ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ അനില്‍ ലാല്‍ ചിത്രം 'ചീനാ ട്രോഫി'. ഏറെ നാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പര്‍ശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ

ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ അനില്‍ ലാല്‍ ചിത്രം 'ചീനാ ട്രോഫി'. ഏറെ നാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പര്‍ശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ അനില്‍ ലാല്‍ ചിത്രം 'ചീനാ ട്രോഫി'. ഏറെ നാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പര്‍ശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ധ്യാന്‍ ശ്രീനിവാസന്‍ നായകനായ അനില്‍ ലാല്‍ ചിത്രം 'ചീനാ ട്രോഫി'. ഏറെ നാളുകള്‍ക്കു ശേഷം മലയാളസിനിമയ്ക്ക് ലഭിച്ച ഹൃദയസ്പര്‍ശിയായ ഒരു ഹാസ്യചിത്രം എന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിശേഷിപ്പിച്ച ചീനാ ട്രോഫി കാണുന്നതിലൂടെ ഇപ്പോഴിതാ കൈ നിറയെ സമ്മാനങ്ങള്‍ നേടാനൊരു അവസരം. ഈ ഓണക്കാലത്ത് വമ്പന്‍ സമ്മാനപ്പെരുമഴയാണ് ചീനാ ട്രോഫി കാണുന്ന പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ 12 മുതല്‍ ഡിസംബര്‍ 12 വരെയുള്ള കാലയളവില്‍ ആമസോണ്‍ പ്രൈമിലൂടെ ചീനാ ട്രോഫി 'റെന്റ്' ചെയ്ത് കാണുന്നവര്‍ക്കാണ് ലക്കി ഡിപ്പില്‍ പങ്കെടുക്കാന്‍ കഴിയുക.

വിജയികള്‍ക്ക് വമ്പന്‍ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ലക്കി ഡിപ്പിലെ ഒന്നാം സമ്മാനം ഒരു ഡ്യുക്കാറ്റി ബൈക്ക് ആണ്. കൂടാതെ രണ്ടാം സമ്മാനം രണ്ടു പേര്‍ക്ക് ഐഫോണ്‍ 15 പ്രോ, മൂന്നാം സമ്മാനം മൂന്നു പേര്‍ക്ക് സാംസങ്ങ് എല്‍ഇഡി ടിവി, നാലാം സമ്മാനം അഞ്ചു പേര്‍ക്ക് എല്‍ജി റഫ്രിജറേറ്റര്‍, അഞ്ചാം സമ്മാനം അമ്പതു പേര്‍ക്ക് കൊച്ചിയിലെ ഫോറം മാള്‍, ലെ മെറിഡിയന്‍, സെന്റര്‍ സ്ക്വയര്‍ മാള്‍ എന്നിവിടങ്ങളിലെ ഷെഫ് പിള്ളയുടെ സിഗ്നേച്ചര്‍ റെസ്റ്ററന്റുകളില്‍ ചിത്രത്തിലെ താരങ്ങളോടൊത്ത് ഫാമിലി ഡിന്നര്‍, ആറാം സമ്മാനം നൂറു പേര്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് എന്നിവയാണ്. ലക്കി ഡിപ്പില്‍ പങ്കെടുക്കാന്‍ മത്സരത്തിന്റെ കാലാവധിയായ സെപ്റ്റംബര്‍ 12-നും ഡിസംബര്‍ 12-നും ഇടയില്‍ ആമസോണ്‍ പ്രൈമില്‍നിന്ന് ചിത്രം 'റെന്റ്' ചെയ്ത് കാണുകയും, പണം അടച്ചതിന്റെ വിവരങ്ങളും, ചിത്രം കാണുന്നതിന്റെ തീയതി, സമയം എന്നിവ ഉള്‍പ്പെടുന്ന സ്ക്രീന്‍ഷോട്ടും പ്രസിഡന്‍ഷ്യല്‍ മൂവീസിന്റെ ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് പേജിലെ പോസ്റ്റിലേക്ക് ഷെയര്‍ ചെയ്യുകയാണ് വേണ്ടത്. 

ADVERTISEMENT

ഡിസംബര്‍ 15-നാണ് വിജയികളെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. കൂടാതെ ഇക്കാലയളവിനുള്ളില്‍ ആമസോണ്‍ പ്രൈമിലെ ചിത്രത്തിന്റെ വ്യൂവര്‍ഷിപ്പ് 2 മില്യണ്‍ കടക്കുകയാണെങ്കില്‍ ഡിസംബര്‍ 25-ന് സ്പെഷ്യല്‍ ബമ്പര്‍ പ്രൈസ് വിജയിയെ തിരഞ്ഞെടുക്കാനുള്ള ബമ്പര്‍ ഡ്രോയും അരങ്ങേറും. 200 ഗ്രാം 999 കാരറ്റ് സ്വര്‍ണമാണ് ബമ്പര്‍ പ്രൈസ് വിജയിക്ക് സമ്മാനമായി ലഭിക്കുക. മലയാള സിനിമാപ്രേമികളെ ഏറെ ആവേശം കൊള്ളിക്കുന്ന സമ്മാനപ്പെരുമഴ തന്നെയാണ് ചീനാ ട്രോഫിയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്.

പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്‌ലിന്‍ മേരി ജോയ്, ലിജോ ഉലഹന്നാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ധ്യാന്‍ ശ്രീനിവാസന്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം കെന്റി സിര്‍ദോ, ഷെഫ് സുരേഷ് പിള്ള, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന്‍ കുട്ടി, വരദ, ബിട്ടു തോമസ്, റോയി മലമാക്കൽ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 

ADVERTISEMENT

ചീനാ ട്രോഫിയുടെ ഛായാഗ്രാഹകന്‍ സന്തോഷ് അണിമയും എഡിറ്റര്‍ രഞ്ജന്‍ എബ്രഹാമുമാണ്. പ്രോജക്ട് ഡിസൈന്‍: ബാദുഷ എന്‍ എം, സംഗീതം: സൂരജ് സന്തോഷ്, വര്‍ക്കി, പശ്ചാത്തല സംഗീതം: വര്‍ക്കി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് എസ് നായര്‍, കല: അസീസ് കരുവാരക്കുണ്ട്, സൗണ്ട് ഡിസൈന്‍: അരുണ്‍ രാമവര്‍മ്മ, മേക്കപ്പ്: അമല്‍, സജിത്ത് വിതുര, കോസ്റ്റ്യൂംസ്: ശരണ്യ, ഡിഐ: പൊയറ്റിക് പ്രിസം & പിക്‌സല്‍, കളറിസ്റ്റ്: ശ്രീക് വാരിയര്‍, ഫൈനല്‍ മിക്‌സ്: നാക്ക് സ്റ്റുഡിയോ ചെന്നൈ, മിക്‌സ് എന്‍ജിനീയര്‍: ടി ഉദയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സനൂപ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: അനൂപ് സുന്ദരന്‍.

ചീനാ ട്രോഫി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ:

English Summary:

Cheena Trophy Malayalam Movie OTT Lucky Dip Competition

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT