സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് ? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളക്ക് ശേഷം മീന

സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് ? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളക്ക് ശേഷം മീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ് ? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളക്ക് ശേഷം മീന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പരിധി നിശ്ചയിക്കുന്നത് ആരാണ്? ഭർത്താവോ കാമുകനോ പ്രണയാഭ്യർത്ഥന നടത്തിയ പുരുഷനോ ചവിട്ടിയരയ്ക്കാനുള്ളതാണോ സ്ത്രീയുടെ ജീവിതം? തെന്നിന്ത്യൻ നായികയായ മീന കേന്ദ്രകഥാപാത്രമായെത്തിയ ആനന്ദപുരം ഡയറീസ് എന്ന ചിത്രം ഇത്തരത്തിൽ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. ഒരിടവേളയ്ക്കു ശേഷം മീന മലയാളത്തിലേക്ക് മടങ്ങിവരുന്നത് ശക്തമായ ഒരു സ്ത്രീകേന്ദ്രീകൃത സിനിമയുമായിട്ടാണ്.

ഏറെ ചെറുപ്പത്തിലുള്ള വിവാഹം, വിവാഹമോചനം, മാരകരോഗം തുടങ്ങി നിരവധി തിരിച്ചടികൾ ജീവിതത്തിൽ നേരിട്ട് പഠനം അവസാനിപ്പിക്കേണ്ടി വന്ന സ്ത്രീയാണ് നന്ദിനി. വക്കീൽ ആകാൻ കൊതിച്ച നന്ദിനിക്ക് ആദ്യം വിലങ്ങുതടിയായത് പ്രണയാഭ്യർഥനയുമായി നടന്ന സഹപാഠി ആയിരുന്നു. അയാളിൽനിന്നു രക്ഷിക്കാൻ വീട്ടുകാർ നടത്തിയ ധൃതിപിടിച്ചുള്ള വിവാഹവും അധികനാൾ നീണ്ടുനിന്നില്ല. ഇതിനിടയിൽ പകുതി വഴിയിൽ മുടങ്ങിപ്പോയ നിയമ പഠനം പൂർത്തിയാക്കാൻ പല തവണ ലോ കോളജിൽ അഡ്മിഷൻ എടുത്തിട്ടുണ്ട് നന്ദിനി. ഒടുവിൽ കാൻസർ ആയിരുന്നു വില്ലനായെത്തിയത്.

ADVERTISEMENT

ആത്മധൈര്യം കൈവിടാതെ മാരക രോഗത്തെയും തുരത്തി നന്ദിനി വീണ്ടും ലോ കോളജിൽ എത്തി. അവിടെ അവളെ കാത്തിരുന്നത് സ്നേഹിക്കാൻ മാത്രം അറിയാവുന്ന ആദിത്യൻ, റെബേക്ക, സാജു, ഹരി തുടങ്ങിയ സഹപാഠികളായിരുന്നു. പക്ഷേ വിധി അവിടെയും നന്ദിനിക്ക് വിലങ്ങുതടിയായി. ഒടുവിൽ എല്ലാ പരീക്ഷണങ്ങളും അതിജീവിച്ച് കറുത്ത കോട്ടണിഞ്ഞ നന്ദിനിക്ക് മുന്നിലെത്തിയത് മകനെപ്പോലെ സ്നേഹിക്കുന്ന ഒരാളുടെ കേസും. അവിടെയും ആത്മധൈര്യം നന്ദിനിയെ തുണയ്ക്കുമോ എന്ന ചോദ്യമാണ് ആനന്ദപുരം ഡയറീസ് കാത്തുവയ്ക്കുന്നത്. 

ഒരിടവേളയ്ക്ക് ശേഷം, നന്ദിനി എന്ന ശക്തയായ പെൺ സാന്നിധ്യമായി മീന മലയാളത്തിലേക്ക് എത്തുകയാണ്. തെന്നിന്ത്യയിലെ സൂപ്പർതാരങ്ങളുടെ മിന്നും നായികയായി സിനിമാരംഗം അടക്കി വാണിരുന്ന മീനയ്ക്ക് നന്ദിനി എന്ന കഥാപാത്രം നിസ്സാരമായിരുന്നു. ഏത് പ്രതിസന്ധിയിലും ധൈര്യം കൈവിടാതെ മുന്നേറണമെന്ന് സ്ത്രീകൾക്കൊരു ശക്തമായ സന്ദേശമാണ് നന്ദിനി എന്ന കഥാപാത്രം. ആദിത്യൻ ആയി സിനിമയിലെത്തുന്നത് അഡാർ ലവിലൂടെ സിനിമയിലെത്തിയ യുവതാരം റോഷൻ അബ്ദുൽ‌ റഹൂഫ് ആണ്.

