‘പാർക്കിങ്’ കാരണം സ്വസ്ഥത നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾ: റിവ്യു
മുറിവേൽക്കപ്പെട്ട ഈഗോയും വൈരാഗ്യവും മനുഷ്യനെ എത്രത്തോളം ഭ്രാന്തനും മൃഗവുമാക്കി തീർക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ‘പാർക്കിങ്’ എന്ന തമിഴ് സിനിമ. രാംകുമാർ ബാലകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ എം.എസ്. ഭാസ്കറും യുവതാരം ഹരീഷ് കല്യാണും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ഒരു

മുറിവേറ്റ ഈഗോയും വൈരാഗ്യവും മനുഷ്യനെ എത്രത്തോളം ഭ്രാന്തനും മൃഗവുമാക്കി തീർക്കുമെന്നതിന്റെ നേർക്കാഴ്ചയാണ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്ത ‘പാർക്കിങ്’ എന്ന തമിഴ് സിനിമ. രാംകുമാർ ബാലകൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ എം.എസ്.ഭാസ്കറും യുവതാരം ഹരീഷ് കല്യാണും മത്സരിച്ചഭിനയിച്ചിരിക്കുന്നു. ഒരു സാധാരണ കുടുംബ ചിത്രമായി തുടങ്ങുന്ന സിനിമ കഥ പുരോഗമിക്കുന്തോറും പ്രേക്ഷകനെ മുൾമുനയിൽ നിർത്തുന്ന ത്രില്ലറായി പരിണമിക്കുന്ന വിസ്മയകരമായ കാഴ്ചയായി മാറുന്നു.
നവദമ്പതികളായ ഈശ്വറും ആധികയും ഒരു വീട്ടിലേക്ക് വാടകയ്ക്കു താമസിക്കാനെത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഈശ്വർ ഒരു ഐടി പ്രഫഷനലാണ്. ഭാര്യ ആധിക ഗർഭിണിയും. വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത ഇരുവർക്കും അവരുടെ പിന്തുണയുമില്ല. വാടകവീട്ടിൽ താഴത്തെ നിലയിൽ താമസിക്കുന്ന ഇളമ്പരുത്തി എന്ന സർക്കാർ ഉദ്യോഗസ്ഥനും കുടുംബവും ഈശ്വറിനെയും ആധികയെയും മക്കളെപ്പോലെ സ്വീകരിച്ചു. വിരമിക്കാൻ ഒരുവർഷം മാത്രം ബാക്കിയുള്ള സർക്കാർ ഉദ്യോഗസ്ഥനാണ് ഇളമ്പരുത്തി. അദ്ദേഹത്തിന്റെ സമ്പാദ്യം മുഴുവൻ മകളെ നല്ല നിലയിൽ വിവാഹം ചെയ്തയയ്ക്കാനുള്ളതാണ് എന്നാണ് പറയുന്നത്.
അതുകൊണ്ടുതന്നെ ഒരു വാഹനം പോലും വാങ്ങാതെ പഴയ ഒരു മോട്ടർ സൈക്കിളിലാണ് ഇളമ്പരുത്തിയുടെ യാത്ര. ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാനായി ഈശ്വർ ഒരു കാറ് വാങ്ങുന്നതുപോലും ഇളമ്പരുത്തിക്ക് ധൂർത്തായിട്ടാണ് തോന്നുന്നത്. ഈശ്വർ കാർ വാങ്ങുന്നതോടെ സ്നേഹത്തിൽ കഴിഞ്ഞ കുടുംബങ്ങൾ തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങി. കഴിഞ്ഞ 10 വർഷമായി താൻ ആസ്വദിക്കുന്ന പാർക്കിങ് സ്ഥലത്തിൽ സിംഹഭാഗവും ഈശ്വറിന്റെ കാറിടാൻ വേണ്ടിവരുന്നത് ഇളമ്പരുത്തിക്ക് സഹിക്കാനാവുന്നില്ല. പാർക്കിങ്ങിനെച്ചോല്ലി ഇരുവരും തമ്മിലുണ്ടാകുന്ന തർക്കം രണ്ടു കുടുംബങ്ങളെയും അകൽച്ചയുടെ വക്കിലെത്തിക്കുകയാണ്. മുറിവേറ്റ ഈഗോയ്ക്ക് നല്ല മനസ്സിനുടമകളെയും മൃഗമാക്കി മാറ്റാൻ കഴിയുമെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് പിന്നീട് അരങ്ങേറുന്നത്.
അഭിനേതാക്കളുടെ പ്രകടനങ്ങൾ കൊണ്ട് നമ്മെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ചിത്രമാണ് പാർക്കിങ്. അടുത്ത വീട്ടിലെ അമ്മാവനെപ്പോലെ തോന്നിക്കുന്ന എം.എസ്. ഭാസ്കറിന്റെ ഇളമ്പരുത്തി എന്ന കഥാപാത്രം ഒരേ സമയം അനുകമ്പയും അസൂയയും നിറഞ്ഞവനായി മാറുന്നത് അതിശയിപ്പിക്കുന്ന രീതിയിലാണ്. ഭാസ്കറിനോടൊപ്പം മികച്ച പ്രകടനവുമായി ഹരീഷ് കല്യാൺ മറുവശത്തുണ്ട്. നോട്ടം കൊണ്ടുപോലും നട്ടെല്ലിലൂടെ ഭയം അരിച്ചുകയറാൻ പാകത്തിന് മത്സരിച്ചുള്ള അഭിനയമാണ് ഇരുവരും കാഴ്ചവക്കുന്നത്. ഈശ്വറിന്റെ ഭാര്യ ആധികയായി ഇന്ദുജയും ഇളമ്പരുത്തിയുടെ ഭാര്യയായി രമയും മകളായി പ്രാർഥന നാഥനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ഒരു ഫാമിലി ഡ്രാമ ആയേക്കാവുന്ന കഥയെ മൂർച്ചയുള്ള എഡിറ്റിങ്ങിന്റെയും സസ്പെൻസ് നിറഞ്ഞ പശ്ചാത്തല സംഗീതത്തിന്റെയും സഹായത്തോടെ ത്രില്ലറാക്കി മാറ്റാൻ രാംകുമാർ ബാലകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ സിനിമയിൽ പിടിച്ചിരുത്താൻ കഴിയുന്നൊരു മാജിക് പാർക്കിങ്ങിലുണ്ട്.
സാധാരണ ത്രില്ലറുകളിൽനിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും പവിത്രതയും നിലനിർത്തിക്കൊണ്ട് മനുഷ്യ മനസ്സിന്റെ നിഗൂഢമായ ഇരുണ്ട അറകളിലേക്ക് ക്യാമറയെത്തിക്കാനും സംവിധായകനായി. പ്രേക്ഷകനെ സിനിമയിൽ ആദ്യന്തം പിടിച്ചിരുത്താനും നല്ലൊരു സന്ദേശം പകർന്നുകൊണ്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന സിനിമയാണ് പാർക്കിങ്. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ സിനിമ ഹോട്ട്സ്റ്റാറിൽ ലഭ്യമാണ്.