും. കാരണം അത്ര മനോഹരമായാണ് ആ കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചു ഫലിപ്പിക്കുന്നത്. പുറമെ കരുത്തനും നിസ്വാര്‍ത്ഥനുമായ കടയ്ക്കല്‍ ചന്ദ്രൻ മലയാളത്തിനു മറക്കാനാകാത്ത മുഖ്യമന്ത്രിയായിരിക്കും. മമ്മൂട്ടി എന്ന സൂപ്പർതാരത്തിന്റെ സ്ക്രീൻപ്രസൻസും നന്നായി ഉപയോഗിക്കുവാൻ സംവിധായകന് കഴിഞ്ഞു.

ADVERTISEMENT

ബേബിയായി ജോജുവും ജയനന്ദനായി മുരളി ഗോപിയും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സലിം കുമാര്‍, മധു, മാത്യൂസ്, ഇഷാനി, നിശാന്ത് സാഗര്‍, സിദ്ദിഖ്, ജഗദീഷ്, ബാലചന്ദ്ര മേനോന്‍, രഞ്ജിത്ത്, സുദേവ് നായര്‍, ശങ്കര്‍ രാമകൃഷ്ണന്‍, കൃഷ്ണകുമാര്‍, പ്രേം കുമാര്‍, മാമൂക്കോയ, അബു സലിം, നന്ദു, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, അലന്‍സിയര്‍, പി ബാലചന്ദ്രന്‍, മുകുന്ദന്‍, ദിനേശ് പണിക്കര്‍, വിവക് ഗോപന്‍, നേഹ റോസ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

ബോബി–സഞ്ജയുടെ രചനാ വൈഭവവും എടുത്തു പറയേണ്ടതാണ്. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ പുക്ഴത്താനോ ഇകഴ്ത്താനോ അവർ ശ്രമിക്കുന്നില്ല. മറിച്ച് നടപ്പാക്കിയൊൽ കൊള്ളാം എന്ന് ആരും സമ്മതിക്കുന്നൊരു ആശയത്തെ അവതരിപ്പിക്കുന്നുമുണ്ട്. സംവിധായകനായ സന്തോഷ് വിശ്വനാഥും മികച്ച രീതിയിൽ ചിത്രം ഒരുക്കിയിരിക്കുന്നു. വൈദി സോമസുന്ദരത്തിന്റെ ക്യാമറയും നിഷാദ് യൂസഫിന്റെ എഡിറ്റിങും ചിത്രത്തോട് പൂർണമായും നീതിപുലർത്തി. 

മറ്റൊരു തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ കേരളം നിൽക്കുമ്പോഴാണ് വൺ തിയറ്ററുകളിലെത്തുന്നതെന്നത് യാദൃശ്ചികമാണ്. പക്ഷേ കാലിക പ്രസക്തിയുള്ള ഇൗ സിനിമ കണ്ടിട്ടാണ് പോളിങ് ബൂത്തിലേക്ക് നിങ്ങൾ പോകുന്നതെങ്കിൽ അതു നിങ്ങളുടെ സമ്മതിദാനാവകാശ വിനിയോഗത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.