നിഷ്‌കളങ്കരായ ചിലരുടെ അതിനിഷ്‌കളങ്കമായ വാക്കുകള്‍. അതില്‍ നിറഞ്ഞിരിക്കുന്ന ചില തമാശകളും കെണികളും. ചിലപ്പോഴത് ജീവിതം തന്നെ മാറ്റി മാറിച്ചേക്കാം. സത്യനാഥന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍കൊണ്ട് ജീവിതം തന്നെ മാറി മറിയുന്ന സത്യനാഥനെന്ന ചെറുപ്പക്കാരന്റെ യാത്രയാണ് ദിലീപ് ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥന്‍’. കോമഡിയും ഫാമിലിയും പിന്നെ സെന്റിമെന്റസുമൊക്കെ ചേര്‍ത്ത് പ്രിയനായകനായി മാറിയ ദിലീപ് ആ സ്ഥാനത്തുതന്നെ ഇനിയുമുണ്ടാകുമെന്ന് വീണ്ടും വീണ്ടും ഓര്‍മപ്പെടുത്തുകയാണ് ഈ റാഫി ചിത്രം. വന്നു പോകുന്ന ഓരോ രംഗങ്ങളിലും പൊട്ടിച്ചിരിക്കുള്ള വക ആവോളം നല്‍കുന്നുണ്ട് ദിപീപിന്റെ സത്യനാഥന്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിഷ്‌കളങ്കരായ ചിലരുടെ അതിനിഷ്‌കളങ്കമായ വാക്കുകള്‍. അതില്‍ നിറഞ്ഞിരിക്കുന്ന ചില തമാശകളും കെണികളും. ചിലപ്പോഴത് ജീവിതം തന്നെ മാറ്റി മാറിച്ചേക്കാം. സത്യനാഥന്റെ ജീവിതത്തിലും സംഭവിച്ചത് അതുതന്നെയായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റുകള്‍കൊണ്ട് ജീവിതം തന്നെ മാറി മറിയുന്ന സത്യനാഥനെന്ന ചെറുപ്പക്കാരന്റെ യാത്രയാണ് ദിലീപ് ചിത്രമായ ‘വോയ്സ് ഓഫ് സത്യനാഥന്‍’ പറയുന്നത്. ഓരോ രംഗത്തും പൊട്ടിച്ചിരിക്കുള്ള വക ആവോളം നല്‍കുന്നുണ്ട് ഈ സിനിമ.

ADVERTISEMENT

നാക്കുപിഴകൊണ്ട്  ജീവിതം തന്നെ പെരുവഴിയിലായ ചെറുപ്പക്കാരനാണ് സത്യനാഥന്‍. അത്യാവശ്യം ചുറ്റിക്കളികളും കയ്യിലുണ്ട്. അയാള്‍പോലുമറിയാതെ, അയാള്‍ പറയുന്നതൊക്കെയും അബദ്ധമായി പരിണമിക്കുന്നു. അത് സത്യനാഥന്റെ ജീവിതത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. നാക്കുപിഴ കൂടി വന്നതോടെ ശത്രുക്കളും കൂടി. ആ കെണിയില്‍ കിടന്നുള്ള സത്യനാഥന്റെ ഓട്ടത്തിന്റെ കഥയാണ് വോയിസ് ഓഫ് സത്യനാഥന്‍. ഒടുവിലാ ശബ്ദം നന്മയ്ക്കു വേണ്ടിയായിരുന്നു എന്ന് ഒപ്പമുള്ളവരും തിരിച്ചറിയുന്നതോടെ സിനിമ അവസാനിക്കുന്നു. 

ADVERTISEMENT

ഒത്തിരി പൊട്ടിച്ചിരിപ്പിച്ചും ഇത്തിരി കണ്ണീരിലാഴ്ത്തിയും സത്യനാഥന്‍ കുടുംബപ്രേക്ഷകരെ പിടിച്ചിരുത്തുക തന്നെ ചെയ്യും. പതിവുപോലെ ദിലീപ് തമാശകള്‍ പ്രേക്ഷകരില്‍ കാര്യമായ ചിരി പടര്‍ത്തുന്നുണ്ട്. സിദ്ദീഖും ജോണി ആന്റണിയും ഇതിനൊപ്പം ചേര്‍ന്നതോടെ പടരുന്നത് നോണ്‍ സ്‌റ്റോപ്പ് ചിരിയാണെന്നു മാത്രം. സത്യനാഥനൊപ്പം സിദ്ദീഖിന്റെ തബല വര്‍ക്കിയും ഒത്തുചേരുന്ന സീനുകള്‍ തിയറ്റര്‍ വിട്ടിറങ്ങിയാലും ഓര്‍ത്തു ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്. ബാലനായി എത്തുന്ന ജോജു ജോര്‍ജിന്റെ കഥാപാത്രം കഥാഗതിയില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. പ്രകടനം കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ ജോജു ജോര്‍ജിനും കഴിഞ്ഞിട്ടുണ്ട്. വീണാ നന്ദകുമാറിന്റെ പ്രകടനവും ശ്രദ്ധേയമാണ്. അതിഥിതാരമായി അനുപം ഖേര്‍, അനുശ്രീ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിലുണ്ട്.

ADVERTISEMENT

റാഫി സിനിമകളില്‍ പ്രേക്ഷകര്‍ എന്നും അനുഭവിച്ചറിയുന്ന ചിരിയും സ്‌നേഹവും സത്യനാഥന്റേയും മുഖമുദ്രയാണ്. കളികള്‍ കാര്യമായി മാറുമ്പോഴുള്ള കഥാഗതിയില്‍ മുഷിപ്പില്ലാതെ ഹാസ്യം കലര്‍ത്താന്‍ സംവിധായകനു കഴിഞ്ഞു. റാഫി സിനിമകളിലെ സിറ്റുവേഷന്‍ കോമഡി പതിവുപോലെ ഉഷാറായി അവതരിപ്പിക്കുന്നുമുണ്ട്.

ജിതിന്‍ സ്റ്റാന്‍സിലാവോസ്, സ്വരൂപ് ഫിലിപ്പ് എന്നിവരുടെ ഛായാഗ്രഹണം, അങ്കിത് മേനോന്റെ പശ്ചാത്തല സംഗീതം, ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ് എന്നിവ സിനിമയെ ആസ്വാദ്യമാക്കുന്നുണ്ട്. ബാദുഷ സിനിമാസിന്റെയയും പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സിന്റെയും ഗ്രാന്‍ഡ് പ്രൊഡക്‌ഷന്‍സിന്റെയും ബാനറില്‍ എന്‍. എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.