Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടോപ്‌ലെസ് ആയി കത്രീനയുടെ ഫോട്ടോഷൂട്ട്

katrina-towel

ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി കത്രീന കൈഫ്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ആണ് ആരാധകരെ ഞെട്ടിച്ചത്. ടവ്വൽ കൊണ്ട് ശരീരം പാതി മറച്ച് നിൽക്കുന്ന ചിത്രമാണ് നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത‍ത്.

മാരിയോ ടെസ്‌റ്റിനോയാണ് ഈ ചിത്രങ്ങൾ ക്യമറയിൽ പകർത്തിയിരിക്കുന്നത്. ടവ്വൽ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ മാരിയോ ടെസ്‌റ്റിനോയോട് നന്ദി പറഞ്ഞാണ് കത്രീന ചിത്രം പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിലുളള ചിത്രങ്ങൾ പ്രതീക്ഷിക്കാമെന്നാണ് കത്രീന പറയുന്നു.

മൂന്നു ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കത്രീന ഇൻസ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. രണ്ട് ദിവസം കൊണ്ട് വൺ മില്യൺ ഫോളോവേർസും നടി സ്വന്തമാക്കി. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാരിയോ ടെസ്റ്റിനോയുടെ പ്രത്യേക ഷൂട്ടിങ് സീരിസിന്റെ ഭാഗമാവുന്ന ആദ്യ ബോളിവുഡ് താരം കൂടിയാണ് കത്രീന.