പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ സായി പല്ലവി തെലുങ്കിലും തരംഗമാകാൻ ഒരുങ്ങുകയാണ്. ഫിദാ എന്ന സിനിമയിലൂടെയാണ് തെലുങ്കിലെ അരങ്ങേറ്റം. നാടൻ പെൺകുട്ടിയായാണ് സായി ചിത്രത്തില്‍ എത്തുന്നത്.
Fidaa Trailer
വരുൺ തേജ് നായകനാകുന്ന ചിത്രത്തിന്റെ സംവിധായകന്‍ ശേഖർ കമൂലയാണ്.കലി സിനിമയ്ക്ക് ശേഷം സായിയെ തേടി നിരവധി അവസരങ്ങൾ വന്നിരുന്നെങ്കിലും കരാർ ഒപ്പിട്ടിരുന്നില്ല. ചിത്രത്തിന്റെ കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ താരം തീരുമാനിച്ചത്.

തെലുങ്ക് പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥ പറയുന്ന ചിത്രമാണ് കമുല ഒരുക്കുന്നത്.