ADVERTISEMENT

ആദിത്യന്റെ കാമുകി റെബേക്കയായി ശിഖ സന്തോഷ് പ്രേക്ഷകരുടെ മനം മയക്കുന്ന പ്രകടനവുമായി എത്തുന്നുണ്ട്. മനോജ് കെ ജയനും തമിഴ്‌ നടൻ ശ്രീകാന്തും ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ജാഫർ ഇടുക്കി, സിദ്ധാർഥ് ശിവ, സുധീർ കരമന, മാലാ പാർവതി, സിബി തോമസ്, രാജേഷ് അഴീക്കോടൻ, അഭിഷേക് ഉദയകുമാർ, മീര നായർ, നിഖിൽ സഹപാലൻ, സഞ്ജന സാജൻ, രമ്യ സുരേഷ്, ഗംഗ മീര, കുട്ടി അഖിൽ, ആർജെ അഞ്ജലി, വൃദ്ധി വിശാൽ തുടങ്ങിയ ഒരുപിടി പ്രമുഖ താരങ്ങളും സിനിമയിൽ അണിനിക്കുന്നുണ്ട്. 

'ഇടം' എന്ന ചിത്രത്തിന് ശേഷം ജയ ജോസ് രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ആനന്ദപുരം ഡയറീസ് കോളജ് പശ്ചാത്തലത്തിൽ സൗഹൃദത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രമാണ്. ശശി ഗോപാലൻ നായർ ആണ് ചിത്രത്തിന്റെ കഥ രചിച്ചത്. പ്രേക്ഷകരെ കോളജ് ക്യാംപസിന്റെ വർണങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന മനോഹരമായ ദൃശ്യാവിഷ്‌കാരം ചെയ്തത് സജിത്ത് പുരുഷനാണ്. 

ADVERTISEMENT

നിരവധി മനോഹര ഗാനങ്ങളുണ്ട് ആനന്ദപുരം ഡയറീസിൽ. കെ.എസ്.ചിത്ര ആലപിച്ച ‘ആര് നീ കൺമണി’ എന്ന യൂട്യൂബിൽ തരംഗമായ ഗാനം ഉൾപ്പടെ ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷാൻ റഹ്മാൻ, ആൽബർട്ട് വിജയൻ, ജാക്‌സൺ വിജയൻ എന്നിവർ ഈണം നൽകിയ ഗാനങ്ങൾ കെ.എസ്.ചിത്ര, സുജാത, സൂരജ് സന്തോഷ്, ജാക്‌സൺ വിജയൻ, റാണി സജീവ്, ദക്ഷിണ ഇന്ദു മിഥുൻ, അശ്വിൻ വിജയ്, ശ്രീജിത്ത് സുബ്രഹ്മണ്യൻ, യാസിൻ നിസാർ, മിഥുൻ ജയരാജ് എന്നിവരാണ് ആലപിച്ചിരിക്കുന്നത്. 

യൗവനം വിട്ടുമാറാത്ത കോളജ് കുമാരിയായി മീന വീണ്ടും മലയാളികൾക്ക് മുന്നിലെത്തുമ്പോൾ ശക്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഇനിയും തനിക്ക് ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് താരം. നമ്മുടെ സമൂഹത്തിൽ പല അവസ്ഥയിൽ ജീവിക്കുന്ന സ്ത്രീകളുടെ പ്രതീകങ്ങൾ ഈ ചിത്രത്തിലുണ്ട്.  സ്ത്രീകൾ ഒരിടത്തും മാറ്റിനിർത്തേണ്ടവരല്ലെന്നും പ്രതിസന്ധികളിൽ തളരാതെ സധീരം മുന്നോട്ട് പോകണമെന്നുമുളള വലിയൊരു സന്ദേശം ആനന്ദപുരം ഡയറീസ് പ്രേക്ഷകർക്ക് നൽകുന്നുണ്ട്.