സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട ചിത്രമാണ് ദ് ലാസ്റ്റി ഫിലിം ഷോ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ചിത്രം കാനിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും രാജ്യത്തു മുഴുവൻ പേർക്കും കാണാൻ വേണ്ടി പ്രദർശിപ്പിക്കേണ്ടതാണ്. സിനിമയെ സ്നേഹിക്കുന്ന മുഴുവൻ പേരും കാണേണ്ടതാണ്. ഒരു സിനിമ എങ്കിലും കണ്ടിട്ടുള്ളവർ

സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട ചിത്രമാണ് ദ് ലാസ്റ്റി ഫിലിം ഷോ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ചിത്രം കാനിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും രാജ്യത്തു മുഴുവൻ പേർക്കും കാണാൻ വേണ്ടി പ്രദർശിപ്പിക്കേണ്ടതാണ്. സിനിമയെ സ്നേഹിക്കുന്ന മുഴുവൻ പേരും കാണേണ്ടതാണ്. ഒരു സിനിമ എങ്കിലും കണ്ടിട്ടുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട ചിത്രമാണ് ദ് ലാസ്റ്റി ഫിലിം ഷോ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ചിത്രം കാനിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും രാജ്യത്തു മുഴുവൻ പേർക്കും കാണാൻ വേണ്ടി പ്രദർശിപ്പിക്കേണ്ടതാണ്. സിനിമയെ സ്നേഹിക്കുന്ന മുഴുവൻ പേരും കാണേണ്ടതാണ്. ഒരു സിനിമ എങ്കിലും കണ്ടിട്ടുള്ളവർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കാണേണ്ട ചിത്രമാണ് ദ് ലാസ്റ്റി ഫിലിം ഷോ. ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി. ചിത്രം കാനിൽ സ്വീകരിക്കപ്പെട്ടില്ലെങ്കിലും രാജ്യത്തു മുഴുവൻ പേർക്കും കാണാൻ വേണ്ടി പ്രദർശിപ്പിക്കേണ്ടതാണ്. സിനിമയെ സ്നേഹിക്കുന്ന മുഴുവൻ പേരും കാണേണ്ടതാണ്. ഒരു സിനിമ എങ്കിലും കണ്ടിട്ടുള്ളവർ സ്നേഹത്തോടെ ഓർമിക്കേണ്ടതാണ്. ഓർമയിൽ സൂക്ഷിക്കേണ്ടതാണ്. ഗുജറാത്തിലെ ഒരു ഗ്രാമത്തിലാണ് സിനിമയിലെ സംഭവങ്ങൾ നടക്കുന്നത്. അങ്ങേയറ്റം അവികിസതി മായ ഒരു ഗ്രാമത്തിൽ. റെയിൽവേ സ്റ്റേഷനോട് അനുബന്ധിച്ചു ചായക്കട നടത്തുന്ന  ബ്രാഹ്മണൻ. അയാളുടെ മകനാണ് അവസാന സിനിമ പ്രദർശനത്തിലെ നായകൻ. 

 

ADVERTISEMENT

സിനിമ കാണാനുള്ള കുട്ടിയുടെ എല്ലാ മോഹത്തെയും കെടുത്തുകയാണ് അച്ഛൻ. എന്നാൽ മഹാ കാളി യേകുറിച്ചുള്ള ചലച്ചിത്രം, സിനിമ എന്നതേക്കാൾ ആചാരമായും അനുഷ്ഠാ നമായുമാണ്  കുടുംബം കാണുന്നത്. അതുകൊണ്ടാണ് ആ സിനിമ നേരിട്ട് തിയറ്ററിൽ പോയി കാണാൻ അവർ തീരുമാനിക്കുന്നത്. എന്നാൽ പോകുമ്പോഴും ഒരു കാര്യം അച്ഛൻ കുടുംബത്തെ ഓർമിപ്പിക്കുന്നുണ്ട്. ഇത് ആദ്യത്തെ ഫിലിം ആണ്. അവസാന ത്തെയും. എന്നാൽ സമയ് എന്ന കുട്ടിയെ സംബന്ധിടത്തോളം അതൊരു തുടക്കം മാത്രമാണ്. അവന്റെ സ്വപ്നലോ കത്തേക്ക്. ആഗ്രഹങ്ങളുടെ  ഭൂമിയിലേക്ക്. എന്നാൽ കുടുംബവുമായി അവനു നിരന്തരം സംഘർഷത്തിൽ ഏർപ്പെടേണ്ടതുണ്ട്. അവനു കൂട്ടുകാർ ഉണ്ട്. സമപ്രായക്കാരായ ഏതാനും കുട്ടികൾ. അവർ ഒരുമിച്ച് അസാധ്യമായ ഒരു കാര്യത്തിന് മുതിരുകയാണ്.  സിനിമാ പ്രദർശനം. എന്നാൽ അവരുടെ കയ്യിൽ ഒന്നുമില്ല. 

