ലെസ്ബിയൻ പ്രണയവും സ്ത്രീ ലൈംഗികതയും; ‘ഹെർ’ ചർച്ചയാകുമ്പോൾ
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും
സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്തുകൊണ്ട് മനോരമ മാക്സ് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത സിനിമയാണ് ‘ഹെർ’. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്തപ്പെട്ടുപോകാൻ പാടില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തിയ ചിത്രത്തിലെ നായികമാർ തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച നായികാ താരങ്ങളാണെന്നതും ശ്രദ്ധേയമാണ്. ‘ഫ്രൈഡേ’ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിൽ തന്റേതായ സ്ഥാനമുറപ്പിച്ച ലിജിൻ ജോസ് ആണ് അഞ്ചു കഥകളുള്ള ഈ ആന്തോളജി സംവിധാനം ചെയ്തിരിക്കുന്നത്.
പിഎസ്‌സിയിൽ ജോലിക്കായി അപേക്ഷ അയച്ച് അനന്തമായി കാത്തിരിക്കുന്ന അനാമിക എന്ന യുവതിയിലാണ് കഥ തുടങ്ങുന്നത്. പിഎസ്‌സി ഇന്റർവ്യൂവിനായി പുറപ്പെടുന്ന അനാമികയുടെ കാലുകൾക്കുള്ളിൽ ഒരു ഉറുമ്പ് കടിക്കുന്നു. കണ്ണാടിയിലൂടെ തന്നെ നോക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറുടെ തുറിച്ചു നോക്കലിനിടയിൽ ഉറുമ്പിനെ എടുത്തുകളയാൻ കഴിയാതെ വേദന സഹിച്ച് വിയർത്ത് തളർന്നുപോവുകയാണ് അനാമിക. പബ്ലിക് ടോയ്‌ലെറ്റിലും അവൾക്കു വേണ്ട സുരക്ഷ കിട്ടുന്നില്ല. അനാമികയുടെ കഥയുടെ ഇടയിൽ നിന്നും രേഷ്മയിലേക്ക് പോകുകയാണ്.
സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് രേഷ്മ. ദശലക്ഷക്കണക്കിന് ആരാധകരുള്ള രേഷ്മ ഒരു വരുമാനത്തിനായി തുടങ്ങിയതാണ് വ്ലോഗ്ഗിങ്. പക്ഷേ ആരാധകർക്ക് മാതൃകയാകുന്ന രേഷ്മയുടെ യഥാർഥ ജീവിതം അത്ര സുഗമമല്ല. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ എവിടെയോ വച്ച് രേഷ്മയും തന്റെ പരിമിതികളെപ്പറ്റി ബോധവതിയാവുകയാണ്. കുട്ടിക്കാലം മുതൽ കളിക്കൂട്ടുകാരനായ കാമുകനുമായി വിവാഹമുറപ്പിച്ച പെൺകുട്ടിയാണ് അഭിനയ. ബന്ധം വിവാഹത്തോടടുക്കുമ്പോൾ പ്രണയം മാത്രമല്ല ജീവിതം എന്ന് അവൾ തിരിച്ചറിയുന്നു. വിവാഹബന്ധത്തിൽ ലൈംഗികതയ്ക്കും സ്ഥാനമുണ്ടെന്നും സ്ത്രീയുടെ കാമനകളും സംതൃപ്തിയും കൂടി അംഗീകരിക്കേണ്ടതുണ്ടെന്നും അഭിനയ വീട്ടുകാരോട് പറയാതെ പറയുമ്പോൾ പലര്‍ക്കും അവളെ തിരിച്ചറിയാനാകുന്നില്ല,
ഒരായുഷ്കാലം മുഴുവൻ പ്രണയിച്ചു ജീവിച്ചവരാണ് വിജയനും ശാന്തയും. സമയം അറിയാൻ പോലും വിജയൻ നീട്ടി വിളിക്കും "ശാന്തേ". പണിത്തിരക്കിനിടയിൽ ആ വിളി ശാന്തയ്ക്ക് പലപ്പോഴും ബുദ്ധിമുട്ടാണെങ്കിലും ശാന്ത അത് ആസ്വദിക്കുന്നുണ്ട്. പക്ഷെ ഒരു ദിവസം ആ വിളി നിന്നപ്പോഴാണ് വിജയന്റെ വിളിയില്ലെങ്കിൽ താനില്ല എന്ന സത്യം ശാന്ത തിരിച്ചറിയുന്നത്. ഭർത്താവിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച് വാർദ്ധക്യത്തിലെത്തിയ ശാന്തയും തനിക്ക് നേരിടുന്ന തിരസ്കരണത്തോട് ധൈര്യപൂർവം പ്രതികരിക്കുകയാണ്.
ഐടി പ്രഫഷനിൽ ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീയാണ് രുചി. തനിക്ക് ചുറ്റുമുള്ള ആശ്രയമറ്റ മനുഷ്യരോട് ദയാപൂർവം പെരുമാർന്നവളാണ് രുചി. തന്നിലെ സ്വത്വത്തെ തിരിച്ചറിയുന്ന രുചി സമൂഹം പെണ്ണിനു മേൽ അടിച്ചേൽപ്പിക്കുന്ന ചട്ടക്കൂടുകളിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നവളാണ്. രുചിയുടെ ജീവിതപങ്കാളി ഒരു പെൺകുട്ടിയാണെന്ന അറിവ് അവളുടെ കുടുംബത്തെയാകെ അസ്വസ്ഥമാക്കുന്നുണ്ട്. ഒടുവിൽ വ്യക്തിപരമായ പ്രതിസന്ധികൾ രുചിയേയും സമ്മർദ്ദത്തിലാക്കുന്നു. തമ്മിൽ പരിചയമില്ലാത്ത ഈ അഞ്ചു സ്ത്രീകളുടെ ജീവിതങ്ങൾ തമ്മിൽ ഒടുവിൽ വളരെ മനോഹരമായ ഒരു ചരടുകൊണ്ട് രുചിയിലാണ് കൂട്ടിക്കെട്ടുന്നത്.
