കാഴ്ച്ചക്കാരിൽ ഉദ്വേഗവും ചിരിയും നിറച്ച് ‘ആതിര’. യക്ഷിക്കഥകളും മിത്തുകളും കേട്ട് പരിചയിച്ച മലയാളി പ്രേക്ഷകർക്കിടയിൽ വേറിട്ട കാഴ്ച്ചാനുഭവമാകുകയാണ് കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ആതിര’ എന്ന ഹ്രസ്വ ചിത്രം.
Athira Short Film
കുട്ടികൾ മുതൽ മുതിർന്നവർ വരെ എല്ലാ ജനറേഷനെയും പിടിച്ചിരുത്തുന്ന തരത്തിലാണ് 24 മിനിട്ടുള്ള ഹ്രസ്വചിത്രത്തിന്റെ കഥാസഞ്ചാരം. ക്ലെയർ സി ജോണാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത്. ഗിരീഷ് കരുണാകരൻ, സജിൻ ഗോപു, സുനിൽ കളത്തൂർ എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്രകഥാപാത്രങ്ങൾ.
ചിത്രകാരനായ റാസി റൊസാരിയോയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ സിദ്ധിഖിന്റെ സാനിധ്യത്തിൽ അങ്കമാലി കാർണിവൽ തിയറ്ററിൽ പ്രദർശിപ്പിച്ച ചിത്രം തുടർന്ന് യൂ ട്യൂബിൽ റിലീസ് ചെയ്തു. മുണ്ടക്കൽ ശ്രീലേഷാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ആദ്യമായാണ് ഒരു ഷോർട്ട് ഫിലിം വെള്ളിത്തിരയിൽ പ്രദർശിപ്പിച്ചു കൊണ്ട് റിലീസ് ചെയ്യുന്നത്. 65 സീനുകളുള്ള സിനിമയുടെ ഏഴു സീനുകൾ ഷോർട്ട് ഫിലിമാക്കി യൂട്യൂബിൽ അവതരിപ്പിക്കുകയാണ്. ഫിലിം ക്യാമറ ഉപയോഗിച്ചു തന്നെയാണ് പൂർണമായും ഷൂട്ട് ചെയ്തിരിക്കുന്നത്.