 

ADVERTISEMENT

അക്ഷരാർത്ഥത്തിൽ ഒന്നും. എന്നാൽ ആഗ്രഹം സാധിക്കാൻ വേണ്ടി കുട്ടികൾ ചെയ്യാത്ത ഒരു പ്രവർത്തിയും അവർക്കു ചെയ്യേണ്ടിവരുന്നു. മോഷണം. അത് പണമോ സാധന സാമഗ്രികളോ അല്ല. ഫിലിം റീലുകൾ ആണ്. എന്നാൽ അത് പൊലീസ് കേസ് ആകുന്നതോടെ കുടുംബത്തിൽ ഒതുങ്ങാത്ത പ്രശ്നമായി മാറുന്നു. കുട്ടി ആയിരിക്കെത്തന്നെ സമയ് ജയിലിൽ ആകുന്നു. തുടർന്നു ജുവനൈൽ ഹോമിലും അവിടെ നിന്ന് തിരിച്ചെത്തിയ ശേഷവും സമയ് ന്റെ സിനിമ പ്രാന്ത് മാറുന്നില്ല. കൂടുന്നേയുള്ളൂ. സിനിമ പ്രദർശനം എന്ന ഒറ്റ മോഹത്തിലേക്ക് കുട്ടികളുടെ പ്രവർത്തികൾ കേന്ദ്രീകരിക്കപ്പെടുന്നു. എന്നാൽ അതിന് ഒട്ടേറെ തടസ്സങ്ങൾ ഉണ്ട്. അസാധ്യമാണത്. അപ്രായോഗികവും. സിനിമയോടുള്ള മോഹത്തെ നിയന്ത്രിക്കാനും ആവുന്നില്ല. കുടുംബത്തിന്റെ പിന്തുണയുമില്ല. സിനിമ സംവിധായകൻ ആകണമെങ്കിൽ ഗ്രാമത്തിൽ നിന്നു നഗരത്തിലേക്കു പോകണമെന്ന് അവന് അറിയാം. 

 

ADVERTISEMENT

ഇംഗ്ലിഷ് പഠിക്കണമെന്നും. നിലവിലെ സാഹചര്യത്തിൽ രണ്ടും അപ്രായോഗി കമാകയാൽ ട്രെയിൻ യാത്രക്കാർക്ക് ചായ വിറ്റ് ഉപജീവന മാർഗം കണ്ടെത്തുകയാണ്. എന്നാൽ ഒരാൾ  ഒരു സ്വപ്നത്തിൽ മാത്രം ശ്രധ കേന്ദ്രീകരിക്കുകയും മറ്റെല്ലാം മറക്കുകയും ചെയ്താൽ തീർച്ചയായും സ്വപ്നം അതിന്റെ വഴി കണ്ടെത്തുക തന്നെ ചെയ്യും. സമയ് സുഹൃത്തുക്കൾക്കൊപ്പം അസാധ്യ സ്വപ്നം സാധ്യമാക്കാനുള്ള ശ്രമത്തിലാണ്. വിജയം വരിക്കണമെന്നുള്ള പ്രതീക്ഷയിലും. സിനിമ പ്രണയം പോലെയാണ്. അതെപ്പോൾ എങ്ങനെ ആരെയൊക്കെ ബാധിക്കും  എന്ന് പറയാനാവില്ല. ആരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാം. ആ ബാധ തുടങ്ങുന്നതോടെ ജീവിതം തന്നെ മാറിപ്പോകുന്നു. സമയ് എന്ന കുട്ടിയുടെ ജീവിതം സിനിമ എന്ന അദ്‌ഭുതത്തിന് വേണ്ടി സമർപ്പിച്ചതാണ്. 

 

എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്, എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ആ മോഹം  പൂർവാധികം ശക്തിയോടെ ആളിക്കതുന്ന ചിത്രമാണ് അവസാനത്തെ സിനിമ പ്രദർശനം. ഏത് കഠിന ഹൃദയ നെയും ചിത്രം കണ്ണീരണിയിക്കും. സ്വപ്നത്തെ പിന്തുടരാൻ പ്രേരപ്പിക്കും. ഏത് അസാധ്യ കാര്യവും നേടിയെടുക്കാം എന്ന് മോഹിപ്പിക്കും. അതിനു വേണ്ടിയുള്ള എല്ലാ ശ്രമത്തിലും കൂടെ ഉണ്ടെന്ന് ഓർമിപ്പിക്കും. അവസാനത്തെ സിനിമ പ്രദർശനം അവസാനത്തേതല്ല. ആദ്യത്തേതുമല്ല. മനുഷ്യരുടെ എക്കാലത്തെയും മോഹത്തെ ചുറ്റിപ്പറ്റി യാണ് സിനിമ തുടങ്ങുന്നതും അവസാനിക്കുന്നതും. അത് എന്റെയും നിങ്ങളുടെയും നമ്മുടെയും ജീവിതമാണ്. നാമെല്ലാം  കൊതിച്ച, നമ്മെ മോഹിപ്പിച്ച, നമുക്കു പിടി തരാതെ പോയ ജീവിതം. അത് വീണ്ടും ഓർമിപ്പിക്കുന്നുണ്ട് ഈ സിനിമ. മറ്റൊരു ജീവിതം ഈ ജീവിതത്തിൽ സാധ്യമാണെന്ന ഓർമപ്പെടുത്തലും. ഗ്രാമം വിടുക. ഇംഗ്ലിഷ് പഠിക്കുക. സംവിധായകനാകുക. സമയിന്റെ സ്വപ്നങ്ങളെ പിന്തുണയ്ക്കാൻ കൂടെയുണ്ട് എന്ന് എന്നാണ് നമുക്കു പറയാനാകുക. അങ്ങനെ ഒരു ദിവസം വന്നെത്തുമോ?