എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന പേര് അന്വർഥമാകുന്നത് അത് ഇന്ത്യയിലെ ഒരു സംസ്ഥാനമായ കേരളത്തിലെ ഒരു ഗ്രാമത്തിലെ മധ്യവർത്തി വീട്ടിലെ ജീവിതം സൂക്ഷ്മമായി അവതരിപ്പിക്കുന്നു എന്ന രീതിയിലാണ്. എന്നാൽ, നേരേ ഒരു കഥ പറയുകയല്ല വി.സി.അഭിലാഷ് എന്ന സംവിധായകൻ. ജീവിതത്തിൽ നിന്ന് കുട്ടികളിലൂടെ കഥ കണ്ടെത്തുകയാണ്. അങ്ങനെ പറയുന്ന കഥയ്ക്ക് മുതിർന്നവർ കഷ്ടപ്പെട്ടു പറയുന്ന ജീവിതത്തേക്കാൾ ചൂടും ചൂരുമുണ്ട്. ചുട്ടുപൊള്ളിക്കുന്ന ചിരിയുണ്ട്. ഓർമയെപ്പോലും നോവിപ്പിക്കുന്ന കപടനാട്യമുണ്ട്. പല വട്ടം ചിരിക്കാതെ കണ്ടുതീർക്കാനാവില്ല പാൻ ഇന്ത്യൻ സ്റ്റോറി. തമാശ പറയുന്നതുകൊണ്ടോ കാണിക്കുന്നതുകൊണ്ടോ അല്ല. പകരം ജീവിതം ചിരിപ്പിക്കുന്നതായതുകൊണ്ട്. ചിരി മറച്ചുവച്ച് ഗൗരവത്തിന്റെ മുഖം മൂടിയിട്ടുകൊണ്ടാണു പലരും ജീവിക്കുന്നത്. ആ മുഖംമൂടി വലിച്ചുമാറ്റിയാൽ ചിരി തെളിഞ്ഞുവരും. നേർമയുള്ള, നേരുള്ള, നിഷ്കളങ്കതയുള്ള, ശുദ്ധമായ ചിരി. ആ ചിരി സ്വയം നോക്കിയുള്ളതാണ്. ഓരോരുത്തരും അവരവരെ നോക്കി. അത് ഒരു പക്ഷേ, കേരളത്തിനും ഇന്ത്യയ്ക്കും മാത്രമല്ല ലോകത്തിനു തന്നെ ബാധകമാണു താനും.

മൂന്നു കുടുംബങ്ങളാണ് സിനിമയിലെ കഥാപാത്രങ്ങൾ. രണ്ടു ദിവസം കൊണ്ടാണ് കഥ പൂർത്തിയാകുന്നത്.എന്നാൽ, ജീവിതത്തെക്കുറിച്ച് ഒട്ടേറെകാര്യങ്ങൾ ചിത്രം പറയുന്നുണ്ട്. പറയാതെ പറയുന്നുമുണ്ട്.

ADVERTISEMENT

സർക്കാർ ജീവനക്കാരനായ ഹരി, ഭാര്യ സുജാത, മകൻ ശങ്കരൻ, ബന്ധു മുരളി എന്നിവരാണ് ഒരു കുടുംബത്തിലെ കഥാപാത്രങ്ങൾ. ധർമ്മജൻ ബോൾഗാട്ടിയാണ് ഹരിയെ അവതരിപ്പിക്കുന്നത്. മുരളിയുടെ നിർണായക വേഷത്തിൽ എത്തുന്നത് വിഷ്ണു ഉണ്ണിക്കൃഷ്ണനും. അവരുടെ വീട്ടിലേക്ക് റെജിയും കുടുംബവും എത്തുന്നു. ഹരിയും റെജിയും ഒരേ സർക്കാർ ഓഫിസിലാണു ജോലി ചെയ്യുന്നത്. അവർക്കു രണ്ടു പേർക്കും വേണ്ടപ്പെട്ട ഒരു വീട്ടിലെ വിവാഹമാണു നടക്കുന്നത്. സന്തോഷകരമായ ഒരു ദിവസം ചെലവഴിച്ച് പിറ്റേന്ന് മക്കളായ ഹെലൻ, മരിയ, ശങ്കരൻ , മുരളി എന്നിവരെ വീട്ടിലാക്കി ഹരിയും റെജിയും ഭാര്യമാരെ കൂട്ടി വിവാഹത്തിനു പോകുന്നു.

