ആക്രമിച്ചാൽ തിരിച്ചടിക്കുന്ന പെൺവീര്യം; ‘എൽബോ’ പകരുന്ന കരുത്ത്
കുറ്റം ചെയ്തിട്ടില്ലെന്ന ഉറപ്പാണ് ഹസലിന്റെ ഏറ്റവും വലിയ കരുത്ത്. ഒരു യുവാവിനെ ആക്രമിക്കേണ്ടിവന്നു എന്നത് യാഥാർഥ്യമാണ്. എന്നാൽ, ഹസലും സുഹൃത്തുക്കളുമല്ല വഴക്ക് തുടങ്ങിയത്. ജൻമദിന ആഘോഷം കഴിഞ്ഞു മടങ്ങിയ അവരെ ഒരു പ്രകോപനവും ഇല്ലാതെ ആക്രമിക്കുകയായിരുന്നു. അവർ സംഘടിതമായി അയാളെ ആക്രമിച്ചു കീഴടക്കി. എന്നാൽ, അപ്രതീക്ഷിതമായി ഒരിക്കൽക്കൂടി അവരെ ആക്രമിച്ചതോടെ ഫസലും സംഘവും അക്രമാസക്തരായി. അവരുടെ ശക്തമായ പ്രഹരങ്ങളിൽ വീണുപോയ അയാൾ നിശ്ചലനായതോടെ അവർ സംഭവസ്ഥലത്തു നിന്നുകടന്നു.

ആദ്യന്തം സംഭവബഹുലമാണ് എൽബോ. അസ്ലി ഒസാർസലൻ എന്ന സംവിധായിക ജർമൻ യുവത്വത്തെ എല്ലാ തീവ്രതയോടും കൂടി ചിത്രത്തിൽ പകർത്തുകയാണ്. എല്ലാ യോഗ്യതയും ഉണ്ടായിട്ടും ആഗ്രഹിച്ച ജോലി നിഷേധിക്കപ്പെടുമ്പോൾ ഇറങ്ങിപ്പോകുന്ന ഹസലിനെ കാണിക്കുന്നുണ്ട് ആദ്യരംഗങ്ങളിലൊന്നിൽ. ചടുല ചലനങ്ങളോടെ ആരെയും കൂസാതെ നടന്നുപോകുന്ന ഹസൽ ഒരു പ്രതീകം കൂടിയാണ്. ആഗ്രഹിക്കുന്നതുപോലെ ജീവിക്കുമെന്ന പുതുതലമുറയുടെ ദൃഡനിശ്ചയത്തിന്റെ പ്രതീകം. വീട്ടുകാർ നടത്തുന്ന ബേക്കറിയിൽ സാധനങ്ങൾ എടുത്തുകൊടുത്തും ശുചിയാക്കിയും അവളും ജീവിക്കണം എന്നാണ് അലിഖിത നിയമം. എന്നാൽ, അവസരം കിട്ടുമ്പോഴൊക്കെ ഹസൽ ജോലിയിൽ നിന്നു മുങ്ങുന്നു. കൂട്ടുകാർക്കൊപ്പം ജീവിതം ആഘോഷമാക്കുന്നു. അതിനിടെയാണ് പതിനെട്ടാം പിറന്നാൾ വന്നത്. അതോടെ മറ്റു രണ്ടു സുഹൃത്തുക്കളും ഹസലിന് ഉഗ്രൻ പാർട്ടി ഒരുക്കുന്നു. അഘോഷത്തിന്റെ അവസാന വാക്കായിരുന്നു അത്. ലഹരിയിൽ ആടിപ്പാടിയും , ഇഷ്ടമുള്ള ക്ലബുകളിൽ കയറിയിറങ്ങിയും രാത്രിയെ പകലാക്കുന്നു.
ഹസലിന് കാമുകനുണ്ട്. തുർക്കിയിലെ ബഹുരാഷ്ട്ര കമ്പനിയിലാണ് അയാൾ ജോലി ചെയ്യുന്നത്. കോൾ സെന്ററിൽ. പ്രണയം സജീവമാണെങ്കിലും അയാളിൽ നിന്ന് ഹസൽ ആഗ്രഹിക്കുന്നതൊന്നും ലഭിക്കുന്നില്ല. അതവളെ ഒരുപരിധി വരെ നിരാശയാക്കുന്നുമുണ്ട്.
ആക്രമണത്തിനു പിടിക്കപ്പെടുമെന്ന് തീർച്ചയാകുന്നതോടെ ഹസൽ തുർക്കിയിലേക്കു കടക്കുകയാണ്. അതോടെ ചിത്രം സംഭവബഹുലവും ഉദ്വേഗജനകവുമാകുന്നത്. അവിടെ കാമുകനുണ്ട്. അയാൾ സ്വീകരിക്കുമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ, എല്ലാ പ്രതീക്ഷകളും ഒരിക്കലും സഫലമാകാറില്ലല്ലോ. സഫലമായില്ലെങ്കിലും ജീവിക്കേണ്ടതുണ്ട്. അതിനു ജീവിത വൃക്ഷത്തിൽ പുതിയ താരും തളിരും വേണം.
പുതിയ തലമുറയിലെ പെണ്ണ് നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തിന്റെ കാതൽ. പ്രതിസന്ധികൾക്കു മുന്നിൽ തോറ്റു പോകുന്ന പഴയ പെണ്ണല്ല പുതിയ ലോകസിനിമയിലുള്ളത്. ജീവിതത്തെ സ്വന്തം വഴിക്കു കൊണ്ടുപോകാൻ ഇഛാശക്തി കാണിക്കുന്ന പുതിയ വീര്യമാണിത്. ഹസൽ പുതിയ പേരിൽ, പുതിയ രാജ്യത്ത്, പുതിയ വ്യക്തിത്വത്തിൽ സ്വപ്നം കാണുന്നത് പുതിയ ജീവിതമാണ്. തെറ്റു ചെയ്തിട്ടേയില്ലെന്ന ബോധ്യമാണു നയിക്കുന്നത്. ലോകം അത് അംഗീകരിക്കുമോ എന്നതാണു പ്രശ്നം. ഇല്ലെങ്കിൽ ലോകം മാറട്ടെ. ഹസൽ മാറാൻ തയ്യാറല്ല എന്ന മുന്നറിയിപ്പാണു ചിത്രം നൽകുന്നത്.