ഒരാഴ്ച മാത്രം ഭാര്യയായി ജീവിതം; ലൈംഗികത്തൊഴിലാളിയെ വിവാഹം കഴിച്ച കോടീശ്വരനായ യുവാവ്; ‘അനോറ’ റിവ്യു
മിക്കി മാഡിസൻ എന്ന നടിയുടെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാനിലെ ഉന്നത പുരസ്കാരത്തിന്റെ പ്രഭയിൽ എത്തിയ സീൻ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. രണ്ടു മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ആദ്യ രംഗം മുതൽ അവസാന രംഗം വരെ അനോറയായി പകർന്നാടുന്ന മാഡിസൻ നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തെ മുന്നോട്ടു

മിക്കി മാഡിസൻ എന്ന നടിയുടെ അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് കാനിലെ ഉന്നത പുരസ്കാരത്തിന്റെ പ്രഭയിൽ എത്തിയ സീൻ ബേക്കറുടെ അനോറ എന്ന ചിത്രത്തിന്റെ ഹൈലൈറ്റ്. രണ്ടു മണിക്കൂറിലധികം നീളുന്ന ചിത്രത്തിന്റെ ആദ്യ രംഗം മുതൽ അവസാന രംഗം വരെ അനോറയായി പകർന്നാടുന്ന മാഡിസൻ നിറഞ്ഞുനിൽക്കുകയാണ്. ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നതും അവർ തന്നെ.
യുഎസിലെ പ്രശസ്തമായ ഡാൻസ് ബാറിൽ നൃത്തം ചെയ്തും ലൈംഗിക തൊഴിലിൽ ഏർപ്പെട്ടും ജീവിതം അടിപൊളിയായി പോകുന്നതിനിടെയാണ് അനോറ, വന്യയെ കാണുന്നത്. കൗമാരം കടന്ന് യൗവ്വനത്തിലേക്കു പ്രവേശിക്കുന്നതേയുള്ളൂ. വിഡിയോ ഗെയിമുകൾക്ക് അടിമയാണ്. റഷ്യയിലെ,അതിസമ്പന്നരും, പ്രഭു വർഗത്തിൽ പിറന്നവരുമായ മാതാപിതാക്കളുടെ മകൻ. ആഡംബരത്തിന്റെ അവസാന വാക്കായ അക്ഷരാർഥത്തിൽ മണിമാളിക എന്നു വിശേഷിപ്പിക്കാവുന്ന വീട്ടിൽ ഒറ്റയ്ക്കു താമസം. ആരെയും എന്തിനെയും സ്വന്തമാക്കാൻ കഴിയുന്നത്ര പണം കയ്യിൽ. എന്നാൽ അനോറയ്ക്കു മുന്നിൽ വന്യ വീണു പോയി. ഒരാഴ്ചത്തേക്ക് തന്റെ ഭാര്യയാകാൻ വന്യ അനോറയോട് അപേക്ഷിക്കുന്നു. വലിയൊരു തുകയും വാഗ്ദാനം ചെയ്യുന്നു. അനോറയും വന്യയിൽ അപ്പോഴക്കും ആകൃഷ്ടയായിക്കഴിഞ്ഞിരുന്നു. ഡാൻസ് ബാറിൽ നിന്ന് അവർ വന്യയുടെ വീട്ടിലേക്കു താമസം മാറുന്നു. നവദമ്പതികളെപ്പോലെ സന്തോഷവും സ്നേഹവും പങ്കിട്ട് ജീവിതം മുന്നോട്ട്.
