Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓമനത്തിങ്കള്‍ കിടാവോ’; ഇതൊരു സൂപ്പർഹിറ്റ് ഹ്രസ്വചിത്രം

omana

‘ഓമനത്തിങ്കള്‍ കിടാവോ...’ എന്ന താരാട്ടുപോലെ അത്രമേൽ മനോഹരമാണ് റ്റിറ്റോ പി. തങ്കച്ചൻ കഥ എഴുതി സംവിധാനം ചെയ്ത ഇതേപേരിലുളള ഹ്രസ്വചിത്രം. അച്ഛനമ്മമാരുടെ സ്നേഹവും അവരെ മറന്നുപോകുന്ന യുവതലമുറയേയുമാണ് ചിത്രം പ്രതിപാദിക്കുന്നത്.

Omana Thinkal Kidavo | Malayalam Short Film

കണ്ണിൽ ഒരിറ്റു നനവോടെ അല്ലാതെ ഈ കഥ നിങ്ങൾക്ക് കണ്ടു തീർക്കാൻ ആകില്ല.സംഗീതവും ദൃശ്യഭംഗിയും നിറഞ്ഞു തുളുമ്പുന്ന ഈ ചിത്രം കവിതപോലെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നതിൽ സംശയമില്ല. 

ജോയൽ ജോൺസിന്റെ സംഗീതവും അജ്മൽ സാബുവിന്റെ കാമറയും എഡിറ്റിങും അഭിനേതാക്കളുടെ മികച്ച പ്രകടനവും ചിത്രത്തെ കൂടുതൽ ആകർഷണമാക്കുന്നു. രഞ്ജി ബ്രതേഴ്സിന്റെ ബാനറിൽ റബിൻ രഞ്ജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.