മന്ത്രവാദവും അധോലോകവും; ഗുസ്മാൻ ഗോമസ് ഹ്രസ്വചിത്രം
മന്ത്രവാദവും അധോലോകവും ഒരുമിക്കുന്ന ഒരു കുട്ടിക്കഥ പറയുകയാണ്ഗുസ്മാൻ ഗോമസ് എന്ന ഹ്രസ്വചിത്രം. മലയാളത്തിൽ ഏറെയൊന്നും പരീക്ഷിച്ചിട്ടില്ലാത്ത കഥാപരിസരവും ചേരുവകളും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രം ഫാന്റസി വിഭാഗത്തിൽപെടുന്നു. ഭക്ഷണം കഴിക്കാതെ വാശിപിടിക്കുന്ന കുട്ടിയെ അനുനയിപ്പിക്കാൻ അച്ഛൻ പറഞ്ഞു

മന്ത്രവാദവും അധോലോകവും ഒരുമിക്കുന്ന ഒരു കുട്ടിക്കഥ പറയുകയാണ് ഗുസ്മാൻ ഗോമസ് എന്ന ഹ്രസ്വചിത്രം. മലയാളത്തിൽ ഏറെയൊന്നും പരീക്ഷിച്ചിട്ടില്ലാത്ത കഥാപരിസരവും ചേരുവകളും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രം ഫാന്റസി വിഭാഗത്തിൽപെടുന്നു.
ഭക്ഷണം കഴിക്കാതെ വാശിപിടിക്കുന്ന കുട്ടിയെ അനുനയിപ്പിക്കാൻ അച്ഛൻ പറഞ്ഞു കൊടുക്കുന്ന ഒരു ന്യൂജൻ കുട്ടിക്കഥയായിട്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കഥയിലെ അമാനുഷികനായ അധോലോക നായകനാണ് ഗുസ്മാൻ. അയാളുടെ അതിശക്തനായ ബോഡിഗാർഡ് ആണ് കാർലോസ്.
മന്ത്രവാദത്തിലും അഗ്രഗണ്യനായ ഗുസ്മാൻ തനിക്കുചുറ്റും മാന്ത്രിക ശക്തിയാൽ ഒരു കവചം തീർക്കുന്നു. ഗുസ്മാനെ വധിച്ച് അധോലോക രാജാവാകാൻ കാത്തുനിൽക്കുകയാണ് ഗോമസ് എന്ന അയാളുടെ യുവ എതിരാളി.
ജയൻ നടുവ താഴത്ത് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും. സംഗീതം നിഖിൽ തോമസ്.