ചില പ്രണയങ്ങളുണ്ട്, പുഴപോലെ അനുസ്യൂതം പ്രവഹിക്കും. പക്ഷേ വിവാഹം എന്ന സ്ഥിരബന്ധനത്തിനൊന്നും അവിടെ സ്ഥാനമുണ്ടാകില്ല. കാലം പോകുന്തോറും വീഞ്ഞുപോലെ ആ പ്രണയത്തിന് മധുരം കൂടിക്കൊണ്ടിരിക്കും. അതിന്റെ ഓർമകൾക്ക് പോലും ഇമ്പമാർന്ന സംഗീതത്തിന്റെ സുഖമായിരിക്കും. അത്തരമൊരു പ്രണയങ്ങൾ വേറിട്ട പശ്ചാത്തലത്തലത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചില പ്രണയങ്ങളുണ്ട്, പുഴപോലെ അനുസ്യൂതം പ്രവഹിക്കും. പക്ഷേ വിവാഹം എന്ന സ്ഥിരബന്ധനത്തിനൊന്നും അവിടെ സ്ഥാനമുണ്ടാകില്ല. കാലം പോകുന്തോറും വീഞ്ഞുപോലെ ആ പ്രണയത്തിന് മധുരം കൂടിക്കൊണ്ടിരിക്കും.  അതിന്റെ ഓർമകൾക്ക് പോലും ഇമ്പമാർന്ന സംഗീതത്തിന്റെ സുഖമായിരിക്കും. അത്തരമൊരു പ്രണയങ്ങൾ വേറിട്ട പശ്ചാത്തലത്തലത്തിൽ അവതരിപ്പിക്കുന്ന സിനിമയാണ് ഇമ്പം. ലാലു അലക്സും ദീപക് പറമ്പോലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ശ്രീജിത്ത് ചന്ദ്രനാണ്.  

ശബ്‍ദം എന്നു പേരുള്ള ഒരു പബ്ലിഷിങ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരൻ എന്നയാളുടേയും അയാളുടെ സ്ഥാപനത്തിലേക്ക് അവിചാരിതമായി കടന്നു വരുന്ന കാർട്ടൂണിസ്റ്റായ നിധിൻ എന്ന ചെറുപ്പക്കാരന്റെയും കൂടിക്കാഴ്ചയും അതിന് ശേഷം നടക്കുന്ന രസകരവും ഉദ്വേഗജനകവുമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. കോളജിൽ അല്പം രാഷ്ട്രീയ പ്രവർത്തനവും തല്ലുമായി നടക്കുന്ന നിധിൻ ഒരു തല്ലിന്റെ പേരിൽ കോളജിൽ നിന്ന് പുറത്താക്കപ്പെടുന്നു.  അവിചാരിതമായി കരുണാകരനെ കണ്ടുമുട്ടുന്ന നിധിൻ, ശബ്ദം എന്ന പബ്ലിഷിങ് ഹൗസിന്റെ കാർട്ടൂണിസ്റ്റായി മാറുകയാണ്.  

ADVERTISEMENT

കഥാകാരിയും ശബ്ദത്തിന്റെ എഡിറ്ററുമായ കാദംബരി നിധിന്റെ ജീവിതത്തിലേക്ക് പറിച്ചെറിയാനാകാത്ത വിധം പടർന്നു കയറുന്നു.  കരുണാകരനുമുണ്ട് വീഞ്ഞുപോലെ വീര്യമേറിയ ഒരു നഷ്ടപ്രണയത്തിന്റെ കഥപറയാൻ. എഴുത്തുകാരിയും അവാർഡ് ജേതാവുമായ മൈഥിലിയാണ് ആ പ്രണയത്തിലെ നായിക.  പരാധീനതയ്ക്കിടയിലും ചിരിയും കളിയുമായി ശബ്ദം പിച്ചവച്ചുകൊണ്ടിരിക്കെ കേരള രാഷ്ട്രീയത്തിലെ ഒരു അനിഷേധ്യ നേതാവായ പ്രേമരാജനെക്കുറിച്ചുള്ള ഒരു ഗോസ്സിപ് ശബ്ദത്തിലൂടെ പുറത്തു വരുന്നു. അത് ശബ്ദത്തിന്റെ നിലനിൽപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുകയാണ്.

ഒരിടവേളക്ക് ശേഷം ലാലു അലക്സ്  ഈ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. ഏറെ കാലത്തിനു ശേഷം മീരാ വാസുദേവനും ഇമ്പത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.  ദീപക് പറമ്പോലാണ് നിധിൻ എന്ന നായകനായി പ്രേക്ഷകമനസ്സ് കീഴടക്കുന്നത്.  കാദംബരി എന്ന നായികാ കഥാപാത്രമായി ദർശന സുദർശൻ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.  മലയാള സിനിമയിൽ കാമ്പുള്ള നായികാ കഥാപാത്രങ്ങൾക്ക് ഒരു മുതല്കൂട്ടായിരിക്കും ദർശന.  ഇർഷാദ്, കലേഷ് രാമാനന്ദ് , ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

ADVERTISEMENT

പ്രണയവും ക്യാംപസ് രാഷ്ട്രീയവും സൗഹൃദവും കൂടികലർന്ന  ഇമ്പമേറിയൊരു ഗാനം പോലെയാണ് ചിത്രം മുന്നേറുന്നത്.   പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ വ്യത്യസ്തമായ അനുഭവങ്ങളും സിനിമയിൽ അവതരിപ്പിക്കുന്നുമുണ്ട്.  ശ്രീജിത്ത് തന്നെ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം നിർവഹിച്ചത് നിജയ് ജയനാണ്.  കുര്യക്കോസ് ഫ്രാൻസിസ് ആണ് എഡിറ്റർ. എടുത്തു പറയേണ്ടത് ചിത്രത്തിലെ സംഗീതത്തെക്കുറിച്ചാണ്.  സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ ഇമ്പമേറിയ ഗാനങ്ങളും മനസ്സ് പിടിച്ചടക്കുന്ന പശ്ചാത്തല സംഗീതവുമാണ് മറ്റൊരു പ്രത്യേകത. സംഗീത സംവിധായകൻ പി.എസ് ജയഹരിയാണ് ചിത്രത്തിൽ ഗാനങ്ങളും  പശ്ചാത്തലസംഗീതവും ഒരുക്കിയത്.  അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും വർത്തമാനകാലത്ത് എന്ത് സംഭവിക്കുന്നു എന്നതിന്റെ പച്ചയായ ആവിഷ്കാരമാണ് ഇമ്പം.  പല തലമുറകളിലെ പ്രണയ ഭാവങ്ങളുടെ ആവിഷ്കാരമാണ് ചിത്രം. മനസ്സും കണ്ണും നിറയ്ക്കുന്ന ഇമ്പം കുടുംബ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ഒരു മുഴുനീള ഫാമിലി എന്റർടെയ്നറാണ്.

English Summary:

Imbam Malayalam Movie Review

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT