Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹത്തിനു നേരെ വിരല്‍ ചൂണ്ടി 'അവർ റൂൾസ്', മികച്ച പ്രതികരണം

short-film

സമൂഹത്തിൽ നിലനിൽക്കുന്ന സദാചാര ഗൂണ്ടായിസത്തിനെതിരെ വിരൽ ചൂണ്ടി അവർ റൂൾസ്. ഇരുമതസ്ഥരായ രണ്ടുപേർ വിവാഹം കഴിയ്ക്കുമ്പോൾ ചുറ്റിലും നിന്നുണ്ടാകുന്ന എതിർപ്പാണ് ചിത്രത്തിന്റെ പ്രമേയം.

ചലച്ചിത്ര താരം മാലാപാർവതിയുടെ മകൻ അനന്തകൃഷ്ണനാണ് ഷോട്ട്ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകൻ അരുൺഗോപി ഫെയ്സ് ബുക്ക് പേജിലൂടെയാണ് ഷോട്ട്ഫിലിം റിലീസ് ചെയ്തത്. ഭാവിയിൽ പ്രതിഭാശാലിയായ ഒരു സംവിധായകനായി അനന്തകൃഷ്ണൻ മാറുമെന്നും എല്ലാ ആശംസകളും നേരുന്നു എന്നും അരുണ്‍ ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.  

അരവിന്ദ് ദീപു, ഡയാന എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണം നേടുകയാണ് ഷോട്ട് ഫിലിം.