പ്രഗത്ഭ താരങ്ങളായ ഉർവശി, പാർവതി, രമ്യ നമ്പീശൻ, ലിജോ മോൾ, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ‘ഹെർ’ എന്ന ചിത്രത്തിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളാകുന്നത്. ഓരോ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ട്. ഉള്ളൊഴുക്കിനു ശേഷം ഉർവശിയും പാർവതിയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് ഹെർ. പതിവുപോലെ ഉർവശിയുടെ വിസ്മയപ്രകടനം ഇത്തവണയും ചിത്രത്തിൽ കാണാനായി. വ്യത്യസ്തമായ വേഷങ്ങളിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിട്ടുള്ള പാർവതി ഏത് വേഷവും തന്റെ കയ്യിൽ ഭദ്രമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. അഞ്ചു സ്ത്രീ താരങ്ങളെ കൂടാതെ ഗുരു സോമസുന്ദരം, പ്രതാപ് പോത്തൻ, രാജേഷ് മാധവൻ, റോണി ഡേവിഡ്, മാല പാർവതി തുടങ്ങി നിരവധി താരങ്ങളും മികച്ച പ്രകടനവുമായി ചിത്രത്തിലുണ്ട്. ഹെർ എന്ന ചിത്രത്തിലെത്തിയ ഓരോ അഭിനയേതാക്കളും പ്രകടനത്തിന്റെ കാര്യത്തിൽ ഒന്നിനൊന്ന് മികവ് പുലർത്തുന്നു. മഹേഷ് കുഞ്ഞുമോനാണ് പ്രതാപ് പോത്തന് ശബ്ദം നൽകിയിരിക്കുന്നത്.
പൂർണമായി ആന്തോളജി അല്ലെങ്കിലും ആന്തോളജിയുടെ സ്വഭാവത്തോടെ പരസ്പര ബന്ധിതങ്ങളായ അഞ്ച് കഥകൾ കോർത്തൊരുക്കിയ മനോഹരമായൊരു സിനിമയാണ് ഹെർ. സ്ത്രീ സ്വാതന്ത്ര്യവും സ്ത്രീപക്ഷ രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അർച്ചന വാസുദേവ് ആണ്. തിരക്കഥ തന്നെയാണ് ചിത്രത്തിലെ പ്രധാന താരം. അഞ്ചു കഥകളെയും തമ്മിൽ ബന്ധിപ്പിക്കുന്നത് ഏറെ വ്യത്യസ്തമായ രീതിയിലാണ്. ഏതു ജീവിത സാഹചര്യങ്ങളിലും ബൗദ്ധിക നിലയിലും ജീവിക്കുന്ന സ്ത്രീയാണെങ്കിലും അവർ നേരിടുന്നത് ഒരേ പ്രശ്നങ്ങളാണെന്നും സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നും ചിത്രം അടിവരയിട്ട് പറയുന്നുണ്ട്.
പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിൽ പിന്നിലേക്ക് വലിക്കുന്ന ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് സ്വന്തം സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ ഓരോ സ്ത്രീയും ശ്രമിക്കണമെന്നൊരു സന്ദേശം ചിത്രം പകർന്നു നൽകുന്നു. കഥാപാത്ര സൃഷ്ടിയിലും അവതരണത്തിലുമൊക്കെ വേറിട്ട് നിൽക്കുന്നുണ്ട് ഹെർ. മുഖ്യധാരാ സിനിമയിൽ ചർച്ച ചെയ്യാൻ ഇന്നും മടിക്കുന്ന പല വിഷയങ്ങളും ധൈര്യമായി ‘ഹെർ’ ചർച്ച ചെയ്യുന്നുണ്ട്. സംവിധായകൻ കെ.ജി. ജോർജിനെക്കുറിച്ച് 8 1/2 ഇന്റർകട്ട്സ് എന്ന ഡോക്യുമെന്ററി നിർമിച്ച ലിജിൻ ജോസ് തന്റെ ഇന്നത്തെ സമൂഹത്തിൽ ചർച്ചചെയ്യേണ്ട ഒരു വിഷയം ഏറെ കയ്യടക്കത്തോടെയാണ് ലിജിൻ കൈകാര്യം ചെയ്തിരിക്കുന്നത്.
സമൂഹത്തിൽ ഏത് തട്ടിൽ നിൽക്കുന്ന സ്ത്രീയാണെങ്കിലും അവൾക്ക് സമൂഹം കൽപ്പിക്കുന്ന ചില അതിർവരമ്പുകളുണ്ട്. ആ അതിരുകൾ ഭേദിക്കുന്നവൾ എന്തിനും പോന്നവളെന്ന് മുദ്ര കുത്തപ്പെട്ടേക്കാം. എന്നാൽ സ്ത്രീകൾക്കു അവരുടേതായ ചോയ്‌സ് ഉണ്ടെന്നും തങ്ങളുടെ ചോയിസുകൾക്കും കൃത്യമായ പ്രാതിനിധ്യം ലഭിക്കേണ്ടതുണ്ടെന്നും ഹെർ എന്ന ചിത്രം പറഞ്ഞു വയ്ക്കുന്നുണ്ട്. കാലിക പ്രസക്തമായ മികച്ച വിഷയവും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് കൊണ്ട് മികവുറ്റ ഈ ചിത്രം മനോരമ മാക്‌സിൽ ആണ് സ്ട്രീം ചെയ്യുന്നത്.