ഒരാഴ്ച കഴിയും മുമ്പേ, കിടക്കയിൽ നിന്ന് അവർ നേരേ ചാപ്പലിലേക്ക് ഓടി. വിവാഹിതരാകാൻ. മോതിരം മാറി, വിവാഹം റജിസ്റ്റർ ചെയ്ത് അടുത്ത ഘട്ടത്തിലേക്കു കടക്കുകയാണ്. എന്നാൽ അപ്പോഴേക്കും രഹസ്യമായി നടത്തിയ വിവാഹത്തിന്റെ വാർത്ത റഷ്യയിൽ എത്തി. വന്യയുടെ മാതാപിതാക്കളുടെ അടുപ്പക്കാരനായ പുരോഹിതൻ, രണ്ടു ഗുണ്ടകളെ അമേരിക്കയിലേക്ക് അയയ്ക്കുകയാണ്. വന്യയെ കയ്യോടെ പിടികൂടി റഷ്യയിൽ എത്തിക്കാൻ. ലൈംഗിക തൊഴിലാളിയെ മകൻ വിവാഹം കഴിച്ചു എന്ന വാർത്ത അവർക്കു വിശ്വസിക്കാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല. ഉൾക്കൊള്ളാനമാകുന്നില്ല. എത്രയും വേഗം വിവാഹം ക്യാൻസൽ ചെയ്യുകയാണ് അവരുടെ ദൗത്യം.ഗുണ്ടകൾ എത്തുന്നതോടെ ചിത്രം കോമഡി ട്രാക്കിലേക്കു മാറുകയാണ്.എന്നാൽ, കോമഡിയുടെ ചില അംശങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ സീരിയസായി സിനിമ മുന്നേറുന്നു.ഇതിനിടെ റഷ്യയിൽ നിന്ന് പുരോഹിതനുമെത്തുന്നു. വന്യ എവിടേക്കോ കടന്നുകളയുന്നു. അയാൾക്കു വേണ്ടിയുള്ള അന്വേഷണമായി സിനിമ മാറുന്നു.
കാനിൽ അംഗീകാരം നേടുന്ന ചിത്രങ്ങൾക്ക് പൊതുവെ ലഭിക്കുന്ന മികച്ച അഭിപ്രായം നേടുന്നില്ല അനോറ. സബ് ടൈറ്റിലുകളില്ലാതെ ഇംഗ്ലിഷിലാണു ചിത്രം സംസാരിക്കുന്നത്. റഷ്യൻ ഭാഷ പറയുമ്പോൾ മാത്രം സബ് ടൈറ്റിലുകൾ എത്തുന്നു. വളരെ കുറച്ചു പ്രേക്ഷകരെ മാത്രം സംതൃപ്തിപ്പെടുത്താനേ അനോറയ്ക്കു കഴിയുന്നുള്ളൂ. കോമഡി അത്ര നന്നായി വിജയിച്ചിട്ടുമില്ല. ഈ ചിത്രത്തിന് എന്നിട്ടും എങ്ങനെയാണ് ഉന്നത പുരസ്കാരം ലഭിച്ചതെന്ന സംശയം പലരിലും ബാക്കിനിൽക്കും. എന്നാൽ, മിക്കി മാഡിസന്റെ പ്രകടനത്തിന് 100 മാർക്കും കൊടുക്കാൻ ആരും മടിക്കുന്നില്ല. മാഡിസൻ ഈ ചിത്രത്തിലെ നായികയായിരുന്നില്ലെങ്കിൽ ഒരു പക്ഷേ, മുഴുവൻ സമയവും ചിത്രം കണ്ടിരിക്കാൻ പോലും ആവില്ല. അത്രമാത്രം, കഥയുമായും ഇഴുകിച്ചേരാനും പ്രേക്ഷകരുടെ ഇഷ്ടം നേടാനും മാഡിസനു കഴിഞ്ഞിരിക്കുന്നു. ലോകം അറിയുന്ന മികച്ച നടിയിലേക്കുള്ള ആദ്യത്തെ അതിഗംഭീര ചുവടാണ് മാഡിസന് ഈ ചിത്രം. അങ്ങനെയായിരിക്കും അനോറ ചരിത്രത്തിൽ ഇടംപിടിക്കാൻ പോകുന്നതും.