2017ൽ കൊച്ചിയെ പിടിച്ചുലച്ച ഒരു പെൺകുട്ടിയുടെ തിരോധാനത്തെ അടിസ്ഥാനമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ന് തിയറ്ററുകളിലെത്തിയ ആനന്ദ് ശ്രീബാല. യഥാര്‍ഥ സംഭവങ്ങളെ ആസ്‍പദമാക്കി നിർമ്മിച്ച ചിത്രം ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വിരൽ ചൂണ്ടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊലീസാകാൻ മാനസികവും ശാരീരികവുമായി തയാറെടുത്തുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ് ആനന്ദ് ശ്രീബാല. പേരിന്റെ വ്യത്യസ്തതകൊണ്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന ആനന്ദ്, പക്ഷേ എന്തുകൊണ്ട് അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്തു എന്ന് ചോദിച്ചാൽ വിളറി വിയർത്തൊലിച്ച് വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് പോകും. ആനന്ദിന്റെ ഈ പ്രത്യേക സ്വഭാവത്തിനു പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തികൊണ്ടാണ് പ്രേക്ഷകരെ സംവിധായകൻ സിനിമയുടെ കഥാപരിസരത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. 

ADVERTISEMENT

ക്രൈം റിപ്പോർട്ടറായ കാമുകിയെ സഹായിക്കാൻ ഒരു പെൺകുട്ടിയുടെ തിരോധാനത്തിന്റെ കേസ് അന്വേഷിച്ചു തുടങ്ങുകയാണ് ആനന്ദ്. ആത്മഹത്യയെന്ന് പൊലീസ് വിധിയെഴുതിയ മെറിൻ ജോയ് കേസ് പിന്നീട് ആനന്ദിന് ഒരു അഭിനിവേശമായി മാറുന്നു. തങ്ങളുടെ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന മെറിന്റെ മാതാപിതാക്കളുടെ മൊഴിയുടെ ചുവടുപിടിച്ച് ഡിസിപി ശങ്കർ ദാസിന്റെ എതിർപ്പുകളെ മറികടന്ന് ആനന്ദ് മെറിന്റെ തിരോധാനത്തിന് പിന്നാലെ പായുന്നു. പള്ളിയിൽ പോയി പ്രാർത്ഥിച്ചിറങ്ങി കൊച്ചിയിൽ ഗോശ്രീ പാലം വരെ നടന്നുപോയ മെറിൻ അപ്രത്യക്ഷയായതിനു പിന്നിലെ  ഊരാക്കുരുക്കുകൾ ഓരോന്നായി ആനന്ദ് അഴിച്ചെടുക്കുന്നത്തിലൂടെയാണ് ആനന്ദ് ശ്രീബാല പുരോഗമിക്കുന്നത്. 

ആനന്ദ് ശ്രീബാല എന്ന ടൈറ്റിൽ കഥാപാത്രമായി അർജുൻ അശോകന്റെ മിന്നും പ്രകടനമാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്. വിവിധ അടരുകളുള്ള ആനന്ദ് എന്ന കഥാപാത്രത്തിന്റെ മാനസിക വിഭ്രാന്തികളും കുറ്റാന്വേഷണത്തിലെ മികവും പ്രകടമാക്കുന്നത്തിലൂടെ ഒരു മികച്ച അഭിനേതാവിനെയാണ് അർജുനിൽ തെളിഞ്ഞു കാണുന്നത്. ഡിസിപി ശങ്കർദാസ് എന്ന ഒരൽപം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി സൈജു കുറുപ്പ് തിളങ്ങി. ആനന്ദ് ശ്രീബാലയിലെ ശ്രീബാലയായി എത്തിയത് മലയാളികളുടെ പ്രിയപ്പെട്ട ശ്യാമളയായ സംഗീത ആയിരുന്നു. മലയാളികളുടെ ‘ശ്യാമള’ എവിടെയും പോയിട്ടില്ല എന്ന് വെളിപ്പെടുത്തുന്ന പ്രകടനമാണ് ഒരൽപം പക്വതയുള്ള ശ്രീബാലയിലൂടെ സംഗീത തെളിയിച്ചത്. 

