ബോളിവുഡും അധോലോകവും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പണ്ടും വാർത്തകൾ വന്നിട്ടുണ്ട്. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സിനിമാബന്ധങ്ങളും ചർച്ചയായിരുന്നു. എന്നാൽ ഇപ്പോൾ മയക്കുമരുന്നു മാഫിയ ആണ് ബോളിവുഡിനെ തങ്ങളുടെ കച്ചവടങ്ങൾക്ക് ഉപയോഗിക്കുന്നത്. താരങ്ങളുടെ പേര്, സിനിമയിലെ ഡയലോഗ് ഇതൊക്കെയാണ് മയക്കുമരുന്ന് കച്ചവടങ്ങൾക്ക് അധോലോക മാഫിയ ഉപയോഗിക്കുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ഇതിൽ ആലിയ ഭട്ടിന്റെ പേരാണ് കൊക്കൈയ്ൻ കടത്തലിന് ഉപയോഗിക്കുന്നത്. കങ്കണ – ഒപിയം, കത്രീന കൈഫ്–ഹെറോയ്ൻ, പ്രിയങ്ക ചോപ്ര–എൽഎസ്ഡി, അനുഷ്ക ശർമ–ഹാഷിഷ്, രൺവീർ സിങ്–പെഡ്‌ലെർ, രൺബീർ കപൂർ–ഹോസ്റ്റ്, നർഗിസ് ഫക്രി–എക്റ്റസി.
പലപ്പോഴും ഫോൺ സംഭാഷണങ്ങളിൽ ആണ് ഇത്തരം പേരുകൾ ഡ്രഗ് ഡീൽസിനായി മാഫിയകൾ പറയുന്നത്. ‘സുൽത്താൻ എപ്പോഴും വൈകിയാണ് എത്തുന്നത്, സുൽത്താൻ ബോക്സ്ഓഫീസിൽ ഹിറ്റായിരുന്നു’ ഇവയൊക്കെ മയക്കുമരുന്നു കടത്തലിന്റെ കോഡ് ഭാഷയാണ്.
ഇത്തവണത്തെ പുതുവത്സരാഘോഷ പരിപാടിയ്ക്കും ഇത്തരം കോഡ് ഉപയോഗിച്ച് മയക്കുമരുന്ന് കച്ചവടം പൊടിപൊടിച്ചെന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇത്തരം കോഡ് ഉപയോഗം മൂലം ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണെന്ന് പൊലീസ് പറഞ്ഞു.
സിനിമാ വിശേഷങ്ങൾ വായിക്കാൻ കേരള ടാക്കീസ് മൊബൈല്‍ ആപ്
ഡൗൺലോഡ്– ആൻഡ്രോയ്ഡ് ഐഫോൺ വിൻഡോസ്