ശങ്കരൻ എന്ന കുട്ടിയാണു ചിത്രത്തിലെ പ്രധാന കഥാപാത്രം. അവൻ ഒരു നാടകനടനാകാൻ പരിശീലനം നേടുന്നുണ്ട്.കർണന്റെ വേഷമാണ് അവൻ ചെയ്യേണ്ടത്. എന്നാൽ, കടുകട്ടി സംഭാഷണം പഠിച്ചെടുക്കാൻ അവൻ ബുദ്ധിമുട്ടുന്നുണ്ട്. ഒരു നല്ല നടനാകാനുള്ള ഒന്നും അവനിലില്ലെന്ന് തോന്നിപ്പിക്കുന്നതാണ് സംഭാഷണവും അഭിനയ പരിശീലനവും. അവഗണിക്കപ്പെടുമ്പോൾ, മാറ്റിനിർത്തപ്പെടുമ്പോൾ ആത്മരോഷം ഉണരുന്നത് സ്വാഭാവികമാണ്. ശങ്കരന്റെ ആത്മരോഷവും ഉണരുന്നു. പ്രതീക്ഷിക്കാത്ത വഴികളിലൂടെ അതു പ്രകടിപ്പിക്കപ്പെടുന്നതാണു സിനിമയുടെ പ്രമേയം.

ADVERTISEMENT

സ്കൂളിൽ സാധാരണ കളിക്കാറുള്ള ഒരു ഗെയിം കുട്ടികൾ പ്ലാൻ ചെയ്തു കളിക്കുന്നു. ശങ്കരന് ലഭിക്കുന്നത് വീട്ടിലെ അച്ഛന്റെ വേഷമാണ്. ആ വേഷം ഭംഗിയാക്കാൻ അവൻ മോഡലാക്കിയത് സ്വന്തം അച്ഛനെത്തന്നെയാണ്. റെജിയും കുടുംബവും വീട്ടിലേക്കു വരുന്നു എന്നതറിഞ്ഞശേഷം സ്വന്തം വീട്ടിൽ അചഛൻ ചെയ്തതും പറഞ്ഞതും, പിരിവുകാരോടും അയൽക്കാരോടും സുഹൃത്തുക്കളോടും പെരുമാറുന്നതും അവൻ  തൻമയത്വത്തോടെ അഭിനയിച്ചുകാണിക്കുന്നു. വീട്ടിൽ അല്ലാതെ വേറെവിടെയാണ് ഏറ്റവും നല്ല അഭിനയ മുഹൂർത്തങ്ങളുള്ളത്. ഏറ്റവും നല്ല നടീനടൻമാരും.

ശങ്കരന്റെ അഭിനയം കൂടെ അഭിനയിക്കുന്നവരെ പോലും അദ്ഭുതപ്പെടുത്തുന്നു. യഥാർഥത്തിൽ ഹരി എങ്ങനെയാണോ വീട്ടിൽ, അതുതന്നെയാണ് അവൻ കാണിക്കുന്നത്. അസഭ്യ വാക്കുകൾ ഉൾപ്പെടെ. അത് ഞെട്ടിക്കുന്നതാണ്. എല്ലാ വീട്ടിലും ഒരിക്കലെങ്കിലും നടന്ന ഒരു സംഭാഷണമെങ്കിലുമുണ്ട് ഈ ചിത്രത്തിൽ. അതുകൊണ്ടാണ് പാൻ ഇന്ത്യൻ സ്റ്റോറി എന്ന് സിനിമയ്ക്ക് ടൈറ്റിൽ നിശ്ചയിച്ചതും.

English Summary:

Malayalam Movie Review of A Pan Indian Story which was screened in IFFK 2024.