ADVERTISEMENT

റിപ്പോർട്ടർ ശ്രീബാലയായി എത്തിയത് അപർണ്ണ ദാസ് ആണ്. ഏറെ രസകരമായ പൊലീസ് കഥാപാത്രമായി അതിഥിവേഷത്തിൽ അജു വർഗീസും ചിത്രത്തിലുണ്ട്. സിദ്ദീക്ക്, നന്ദു, ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അസീസ് നെടുമങ്ങാട്, മനോജ്‌ കെ യു, മാളവിക മനോജ്‌, കൃഷ്ണ, ശിവദ, അബിൻ കെ, മാസ്റ്റർ ശ്രീപദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

വൈവിധ്യമാർന്ന ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ സംവിധായകൻ വിനയന്റെ മകനാണ് ആനന്ദ് ശ്രീബാലയുടെ സംവിധായകൻ വിഷ്ണു വിനയ്. സംവിധായകനെന്ന നിലയിൽ വിഷ്ണു തന്റെ അരങ്ങേറ്റ ചിത്രം ഗംഭീരമാക്കിയിട്ടുണ്ട്. കറ തീർന്ന ഒരു കുറ്റാന്വേഷണ ചിത്രം തന്നെയാണ് ആനന്ദ് ശ്രീബാല. കുറ്റാന്വേഷണത്തിലെ കുരുക്കുകൾ ഓരോന്നായി അഴിച്ച് മുന്നേറുന്ന രീതിയിൽ വളരെ ഗ്രിപ്പിങ് ആയി എഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ADVERTISEMENT

യഥാർത്ഥ സംഭവത്തിന്റെ ഗൗരവം ഒട്ടും ചോരാതെ ആത്മഹത്യയെന്ന്‌ വിധിയെഴുതുന്ന കേസുകളിൽ ഇങ്ങനെയും സംഭവിച്ചിരിക്കാം എന്ന അഭിലാഷ് പിള്ളയുടെ കണ്ടെത്തലുകൾ ഭാവിയിൽ കുറ്റാന്വേഷണത്തിന് പഠന സഹായി എന്ന നിലയിൽ ഉപയോഗിക്കാവുന്നതാണ്. ലൂപ്പ് ഹോൾ ഒന്നും അവശേഷിപ്പിക്കാതെ സൻസ്‌പെൻസ് നിലനിർത്തിക്കൊണ്ട് ഒരു ഇൻവെസ്റ്റിഗേഷൻ എങ്ങനെ മുന്നേറുന്നു എന്നതാണ് തിരക്കഥയുടെ ബ്രില്യൻസ്. കുറ്റകൃത്യവും കുറ്റാന്വേഷണവും ഏറെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. വിഷ്ണു നാരായണനാണ് ഛായാഗ്രാഹകൻ. ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ചടുലത ചോരാതെയുള്ള എഡിറ്റിങ് ചിത്രത്തെ മികവുറ്റതാക്കുന്നു. മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് മറ്റൊരു പ്രത്യേകത. രഞ്ജിൻ രാജ് ആണ് സംഗീതമൊരുക്കിയത്

ദുരൂഹമായ സാഹചര്യത്തിൽ കാലത്തിന്റെ ഏടുകളിലേക്ക് നടന്നു മറഞ്ഞുപോയ നിരവധി പെൺകുട്ടികളുണ്ട് നമ്മുടെ നാട്ടിൽ. മക്കളുടെ തിരോധാനം ആത്മഹത്യയെന്ന് നീതിപാലകർ വിധിയെഴുതുമ്പോൾ കരളിൽ കനലുമായി കാത്തിരിക്കുന്ന മാതാപിതാക്കൾക്ക് ഒരു കച്ചിത്തുരുമ്പാണ് ആനന്ദ് ശ്രീബാല. ദുരൂഹ സാഹചര്യങ്ങളിൽ മരണമടഞ്ഞ മക്കൾക്ക് എന്നെങ്കിലും നീതി നേടിക്കൊടുക്കാൻ എവിടെയെങ്കിലുമൊരു ആനന്ദ് ശ്രീബാല പ്രത്യക്ഷപ്പെട്ടേക്കും എന്ന പ്രതീക്ഷയാണ് ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്.

English Summary:

Investigation thriller Anand Sreebala Malayalam Movie Review

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT