സമകാലീന കണ്ണൂർ രാഷ്ട്രീയത്തെ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിക്കുന്ന ഉടുമ്പ് എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ഉരഗങ്ങളിൽ ഉടുമ്പിനെ വ്യത്യസ്തനാകുന്നത് എന്താണോ അതിനെ മനുഷ്യബന്ധങ്ങളുമായി കോർത്തിണക്കുകയാണ് സംവിധായകനായ ഷിജിത്ത് കല്യാടന്‍.
UDUMBU Malayalam Short Film
വർത്തമാനകാലത്തില്‍ നമുക്കുചുറ്റു മുള്ള പൊള്ളുന്ന യാഥാർത്ഥ്യങ്ങളിലേക്കാണ് ഉടുമ്പും സഞ്ചരിച്ചുതുടങ്ങുന്നത്.
തരുണ്‍ സുധാകര ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. 13 മിനിറ്റ് മാത്രം ഉള്ള ഒരു ഷോർട്ട് ഫിലിം ഒരു മുഴുനീള സിനിമയെ വെല്ലുന്ന ദൃശ്യാവിഷ്കാരമാണ്. അമ്മൂമ്മ ഫിലിംസ് ആണ് നിർമാണം.