രജനി...പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ചെന്നൈയിൽ നടക്കുന്നൊരു കൊലപാതകം. അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റാന്വേഷണം. രജനിയെന്ന നിഗൂഢമായ ആളെ തേടിയുള്ള സഹോദരങ്ങളായ നവീന്റെയും ഗൗരിയുടെയും സാഹസികമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജനി...പേരിലെ കൗതുകം സസ്പെൻസായി ഒളിപ്പിച്ച് വച്ച് അവസാനം വരെ ത്രില്ലടിപ്പിച്ചിരുത്തുന്ന ത്രില്ലറാണ് കാളിദാസ് ജയറാം നായകനായെത്തുന്ന ‘രജനി’. ചെന്നൈയിൽ നടക്കുന്നൊരു കൊലപാതകം. അതിനെ കേന്ദ്രീകരിച്ചു നടക്കുന്ന കുറ്റാന്വേഷണം. രജനിയെന്ന നിഗൂഢമായ ആളെ തേടിയുള്ള സഹോദരങ്ങളായ നവീന്റെയും ഗൗരിയുടെയും സാഹസികമായ യാത്രയാണ് ഈ സിനിമ. രജനി ആരാണ്? ഈ നിഗൂഢ രൂപത്തെ കണ്ടെത്താൻ സഹോദരങ്ങൾക്ക് കഴിയുമോ? ഇതിനൊക്കെയുള്ള ഉത്തരമാണ് സിനിമ പറയുന്നത്.

കൊച്ചിയിൽ നിന്നു ചെന്നൈയിലേക്ക് താമസം മാറുകയാണ് ദമ്പതികളായ അഭിജിത്തും ഗൗരിയും. ഒരു രാത്രി ദുരൂഹസാഹചര്യത്തിൽ അഭിജിത്ത് കൊല്ലപ്പെടുന്നു. അഭിജിത്തിന്റെ മരണം ഗൗരിക്കും അവളുടെ സഹോദരനായ നവീനും ഉൾക്കൊള്ളാനാകുന്നില്ല. അഭിജിത്തിന്റെ മരണത്തിനു പിന്നിൽ എന്തൊക്കെയോ ദുരൂഹതകൾ മറഞ്ഞിരിക്കുന്നുണ്ടെന്ന് നവീൻ മനസ്സിലാക്കുന്നു. ആ മരണത്തിന്റെ ചുരുളഴിക്കാൻ നവീൻ ഇറങ്ങിത്തിരിക്കുന്നിടത്താണ് സിനിമ ആവേശഭരിതമാകുന്നത്.

ADVERTISEMENT

പെട്ടന്നുള്ള ഗിയർ ഷിഫ്റ്റിൽ സിനിമ ക്രൈം–ത്രില്ലർ മൂഡിലേക്ക് മാറ്റപ്പെടുകയാണ്. പിന്നീടങ്ങോട്ട് പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളിലൂടെയാണ് രജനിയുടെ കഥ വികസിക്കുന്നത്.

നവീൻ ആയുള്ള കാളിദാസിന്റെ പ്രകടനമാണ് സിനിമയുടെ കരുത്ത്. ആക്‌ഷൻ രംഗങ്ങളിലം വൈകാരിക രംഗങ്ങളിലും താരത്തിന്റെ പ്രകടനം എ‌ടുത്തു പറയേണ്ടതാണ്. ഗൗരിയായി നമിത പ്രമോദും മികച്ചു നിൽക്കുന്നു. സൈജു കുറുപ്പ് ആണ് അഭിജിത്താകുന്നത്.

ADVERTISEMENT

120 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. കഥയിൽ ഒരിടത്തും വിരസര അനുഭവപ്പെടാതെ ഈ സമയം ഫലപ്രദമായി ഉപയോഗിച്ചതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. കുറ്റാന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും കഥയും പുതിയ വഴിത്തിരിവിലെത്തുന്നു. 

ലക്ഷ്മി ഗോപാലസ്വാമി, റെബ മോണിക്ക ജോണ്‍, അശ്വിന്‍ കുമാര്‍, ശ്രീകാന്ത് മുരളി, വിന്‍സന്റ് വടക്കന്‍, രമേശ് ഖന്ന,പൂ രാമു, ഷോണ്‍ റോമി, കരുണാകരന്‍ എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ. ത്രില്ലർ സിനിമയ്ക്കു വേണ്ട കളർ ടോണിൽ ചടുലമായ ക്യാമറയാണ് ആർ.ആർ. വിഷ്ണുവിന്റേത്. കൃത്യമായ രംഗങ്ങൾ മാത്രം കോർത്തിണക്കി ഒരുക്കിയ എഡിറ്റിങിന് ദീപു ജോസഫും കയ്യടി നേടുന്നു. 4 മ്യൂസിക്സിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്.

ADVERTISEMENT

ആദ്യ സംവിധാന സംരംഭമെന്ന നിലയിൽ വിനില്‍ സ്കറിയ വര്‍ഗീസ് മലയാളത്തിന് മുതൽക്കൂട്ടായ ഒരു സംവിധായകനാകുമെന്ന് ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. സിനിമയുടെ തിരക്കഥയും വിനിൽ തന്നെയാണ്. പരസ്യ കലാരംഗത്തെ പ്രഗൽഭരായ നവരസ ഗ്രൂപ്പ്‌, നവരസ ഫിലിംസിന്റെ ബാനറിൽ ശ്രീജിത്ത് കെ.എസ്., ബ്ലെസി ശ്രീജിത്ത് എന്നിവര്‍ ചേർന്നാണ് നിർമാണം.

സാങ്കേതികപരമായും സിനിമ മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂറിൽ ബോറടിക്കാതെ ത്രില്ലർ സിനിമ കാണാൻ ആസ്വദിക്കുന്നവർക്ക് ‘രജനി’ മികച്ച അനുഭവം തന്നെയാകും നൽകുക. 

English Summary:

Rajni Movie Review: Kalidas Jayaram's Thriller Ride